എസ്.ബി കോളജ് ശതാബ്ദി ആഘോഷം ചിക്കാഗോയില്‍ നടത്തും; മുഖ്യാതിഥി റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

11 May 2022

എസ്.ബി കോളജ് ശതാബ്ദി ആഘോഷം ചിക്കാഗോയില്‍ നടത്തും; മുഖ്യാതിഥി റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍

ആന്റണി ഫ്രാൻസിസ്

എസ്.ബി കോളജ് ശതാബ്ദി ആഘോഷം ചിക്കാഗോയില്‍ നടത്തും; മുഖ്യാതിഥി റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ എസ്.ബി കോളജിന്റെ ശതാബ്ദി ആഘോഷം ചിക്കാഗോയില്‍ സമുചിതമായി ആഘോഷിക്കും.ജൂലൈ അവസാന വാരമോ, ഓഗസ്റ്റ് ആദ്യ വാരമോ ആയിരിക്കും സമ്മേളനം നടക്കുന്നത്. എസ്.ബി കോളജ് മുന്‍ പ്രിന്‍സിപ്പലും സംഘടനയുടെ രക്ഷാധികാരിയുമായ റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ സമ്മേളനത്തില്‍ മുഖ്യാതിഥിയായിരിക്കും.നിരവധി വര്‍ണ്ണാഭമായ പരിപാടികളാണ് സംഘാടകര്‍ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് വിഭാവനം ചെയ്യുന്നത് ദേശീയ തലത്തിലുള്ള ഉപന്യാസ മത്സരം, 2022-ലെ ഹൈസ്‌കൂള്‍ പ്രതിഭാ പുരസ്‌കാര വിജയികളെ ആദരിക്കല്‍, കൂടാതെ ദേശീയ തലത്തില്‍ പ്രമുഖരായ എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍, ന്യൂസ്‌ലെറ്റർ പ്രകാശനം മറ്റു കലാപരിപാടികള്‍ എന്നിവയാല്‍ ശതാബ്ദി ആഘോഷങ്ങളെ കൂടുതല്‍ നിറപ്പകിട്ടാര്‍ക്കുന്നതായിരിക്കും.

വിവരങ്ങള്‍ക്ക്:

ആന്റണി ഫ്രാന്‍സീസ് (പ്രസിഡന്റ്): 847 219 4897

തോമസ് ഡിക്രൂസ് (സെക്രട്ടറി )224 305 3789

ഷീബാ ഫ്രാന്‍സീസ് (ജോ: ട്രഷറർ) 847 924 1632.