ബാംഗളൂർ ഡേയ്സ് (യാത്രാവിവരണം -3) ശങ്കരനാരായണൻ ശംഭു

sponsored advertisements

sponsored advertisements

sponsored advertisements

25 February 2022

ബാംഗളൂർ ഡേയ്സ് (യാത്രാവിവരണം -3) ശങ്കരനാരായണൻ ശംഭു

ശങ്കരനാരായണൻ ശംഭു

ഉറങ്ങാൻ വൈകുന്നതു കൊണ്ട് എഴുന്നേൽക്കാനും കുറച്ചു വൈകുന്നു ണ്ട് മാത്രമല്ല തണുപ്പും ഒരു നല്ല കാരണ മാണ്. എഴുന്നേറ്റു നോക്കുമ്പോൾ ആ റേ മുക്കാലാണ് മൊബൈലിൽ സമയം. വേഗത്തിൽ അത്യാവശ്യ കാര്യങ്ങൾ ക ഴിഞ്ഞ് നടക്കാനിറങ്ങി.സെര്യൂരിറ്റിക്കാർ മൊബൈലിൽ നിന്നു മുഖമുയർത്തി നോക്കി.പതിവുകാരനാണെന്ന് അറി ഞ്ഞതും മൊബൈലിലേക്കു തന്നെ തി രിച്ചു പോയി.

പാവങ്ങൾ രാത്രി മുഴുവൻ ഉറക്കമൊ ഴിച്ച് ഈ തണുപ്പിൽ ഇരിക്കുകയാണ്.അ ടുത്ത ഷിഫ്റ്റ്കാർ എട്ടു മണിക്കേ വരിക യുള്ളു.അതുവരെ സമയംകൊല്ലാൻമൊ ബൈൽ മാത്രമേഉള്ളു.നേപ്പാൾതലസ്ഥാ നമായ കാഠ്മണ്ഡു പരിസരത്തുള്ളവരാ ണ്അധികവും.ഇന്ത്യയിൽജോലിനോക്കു ന്നത് അവർക്ക് ഇഷ്ടമാണ്. നമ്മുടെ ഒ രു രൂപയുടെ മൂല്യം അവിടെ ഒരു രൂപഅ റുപത് പൈസയോ മറ്റോ ആണ്.

അവിടെ കൃഷി കച്ചവടം എല്ലാംസ്ത്രീ കൾ നടത്തിക്കൊള്ളും. ഇവർ മറുനാടു കളിൽ ജോലി ചെയ്ത സമ്പാദ്യവും കൂടി അയച്ചുകൊടുക്കുമ്പോൾ തരക്കേടില്ലാ ത്ത ഒരു ജീവിതം അവർക്ക് നടത്താം. പൊതുവെ സത്യസന്ധരും ശൂരന്മാരുമാ ണ് നേപ്പാളികൾ . നല്ല പെരുമാറ്റവും ഇവ രെ മറ്റു ദേശങ്ങളിൽ അഭിമതരാക്കുന്നുണ്ട്.

കുറെ ദിവസം ആൻറി ക്ലോക് വൈ സിൽ നടന്ന ഞാൻ രണ്ടു ദിവസമായി ക്ലോക്ക് വൈസിലാണ് നടത്തം. അങ്ങ നെയാകുമ്പോൾ ആദ്യമേ റോഡിനടു ത്തേക്കാണ് പോകുക. ഒരു പൂക്കച്ചവട ക്കാരി സൈക്കിൾ തട്ടുകടയിൽ ജമന്തി ചെണ്ടുമല്ലി മുല്ല മുതലായ പൂക്കളുമായി ബസ് സ്റ്റോപ്പിൽ ഉണ്ട്.മറ്റു കടകൾ ഒന്നും തുറക്കാറായിട്ടില്ല.

