നടി ഷംന കാസിം വിവാഹിതയാകുന്നു; വരന്‍ ഷാനിദ് ആസിഫലി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

1 June 2022

നടി ഷംന കാസിം വിവാഹിതയാകുന്നു; വരന്‍ ഷാനിദ് ആസിഫലി

ടി ഷംന കാസിം വിവാഹിതയാകുന്നു. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമനായ ഷാനിദ് ആസിഫലിയാണ് വരൻ. താരം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. ആസിഫലിയുടെയും ഷംനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. കുടുംബാംഗങ്ങളുടെ അനുഗ്രഹത്തോടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഷംന ഷാനിദിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.പ്രിയാമണി, ലക്ഷ്മി നക്ഷത്ര, റിമി ടോമി, കനിഹ, സരയു, പേർളി മാണി തുടങ്ങിയ താരങ്ങൾ ഷംന കാസിമിന് ആശംസകളുമായെത്തി.

2004ൽ കമൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ധന്യ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. 2007ൽ തെലുങ്കിലെ തന്റെ ആദ്യ സിനിമ ചെയ്ത ഷംന, 2008ൽ മുനിയാണ്ടി വിളങ്ങിയാൽ മൂൺറാമാണ്ട് എന്ന സിനിമയിലൂടെ തമിഴിലും താരമായി. ജോസഫിന്റെ തമിഴ് റീമേക്ക് ആയ വിസിതിരൻ ആണ് ഷംന കാസിമിന്റെ അവസാനം പ്രദർശനത്തിനെത്തിയ ചിത്രം.