സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു.തിരുവന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം . പ്രമുഖ മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് സതീഷ്ബാബു പയ്യന്നൂർ. നോവലിസ്റ്റ്, മാധ്യമപ്രവർത്തകൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയനാണ്.
2012ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ് അദ്ദേഹം. ഭാരത് ഭവൻ മുൻ മെമ്പർ സെക്രട്ടറിയായിരുന്നു. പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിൽ ജനിച്ചു. കാഞ്ഞങ്ങാട് നെഹ്രു കോളേജിലേയും തുടർന്ന് പയ്യന്നൂരിലെ കോളജ് വിദ്യാഭ്യാസത്തിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ഉദ്യോഗസ്ഥനായി.
കാസർകോട് ‘ഈയാഴ്ച’ വാരികയുടെ എഡിറ്ററായും പ്രവർത്തിച്ചു. രണ്ടു കഥാസമാഹാരങ്ങളും ഏഴു നോവലുകളും പ്രസിദ്ധീകരിച്ചു. കേരള ചലച്ചിത്ര അക്കാദമി അംഗമായി പ്രവർത്തിച്ചു. നിരവധി ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടണ്ട്.അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ സന്തത സഹചാരി ആയിരുന്നു അദ്ദേഹം .നിരവധി തവണ അമേരിക്ക സന്ദർശിച്ചിട്ടുണ്ട് .