ഇവിടെ പത്തു മണിയോടടുപ്പിച്ചേ പല കടകളും തുറക്കുകയുള്ളു. റോഡിൽവാ ഹനത്തിരക്കു തുടങ്ങിയിട്ടില്ല. കാലത്ത് കാണുന്ന ചില സ്ഥിരം കാഴ്ചകളിലേക്ക് എന്റെ ശ്രദ്ധ പോയി.അവയിൽ ഒന്ന് സ് ക്കൂൾ കുട്ടികളും അവരെ ബസ്സിൽ കയ റ്റാൻ വരുന്ന രക്ഷിതാക്കളുമാണ് റോഡി ന് ഇരുവശവും നിൽക്കുന്നത്. പരിഭ്രമമാ ണ് കുട്ടികൾക്കും അവർക്കും. സ്ക്കൂൾ ബസ്സെങ്ങാൻ കിട്ടാതെ വന്നാലുള്ള കാ ര്യം.

വീടുകളിൽ പണിക്കു പോകുന്ന സ്ത്രീകളുടെ ജോലിക്കിറങ്ങാനുള്ള സമ യവും ഇതാണ്.അവരിൽചിലരെഭർത്താ വ് ബൈക്കിൽ കൊണ്ടുവന്നു വിടുന്നതു കാണാം. ബസ്സിൽ വരുന്നവർ തിരക്കിട്ട്
അവർ ജോലി ചെയ്യുന്ന എപ്പാർട്ടുമെന്റു കളിലേക്ക് നടന്നുനീങ്ങുന്നു. ഇവിടെ ഈ കെട്ടിടത്തിലേക്കും കാലത്ത് നിരവധിപേ ർ വരുന്നുണ്ട്. വന്നപാടെ സെക്യൂരിറ്റിക്യാ ബിനിൽ ഉള്ള പുസ്തത്തിൽ എഴുതി വെ
ച്ചു വേണം അവർക്ക് ജോലിക്കു കയറാ ൻ. ഒരു മണിക്കൂർ വെച്ച് പത്തോളം സ്ഥ ലങ്ങളിൽ അവർ ജോലി ചെയ്യും. പതിന ഞ്ചായിരം മുതൽ ഇരുപതിനായിരംവരെ ഇവർ ഒരു മാസം സമ്പാദിക്കുന്നത് അവ രുടെ കുടുംബത്തിന് താങ്ങുതന്നെയാണ്.

അമ്മമാരും മറ്റും എടുത്തു കൊണ്ടു വരുന്ന കൊച്ചു കുട്ടികൾ കിന്റർഗാർഡ ൻ ക്ലാസുകാരാണോ പ്രീ കെ ജിക്കാരാ ണോ അറിയില്ല. ഒരാൾ കുട്ടിയെ തന്റെ കാലിമേൽ ഇരുത്തി പരിചയക്കാരനോട് വർത്തമാനത്തിലാണ്. മറ്റൊരു സത്രീ യും കുട്ടിയും കൂടെ കുട്ടിയുടെ മുത്തശ്ശ നും റോഡ് മുറിച്ചുകടക്കാൻ കഷ്ടപ്പെടു ന്നു.നിരവധി സ്കൂൾ ബസ്സുകളാണ് ഇരു വശത്തേക്കുമായി ഓടിക്കൊണ്ടിരിക്കു ന്നത്. ഡൽഹി പബ്ളിക് സ്കൂൾ, ക്രൈ സ്റ്റ് സ്കൂൾ തുടങ്ങിനാലഞ്ചെണ്ണത്തിന്റെ ബസ്സുകൾ അവിടെ കാത്തു കിടക്കുന്നു മുണ്ട്. വേറെയും കുറെ എണ്ണം വരാനു ണ്ട്. തിരക്കുപിടിച്ച് സ്റ്റോപ്പിലെത്തി വണ്ടി കാണാതെ വിഷണ്ണരായി നിൽക്കുന്നവ രും കുറവല്ല.

