ഇതിഹാസ ക്രിക്കറ്റ്താരം ഷെയ്ന്‍ വോണ്‍ അന്തരിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

4 March 2022

ഇതിഹാസ ക്രിക്കറ്റ്താരം ഷെയ്ന്‍ വോണ്‍ അന്തരിച്ചു

മുന്‍ ആസ്‌ട്രേലിയന്‍ താരവും ക്രിക്കറ്റ് ഇതിസാഹവുമായ ഷെയ്ന്‍ കെയ്ത്ത് വോണ്‍ (52) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വോണിന്റെ മാനേജ്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് മരണം സ്ഥിരീകരിച്ചത്. തായ്‌ലന്റിലെ വോണിന്റെ വില്ലയില്‍ വച്ചായിരുന്നു അന്ത്യം.

താവില്ലയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് വിവരം. മെഡിക്കല്‍ സ്റ്റാഫ് പ്രാഥമിക ചികില്‍സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ക്രിക്കറ്റ് ചരിത്രത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഓസ്‌ട്രേലിയന്‍ താരമാണ് ഷെയിന്‍ വോണ്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം കമന്റേറ്റര്‍ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു അദ്ദേഹം. ഓസ്‌ട്രേലിന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായും വോണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1992ല്‍ ടെസ്റ്റ് ക്രിക്കറ്റ് ആരംഭിച്ച വോണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ആകെ 708 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ,ടെസ്റ്റിലും, എകദിനത്തിലുമായി 1000ല്‍ അധികം വിക്കറ്റുകള്‍ നേടിയ താരം കൂടിയാണ് അദ്ദേഹം. 2007 ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരായ ഓസ്‌ട്രേലിയയുടെ 50 ആഷസ് പരമ്ബര വിജയത്തിന് പിന്നാലെയാണ് വോണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.