സംവിധായകന്‍ കെഎസ് സേതുമാധവന്‍ അന്തരിച്ചു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

24 December 2021

സംവിധായകന്‍ കെഎസ് സേതുമാധവന്‍ അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ കെഎസ് സേതുമാധവന്‍ അന്തരിച്ചു. 94 വയസായിരുന്നു. ചെന്നൈയിലെ ഡയറക്ടേര്‍സ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. രാത്രി ഉറക്കത്തില്‍ ഹൃദയസ്തംഭനം മൂലം മരണം സംഭവിച്ചുവെന്നാണ് പ്രാഥമിക വിവരങ്ങള്‍.മലയാളത്തില്‍ ഏറ്റവുമധികം സാഹിതൃകൃതികള്‍ സിനിമയാക്കിയ സംവിധായകന്‍ കൂടിയാണ് സേതുമാധവന്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമയൊരുക്കിയിരുന്നു. കമല്‍ഹാസന്‍ നായകനായ കണ്ണും കരളുമാണ് സേതുമാധവന്റെ ആദ്യ മലയാള സിനിമ. അനുഭവങ്ങള്‍ പാളിച്ചകള്‍, അഴകുള്ള സെലീന, വേനല്‍കിനാവുകള്‍, യക്ഷി, ഓപ്പോള്‍, ചട്ടക്കാരി, അരനാഴിക നേരം, ഓടയില്‍ നിന്ന്, പണി തീരാത്ത വീട്, മിണ്ടാപ്പെണ്ണ് തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. 2009ല്‍ ജെസി ഡാനിയേല്‍ പുരസ്‌കാരം നല്‍കി നേടി. ഓപ്പോള്‍ മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം നേടി. നാല് തവണ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരവും സേതുമാധവന്‍ കരസ്ഥമാക്കിയിരുന്നു.