എന്റെ നടത്തത്തിന്റെ നാലു റൗ ണ്ട് പൂർത്തിയാകുമ്പോഴേക്കും ഏതാണ്ട് ഇരുപതോളം സ്കൂൾ ബസ്സുകൾ കടന്നു പോയിക്കാണും. ഫ്ലാറ്റുകളിൽ വെള്ളംസ പ്ളൈ ചെയ്യുന്ന വണ്ടികളാണ് ആ സമ യത്തെ സ്ഥിരം കാഴ്ച്ചകളിൽ മറ്റൊന്ന്. ഫ്ലാറ്റുകളിൽ ഇത്തരം ടാങ്കറുകളിലെ വെ ള്ളം ശേഖരിക്കാനുള്ള ടാങ്കുകളും ഫിൽ ട്ടറുകളും ഉണ്ട്. എല്ലാ ഫ്ലാറ്റു സമുച്ചയങ്ങ ളിലും വ്യാപാര സ്ഥാപനങ്ങളിലും ലോറി
യിൽ കൊണ്ടുവന്ന് അവരുടെ ടാങ്കുകൾ നിറച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.

പാചകത്തിനും കുടിക്കാനും മിക്കവാ റും ആളുകൾ കുപ്പി വെള്ളത്തെയാണ് ആശ്രയിക്കുന്നത്. 20 ലിറ്റർ ക്യാനിലെ മിനറൽ വാട്ടർ ആണ് അധികം പേരും ഉപയോഗിക്കുന്നത്. വിളിച്ചു പറയുന്ന മു
റക്ക് വാതിൽക്കൽ എത്തിക്കാനുള്ള സംവിധാനമുള്ളത് വലിയ സൗകര്യം ത
ന്നെയാണ്. ഇരുപത് ലിറ്ററിന്റെ ക്യാനിന്
എഴുപത്തഞ്ചു രൂപ ഡിപ്പോസിറ്റും വെ
ള്ളത്തിന്റെ വില എഴുപത്തഞ്ചു രൂപയും
കൊടുത്താൽ പിന്നീട് ക്യാൻ മാറ്റുമ്പോൾ
എഴുപത്തഞ്ചു മാത്രം കൊടുത്താൽ മതി.

സ്ക്കൂൾ ബസ്സുകളുടേയും കുട്ടിക ളുടേയും ഈ തിരക്കുകൾ കണ്ടപ്പോൾ എന്റെ സ്ക്കൂൾ കാലമാണ് ഓർമ്മ വന്ന ത്. ആദ്യ ദിവസം ഇന്നത്തെപ്പോലെഅച്ഛ നോ അമ്മയോ കൂടെ വരുന്ന പതിവൊ ന്നും അന്നുണ്ടായിരുന്നില്ല. പല വീടുകളി ൽ നിന്നും മുതിർന്ന കുട്ടികൾക്കൊപ്പം പുതിയ കുട്ടികളേയും പറഞ്ഞയക്കും.

കടകളിൽ സാധനം വാങ്ങാൻ പോകുമ്പോൾ ഉപയോഗിക്കുന്ന തരം തു ണിയുടെ ഒരു സഞ്ചിയായിരുന്നു എന്റെ ആദ്യ സ്കൂൾ ബാഗ്. പുസ്തകമൊന്നും കിട്ടാത്തതു കൊണ്ട് സ്ലെയ്റ്റും അതിനു ള്ള പെൻസിലും മാത്രമേ ഉണ്ടായിരുന്നു ള്ളു. ഒരു അലുമിനിയം തൂക്കുപാത്രത്തി ൽ ചോറും എടുത്തിട്ടുണ്ടായിരുന്നു.

എന്റെ വീട്ടിൽ നിന്നും മുതിർന്ന കുട്ടി കൾ ആരും ആ സ്കൂളിൽ അക്കാലത്ത് പഠിച്ചിരുന്നില്ല. അയൽവക്കത്തെ ചില കുട്ടികളോടൊപ്പം ഞാനും നടന്നു.പാടം കടന്ന് ഇടുങ്ങിയ ഇടവഴിയും അമ്പല പട വുകളും കടന്ന് കുറച്ചു കൂടി നടന്നാൽ ചെമ്മൺ നിരത്തായി. അവിടെ ഒരു ഇറ ക്കത്താണിയുണ്ട്. അത് അന്നൊക്കെ ചുമടിറക്കി വിശ്രമിക്കാനായി ഉണ്ടാക്കി വെച്ചിരുന്നു. തലച്ചുമടായിട്ടാണ് സാധന ങ്ങൾ എല്ലായിടത്തും എത്തിയിരുന്നത്.

