മാത്യു തട്ടാമറ്റം
ചിക്കാഗോ : ചിക്കാഗോ ക്ലബ്ബിന്‍റെ പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്തു. സിബി കദളിമറ്റം (പ്രസിഡന്‍റ്), ജെസ്സ്മോന്‍ പുറമഠം (വൈസ് പ്രസിഡന്‍റ്), സിബി കൈതക്കത്തൊട്ടിയില്‍ (സെക്രട്ടറി), ജോമോന്‍ തൊടുകയില്‍ (ട്രഷറര്‍), സാബു പടിഞ്ഞാറേല്‍ (ജോ. സെക്രട്ടറി) എന്നിവരാണ് ഭരണസമിതിയിലുള്ളത്. സോഷ്യല്‍ ക്ലബ്ബിന്‍റെ ആസ്ഥാനത്ത് മുന്‍ പ്രസിഡന്‍റ് ബിനു കൈതക്കത്തൊട്ടിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ വച്ച് ഐക്യകണ്ഠേനെയാണ് തെരഞ്ഞെടുത്തത്. തികഞ്ഞ ഒരു കായികതാരവും കലാ ആസ്വാദകനും ഇതിനെല്ലാമുപരി നല്ലൊരു ബിസിനസ്സുകാരനുമായ പുതിയ പ്രസിഡന്‍റ് ശ്രീ സിബി കദളിമറ്റത്തിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ വളര്‍ച്ചയില്‍ ഒരു നാഴികക്കല്ലാകുമെന്ന് യാതൊരു സംശയവുമില്ലെന്ന് മുന്‍ പ്രസിഡന്‍റ് ബിനു കൈതക്കത്തൊട്ടി അഭിപ്രായപ്പെട്ടു.
സോഷ്യല്‍ ക്ലബ്ബിന്‍റെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനം വളരെ ഭംഗിയായി നടത്താന്‍ കഴിഞ്ഞതില്‍ വളരെയധികം സംതൃപ്തിയും ചാരിതാര്‍ത്ഥ്യവുമുണ്ടെന്നും അതിനകമഴിഞ്ഞ സഹകരിച്ച സോഷ്യല്‍ ക്ലബ്ബിന്‍റെ എല്ലാ മെമ്പര്‍മാരോടും ചിക്കാഗോ മലയാള സമൂഹത്തിനോടും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു എന്ന് മുന്‍ എക്സിക്യൂട്ടീവ് ഐക്യകണ്ഠേന പറഞ്ഞു.
ക്ലബ്ബിന്‍റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിനു വേണ്ടി ഇപ്പോഴുള്ള എക്സിക്യൂട്ടീവ് അംഗങ്ങള്‍ ഉള്‍പ്പെടെ ഒരു 15 അംഗ ബോര്‍ഡ് മെമ്പേഴ്സായി സിബി കദളിമറ്റം, ജെസ്സ്മോന്‍ പുറമഠത്തില്‍, സിബി കൈതക്കത്തൊട്ടിയില്‍, സാബു പടിഞ്ഞാറേല്‍, ജോമോന്‍ തൊടുകയില്‍, ബിനു കൈതക്കത്തൊട്ടിയില്‍, ബൈജു ജോസ്, ജോയി നെടിയകാല, മനോജ് വഞ്ചിയില്‍, റൊണാള്‍ഡ് പൂക്കുമ്പേല്‍, റോയി മുണ്ടയ്ക്കല്‍, സാജന്‍ മേലാണ്ടശ്ശേരി, സജി റാത്തപ്പിള്ളില്‍, തമ്പിച്ചന്‍ ചെമ്മാച്ചേല്‍, തോമസ് പുത്തേട്ട് എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ ബില്‍ഡിംഗ് ബോര്‍ഡ് മെമ്പേഴ്സായി ബിനു കൈതക്കത്തൊട്ടിയില്‍, പീറ്റര്‍ കുളങ്ങര, സൈമണ്‍ ചക്കാലപ്പടവില്‍ എന്നിവരെക്കൂടി തെരഞ്ഞെടുത്തു.
നോര്‍ത്ത് അമേരിക്കയിലെ ലീഡിംഗ് ക്ലബ്ബായ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ ലീഡര്‍ഷിപ്പ് ഏറ്റെടുക്കുക എന്നത് ഒരു ഭാരിച്ച ഉത്തരവാദിത്വമായി ഞാന്‍ കരുതുന്നു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള എക്സിക്യൂട്ടീവ് സഹപ്രവര്‍ത്തകരാണ് എന്നോടൊപ്പം പ്രവര്‍ത്തിക്കുന്നത് എന്നുള്ളത് ആശ്വാസം നല്‍കുന്നു എന്ന് പ്രസിഡന്‍റ് സിബി കദളിമറ്റം പറഞ്ഞു.




