ഷാരോൺ രാജിന്റെ കൊലപാതകം : ഗ്രീഷ്മയെ അറസ്റ്റ് ചെയ്തു

sponsored advertisements

sponsored advertisements

sponsored advertisements

31 October 2022

ഷാരോൺ രാജിന്റെ കൊലപാതകം : ഗ്രീഷ്മയെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോൺ രാജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാശ്രമത്തിന് പിന്നാലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗ്രീഷ്മയെ തിങ്കളാഴ്ച ഉച്ചയോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആരോഗ്യനില തൃപ്തികരമാണെങ്കിലും ഗ്രീഷ്മ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

തിങ്കളാഴ്ച രാവിലെ നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ വെച്ച് അണുനാശിനി കുടിച്ച് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ കയറിയ യുവതി, ഇവിടെയുണ്ടായിരുന്ന അണുനാശിനി കുടിക്കുകയായിരുന്നു. തുടര്‍ന്ന് ജീപ്പിലേക്ക് നടന്നുപോകുന്നതിനിടെ ഛര്‍ദിച്ചു. ഇതോടെയാണ് അണുനാശിനി കുടിച്ച വിവരം പുറത്തറിയുന്നത്. തുടർന്ന് ഗ്രീഷ്മയെ പോലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഷാരോണിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് ഗ്രീഷ്മ പൊലീസിനോടു പറ‍ഞ്ഞത്. കോളജ് യാത്രയ്ക്കിടയിലാണ് ഇരുവരും പ്രണയത്തിലായത്. മറ്റൊരു ചെറുപ്പക്കാരന്റെ വിവാഹ ആലോചന വന്നതോടെ ഗ്രീഷ്മ ഷാരോണിൽനിന്ന് അകലാൻ ശ്രമിച്ചു. വ്യത്യസ്ത ജാതിയിലുള്ളവരായതിനാൽ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കില്ലെന്നും പിരിയാമെന്നും ഗ്രീഷ്മ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഷാരോൺ തയ്യാറായില്ല.പ്രണയത്തിലായിരുന്നപ്പോൾ കൈമാറിയ ഗ്രീഷ്മയുടെ ചില സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഷരോണിന്റെ പക്കലുണ്ടായിരുന്നു. പല തവണ ആവശ്യപ്പെട്ടുവെങ്കിലും ഇവ ഡിലീറ്റ് ചെയ്യുന്നതിനോ ഗ്രീഷ്മയ്ക്ക് നൽകുന്നതിനോ ഷാരോൺ തയ്യാറായില്ല. ഇത് പ്രതിശ്രുത വരനു കൈമാറുമോയെന്ന് ഗ്രീഷ്മ ഭയന്നു. ഇതിൻ്റെ വെെരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഗ്രീഷ്മ പോലീസിനോടു പറഞ്ഞത്. തുടർന്ന് വിഷം നൽകാൻ പദ്ധതിയിടുകയായിരുന്നു എന്നും സംശയം തോന്നാതിരിക്കാൻ ഷാരോണിനോട് കൂടുതൽ അടുക്കുകയായിരുന്നു എന്നും ഗ്രീഷ്മ വെളിപ്പെടുത്തി.