കല്ലു പോലുംവിരിക്കാത്ത വഴിയാ യിരുന്നു. ഇരുപുറത്തും അവിടം മുതൽ വീടുകൾ ഉണ്ട്. വേലികളാണ് അതിർ ത്തി നിശ്ചയിച്ചിരുന്നത്. ഒരു കിലോ മീറ്റ റിൽ അധികം നടന്നു കാണും. കുഞ്ഞി ക്കണ്ണുകൾക്കു മുന്നിൽ അതിവിശാലമാ യ ഒരു മൈതാനമായിട്ടാണ് തോന്നിയ ത്.അത് സ്കൂൾ ഗ്രൗണ്ട് ആയിരുന്നു.

ആ വഴി അതിനു മുമ്പ് പോയിട്ടില്ല. സ്കൂളിനു മുന്നിലെ മുറ്റം രണ്ടു തട്ടുക ളാണ്. താഴെത്തട്ടിൽ ആദ്യം തന്നെ വേ രുകൾ പലതും പുറത്തു കാണുന്ന മാ വും തുടർന്ന് ചുവന്ന പൂക്കൾ ഉള്ള മര വുമാണ് ധാരാളം പൂക്കൾ താഴെ വീണു കിടക്കുന്നുണ്ട്. ചില കുട്ടികൾ പൂമരത്തി ൽ നിന്നു വീണ മൊട്ടുകൾ പെറുക്കി എ ടുക്കുന്നുമുണ്ട്.

അതിന്റെ കേസരങ്ങൾ കൊണ്ടുള്ള ഒരു കളിയുണ്ട് അതിനാണ് മൊട്ടുകൾ ശേഖരിക്കുന്നത്. കൊക്കി പോലെയുള്ള ഭാഗം കൊളുത്തി രണ്ടു പേർ അങ്ങോ ട്ടും ഇങ്ങോട്ടും വലിക്കും. തലപ്പിലെ കൊ ക്കി പോയ ആൾ തോൽക്കും. പക്ഷെ ഈ കളി കുറച്ചു സമയമെടുക്കും .ഒരു മൊട്ടിലെ എല്ലാ കൊക്കികളും തീരുമ്പോ ൾ ആരുടെ കൈയ്യിലാണോ കേടു വരാ ത്ത കൊക്കിയുള്ളത് അയാൾ ജയിച്ചു എന്നുള്ളതാണ് കണക്ക്. ആ പൂക്കൾ മേ ഫ്ലവർ ആണെന്നൊന്നും അന്നറിയി ല്ല. ഗുൽമോഹർ എന്ന കാവ്യാത്മക നാ മവും അതിനുണ്ട്.

ഒന്നാം ക്ലാസിൽ അയൽവക്കത്തെ മുതിർന്ന കുട്ടി കൊണ്ടുപോയി ഇരുത്തി. വൈകിട്ട് പോകുമ്പോൾ അവിടെ വന്നു വിളിച്ചു കൊണ്ടുപോകാമെന്നും ശട്ടം കെട്ടി. മാഷ് വന്നതും ഹാജർ വിളിച്ചതും ഒന്നും അത്രക്ക് ഓർമ്മയില്ല. ഉച്ചയൂണിന് പാത്രം തുറന്നപ്പോൾ തൈരു ചേർത്ത് കുഴച്ച ചോറും ഒരു കഷ്ണം കടുകു മാ ങ്ങയും അതിലുണ്ട്.

