നടി ഷംന കാസിം വിവാഹിതയായി

sponsored advertisements

sponsored advertisements

sponsored advertisements

25 October 2022

നടി ഷംന കാസിം വിവാഹിതയായി

ടി ഷംന കാസിം വിവാഹിതയായി.ബിസിനസ് കണ്‍സല്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് വരന്‍ . ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്.ദുബായില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.വിവാഹത്തോടൊപ്പം റിസപ്പ്ഷനും നടന്നു.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തിരക്കേറിയ നടിയാണ് ഷംന കാസിം. പൂര്‍ണ എന്ന പേരിലാണ് താരം ഇതര ഭാഷാ സിനിമ മേഖലയില്‍ അറിയപ്പെടുന്നത്. ‘മഞ്ഞുപോലൊരു പെണ്‍കുട്ടി’ എന്ന സിനിമയിലൂടെയാണ് ഷംന സിനിമയിലേക്ക് എത്തുന്നത്. പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്‍, അലിഭായ്, ചട്ടക്കാരി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.