ഷവര്‍മ കഴിച്ച 16 കാരി മരിച്ച സംഭവം: രണ്ടു പേര്‍ അറസ്റ്റില്‍

sponsored advertisements

sponsored advertisements

sponsored advertisements

2 May 2022

ഷവര്‍മ കഴിച്ച 16 കാരി മരിച്ച സംഭവം: രണ്ടു പേര്‍ അറസ്റ്റില്‍

കാസർകോട്: കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഐഡിയൽ കൂൾ ബാർ ഉടമയും ഷവർമ മേക്കറുമാണ് അറസ്റ്റിലായത്. മംഗളൂരു സ്വദേശി അനക്‌സ്, നേപ്പാൾ സ്വദേശി സന്ദേശ് റായി എന്നിവരാണ് അറസ്റ്റിലായത്.

മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് ചന്തേര പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശി 16 വയസുകാരിയായ ദേവനന്ദയാണ് മരിച്ചത്. ദേവനന്ദയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.

ഭക്ഷ്യ വിഷബാധയേറ്റ് 31 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഷവർമയിൽ ഉപയോഗിച്ച പഴകിയ മയോണൈസാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.