വായിൽ വെള്ളമൂറുന്ന ഹൃദ്യമായ ഒരു മണവും ആ ഭക്ഷണത്തിന് ഉണ്ടാ യിരുന്നു.. ഉച്ചയൂണിനു ശേഷം പുതിയ കൂട്ടുകാരുമായി ചില കളികൾ. ഒതുങ്ങി ഇരുന്നു ശീലമില്ലാത്തവരെ ഒതുക്കാൻ മാഷ് നന്നെ കഷ്ടപ്പെടുന്നുണ്ട്. രാമകൃ ഷ്ണൻ മാസ്റ്ററുടെ പതിഞ്ഞ സംസാര വും സ്നേഹത്തോടെയുള്ള നോട്ടവും മ
നസ്സിൽ പതിഞ്ഞു. ആദ്യ ഗുരുനാഥന് പാദ നമസ്ക്കാരം.

കുറെ കഴിഞ്ഞപ്പോൾ മണിയടി കേട്ടു. അതോടൊപ്പം ആർപ്പുവിളി പോലെ കു ട്ടികളുടെ ശബ്ദവും. സ്കൂൾ വിട്ടതാണ് എന്ന് ആരോ പറഞ്ഞു. അയൽവാസി വരുന്നതുവരെ ഞാൻ അവിടെത്തന്നെ നിന്നു. വന്നശേഷം കൂടെ വീട്ടിലേക്കു തി രിച്ചു.ആദ്യ സ്കൂൾ ദിന കഥകൾ കേൾ ക്കാനൊന്നും ആരും ഉണ്ടായിരുന്നില്ല.

അനിയന്മാർക്കാണെങ്കിൽ അതൊ
ന്നും അറിയാനുള്ള പ്രായവും ആയിട്ടില്ല. പിന്നീട് ദിവസവും ഒരു ഗ്യാങ്ങ് ആയി കു റേപ്പേർ ഒരുമിച്ച് ആയി സ്ക്കുളിൽ പോ ക്ക്. മഴക്കാലം തുടങ്ങിയതിന്റെ ആദ്യ ദിനങ്ങൾ രസകരമായിരുന്നു. സ്കൂൾ വരാന്തയിൽ നിറയെ കാലുള്ള പട്ടക്കുട കൾ നിരത്തിവെച്ചിട്ടുണ്ടാകും.അന്ന് ശീ ലക്കുടയൊക്കെ കുറച്ചു കുട്ടികൾക്കും ടീച്ചർമാർക്കും മാത്രമേ ഉള്ളു.

ഒരു കാറ്റു വന്നാൽ കുടകൾ മിക്കവാ റും മുറ്റത്തെത്തും ക്ലാസ് ടീച്ചർമാരോടു ചോദിക്കാനൊന്നും നിൽക്കാതെ സ്വന്തം കുടയെടുത്ത് വരാന്തയിൽ വെക്കാൻ കുട്ടികൾ ക്ലാസിൽ നിന്ന് ഇറങ്ങി ഓടും. അങ്ങനെയുള്ള കാലത്തിൽ നിന്നുമാണ് ഇന്നത്തെ സ്കൂൾ കാലം മാറിയിരിക്കു ന്നത്.
നടത്തത്തിനിടെ ഇത്തരം ചിന്തകൾ പലതും മനസ്സിൽ കയറിഇറങ്ങിപ്പോകും. തിരിച്ചെത്തി കുളിയുംമറ്റുംകഴിയുന്നതോ ടെ ദിവസം മറ്റൊരു തലത്തിലേക്കു മാറു ന്നു. വൈകിട്ട് പതിവ് എക്സർസൈസി നു ശേഷം സൂര്യാസ്തമനം കൺകുളിർ ക്കെ കണ്ടു. കുറച്ചു ദിവസമായി അന്വേ ഷിക്കുന്ന മരുന്നിനായി കോട്ടക്കലിന്റെ ഏജൻസിയിലേക്ക് പോയി.

അതു വാങ്ങി മറ്റു ചില പർച്ചേസുക ൾക്കായി നടന്നു. പകലിനെക്കാൾ രാത്രി യിൽ ജനതിരക്കു കൂടുന്ന തെരുവുകൾ
ആണ് ഇവിടെ. 99 തരം ദോശ എന്നെഴു തി വെച്ച പെട്ടി ഓട്ടോക്കു ചുറ്റുമായി നിര വധി ചെറുപ്പക്കാർ നിൽക്കുന്നു. ഫുട്പാ ത്തിനെ കടക്കാരൻ ദത്തെടുത്തു സ്വന്ത മാക്കിയിട്ടുണ്ട്. നാലഞ്ചു കസേരകളിൽ ആദ്യം വന്നവർ ഇരിപ്പുറപ്പിച്ചിട്ടുണ്ട്.

മൂന്നു ദോശക്കല്ലുകളിലായി ദോശ കൾ പല പ്രായത്തിലായി തയ്യാറെടുക്കു ന്നു. തൊട്ടപ്പുറത്തായി ടെമ്പോ ട്രാവലറി ലും തട്ടുകട തന്നെ. ബർഗ്ഗർ, പാനി പൂരി, സ്വീറ്റ് കോൺ എന്നു വേണ്ട എന്തെങ്കി ലും ഒന്നു രണ്ടു പാത്രംവെച്ചിടത്തൊക്കെ ജനത്തിരക്കു തന്നെ. മുസമ്പി ജൂസുകാ രനും മതിലിനുമിടക്ക് ഒരു തുന്നൽക്കാര നും കൂടി ഉണ്ട്.

പബ്ബുകളിലെ വർണ്ണ വിളക്കുകൾ മിന്നിക്കൊണ്ടിരിക്കുന്നു. അവ അധിക വും മൂന്നാം നിലകളിലാണ്. നമ്മളുടെ നാട്ടിലെ ക്യൂ ഒന്നും മദ്യക്കടകളിലും കാ ണാനില്ല. ചില പ്രിൻറുകൾ എടുക്കാനാ യി പോയ സ്ഥലങ്ങളിൽ എല്ലാം തിരക്ക്. മൂന്നു നിലകളിലായി ഒരു ഫിറ്റ്നെസ് സെ ന്ററും അതിലെ നിരവധി ട്രെഡ്മില്ലുക ളും റോഡിൽ നിന്നു തന്നെകാണാനുണ്ട്.

യോഗ ക്ലാസുകൾക്കായി ഒരിടം ഹെൽത്ത് ആന്റ് ഫിറ്റ്നസ് എന്നിങ്ങനെ ആരോഗ്യ സംരക്ഷണത്തിനായി നിരവ ധി സ്ഥലങ്ങൾ ഇടവിട്ട്ഇവിടെയുണ്ട്.നന്ദി നി പാലും കോഴിമുട്ടയും ഒരേ കടയിൽ വിൽപ്പനക്കു വെച്ചതു വാങ്ങാനും ധാരാ ളം പേർ നിൽക്കുന്നുണ്ട്.

ഒരു ചായ്പ്പിൽ ആണ് പ്രിൻറ് എടു ക്കുന്ന കട അവിടെ കയറിയപ്പോൾ മു തൽ മുളകിന്റെ രൂക്ഷഗന്ധം. തൊട്ടടു ത്ത ചെറു ഹോട്ടലിൽ നിന്നും വരുന്നതാ ണ്. ഒരു പച്ച നിലകടല വേവിക്കൽതൊ ട്ടു മുന്നിലുണ്ടെങ്കിലും അയാൾവെറുതെ ഇരിക്കുന്നു. ചുറ്റും ആരുമില്ല. എട്ടു മണി ഷിഫ്റ്റ് കഴിഞ്ഞ് ടെക്കികൾ റോഡു നിറ ഞ്ഞു വരുന്നുണ്ട്. വഴിയിലെ പാനിപൂരി ക്കാരൻ നാടൻ രീതിയിൽഭരണികൾവെ ച്ച് അതിലാണ് സാധനങ്ങൾ വെച്ചിട്ടുള്ള ത്. ഇത്തരം വടക്കേ ഇന്ത്യൻ രുചികൾ ആസ്വദിക്കാൻ താൽപ്പര്യമുള്ളവർ ഏറെ
യുണ്ട്.

ജോലി കഴിഞ്ഞു മടങ്ങുന്നവർ അവ ശ്യസാധനങ്ങൾക്കായി പോകുന്ന വഴി ക്കുള്ള കടകളിലും കയറുന്നുണ്ട്. അതി
ന്റെ തിരക്ക് നീലഗിരി ഡിപ്പാർട്ടുമെന്റ് സ്റ്റോറിലും തമിഴന്റെ പച്ചക്കറിക്കടയിലും
പ്രതിഫലിക്കുന്നുണ്ട്. തൊട്ടടുത്ത മക് ഡൊണാൾഡിന്റെ ഉള്ളിലും തിരക്കു ത ന്നെ. ഇടക്കിടെ സൈറൺ മുഴക്കി വരു ന്ന പോലീസ് വണ്ടിയും തൊട്ടു പുറകെ
വരുന്ന റിക്കവറി വെഹിക്കിളും വഴിവ ക്കിൽ അനധികൃതമായി പാർക്കു ചെ യ്ത വണ്ടികൾ കൊണ്ടുപോകാനുള്ള വ
രവാണ്.

ആദ്യമേ പോലീസ് മെഗാഫോണിലൂടെ ഇന്നയിന്ന സ്ഥലങ്ങളിൽ റോഡരികിലെ പാർക്കിങ്ങ് അനുവദനീയമല്ല എന്ന് വിളി
ച്ചു പറയും അൽപ്പം സമയം വാഹനങ്ങ ൾമാറ്റാനായി കൊടുക്കും. അവർ പറയു ന്നത് പലരും കേട്ടിരിക്കില്ല. അവർ തിര ക്കേറിയ ഷോപ്പിങ്ങിലായിരിക്കും. വിളി ച്ചുപറയുന്നതിനു പുറകെ എത്തുന്ന ടീം
നാലുചക്ര വാഹനമാണെങ്കിൽ നോടീസ് പതിക്കും.ഇരുചക്രവാഹനമാണെങ്കിൽ
രണ്ടു തൊഴിലാളികൾ തൂക്കി ലോറിയി ൽ കയറ്റും. പിന്നെ അതു കിട്ടണമെങ്കി ൽ അവിടെ പോയി പിഴ അടക്കണം.അ പൂർവ്വം ചിലരെ തർക്കിക്കാൻ പോകുക
യുള്ളു. അതുകൊണ്ടൊന്നും കാര്യമില്ല
എന്നറിയാവുന്നവർ നേരെ സ്റ്റേഷനിൽ
പോകും.

എന്റെ ഇന്നത്തെ കറക്കം മതിയാക്കാ മെന്നു തോന്നി. മടക്കം സൈക്കിൾ സ്റ്റാ ന്റു വഴി.ഒരാൾ മൊബൈൽ കൊണ്ട് ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് സൈക്കി ൾഎടുക്കുന്നു.ഇനിഎത്തേണ്ട സ്ഥലത്ത് ഇതുപോലെസൈക്കിളുകൾ വെക്കാനു ള്ള സ്ഥലത്ത് കൊണ്ടു വെച്ച് കഴിഞ്ഞാ ൽ അയാളുടെ ചുമതലകഴിഞ്ഞു.ക്യൂആ ർ കോഡിനനുസരിച്ച് പണം വാലറ്റിൽ നിന്നു പോയിക്കൊള്ളും. സ്ക്കൂട്ടറും ഇ തുപോലെ തന്നെ. ഇലട്രിക് മോപഡും ഉണ്ട്.
രാത്രി ഇനിയും ഏറെയുണ്ട്.നടന്ന് അപ്പാർട്ടുമെന്റിലെത്തിയത് വേഗത്തിലായി.

 

(തുടരും )