സിബിക്ക് വീടാകുന്നു അനിയൻ ജോർജിനും ഫോമയ്‌ക്കും സല്യൂട്ട്

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

25 August 2022

സിബിക്ക് വീടാകുന്നു അനിയൻ ജോർജിനും ഫോമയ്‌ക്കും സല്യൂട്ട്

അനിൽ പെണ്ണുക്കര

സിബിക്ക് ഒരു വീടാകുന്നു എന്ന് കേട്ടപ്പോൾ വലിയ ആനന്ദമാണ് എനിക്ക് ഉണ്ടായത്. വ്യക്തിപരമായി ഇരട്ടി സന്തോഷം എന്നൊക്കെ പറയില്ലേ..
പത്രപ്രവർത്തകർ എല്ലാം ധനികന്മാരാണെന്നും എല്ലാ സൗകര്യങ്ങളോടെയും കൂടിയാണ് അവർ താമസിക്കുന്നതെന്നും ഒരു ധാരണ നമ്മുടെ പൊതു സമൂഹത്തിനുണ്ട്. സത്യം പറയാമല്ലോ മുന്തിയ മാധ്യമസ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന മാധ്യമ പ്രവർത്തകരുടെ ജീവിത സൗകര്യങ്ങൾ പോലെയല്ല മറ്റു പല ദൃശ്യ പത്രമാധ്യമങ്ങളിലും ജോലി ചെയ്യുന്ന റിപ്പോർട്ടർ, എഡിറ്റർമാർ, ഫോട്ടോഗ്രാഫർ എന്നിവരുടെ ജീവിതാവസ്ഥകൾ . സ്വയം അനുഭവിച്ചും മറ്റുള്ളവരുടെ അനുഭവങ്ങൾ മനസിലാക്കിയും വന്ന ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിലാണ് ഇത്രയും കുറിച്ചത്.

ഇനി സിബിയിലേക്ക് വരാം.
തിരുവല്ലയിൽ മാദ്ധ്യമ പ്രവർത്തകനായിരിക്കെയാണ് എ. സി. വി ചാനലിന്റെ റിപ്പോർട്ടറും ക്യാമറമാനുമായ സിബിയെ പരിചയപ്പെടുന്നത്. എല്ലാ പ്രാദേശിക പരിപാടികളും കൃത്യമായി ഷൂട്ട് ചെയ്ത് റിപ്പോർട്ട് സഹിതം എ. സി.വി യിൽ വൈകിട്ട് സംപ്രേഷണം ചെയ്യും. ഫോമയുടെ മദ്ധ്യതിരുവിതാം കൂറിലെ എല്ലാ പരിപാടികളും റിപ്പോർട്ട് ചെയ്യുന്ന സിബി ഫോമ വില്ലേജ് പ്രോജക്ട് ജനങ്ങളിൽ എത്തിക്കുന്നതിൽ വലിയ പങ്കു വഹിച്ച വ്യക്തി കൂടിയാണ്. കഴിഞ്ഞ ഫോമാ കമ്മറ്റി തിരുവല്ലയിൽ നടത്തിയ കേരളാ കൺവൻഷന് ശേഷം ആലപ്പുഴ ലേക് പാലസ് റിസോർട്ടിൽ നടത്തിയ ബോട്ട് സവാരിക്കിടെ ഞങ്ങൾ സംസാരിച്ചിരിക്കെയാണ് അദ്ദേഹത്തിന് സ്വന്തമായി വീടില്ലാത്ത വിവരം പങ്കുവയ്ക്കുന്നത്. ” നമ്മുടെയൊന്നും പ്രയാസങ്ങൾ ആരും കാണാറില്ല ” എന്ന് സിബി പറഞ്ഞപ്പോൾ സത്യത്തിൽ കണ്ണുനിറഞ്ഞു പോയ നിമിഷം. മുന്തിയ മാധ്യമ പ്രവർത്തകർക്ക് കിട്ടുന്ന സ്വീകാര്യത ഇത്തരം സംഘടനകൾക്ക് വേണ്ടി ഓടി നടക്കുന്നവർക്ക് ലഭിക്കുന്നുമില്ല എന്നതാണ് സത്യം. ഈ വിഷയം ഞങ്ങൾ ചർച്ച ചെയ്യുമ്പോഴാണ് അന്ന് ഫോമ വില്ലേജ് പ്രോജക്ട് ചെയർമാനായ അനിയൻ ജോർജ് ഞങ്ങളുടെ അടുക്കലേക്ക് വരുന്നത്. അപ്പോൾ തന്നെ സിബിയുടെ വിഷയം അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിച്ചു.അല്പം വിഷമത്തോടെയാണ് അദ്ദേഹം അത് കേട്ടത്. അന്ന് അനിയൻ ജോർജ് സിബിക്ക് ഒരു ഉറപ്പ് നൽകി .”ഇപ്പോൾ പ്രളയത്തിൽ അകപ്പെട്ട ജനങ്ങൾക്കാണ് വീടുകൾ നൽകുന്നത് .ആ പ്രോജക്ട് പൂർത്തിയാക്കുകയും ചെയ്തു .അടുത്ത ഭരണ സമിതി വരട്ടെ സഹായിക്കും” . ആ വാക്ക് അദ്ദേഹം പാലിച്ചു. സിബിക്ക് പുതിയ ഒരു വീടുവയ്ക്കാനുള്ള തുടക്കം എന്ന നിലയിൽ രണ്ട് ലക്ഷം രൂപ തിരുവനന്തപുരത്ത് ഈയിടെ നടത്തിയ ഫോമാ കേരളാ കൺവൻഷനിൽ വച്ച് മന്ത്രി റോഷി അഗസ്റ്റിൻ സിബിക്ക് നൽകി. ഒരു കുടുംബം അനാഥമാകുമ്പോഴല്ല സഹായം ലഭിക്കേണ്ടത് മറിച്ച് ജീവിത പ്രയാസങ്ങളിലാണ് ഒപ്പം നിൽക്കേണ്ടത് എന്ന് അനിയൻ ജോർജ് തിരിച്ചറിഞ്ഞ നിമിഷത്തിന് ഒരു വലിയ നമസ്കാരം. കഴിഞ്ഞ ദിവസം ആഞ്ഞിലിത്താനത്ത് സിബിയുടെ വീടിനു റവ,ജെയിംസ് ജോർജ് തറക്കല്ലിട്ടു .ആ സുന്ദര നിമിഷത്തിനു സാക്ഷികളായി സിബിയുടെ ഭാര്യ ബീന മക്കളായ ഫെലിക്‌സും ഫിയയും സാക്ഷികളായി .

പ്രാദേശിക പത്രപ്രവർത്തകർ നൽകുന്ന സേവനത്തിന് ഫോമ നൽകിയ വലിയ അംഗീകാരമാണിത്.സിബിയുടെ വീട് വേഗം പൂർത്തിയാകാൻ ഫോമ പ്രവർത്തകർ ഇനിയും മുന്നോട്ട് വരട്ടെ. സിബിയുടെ കാമറ കണ്ണുകൾ ഒപ്പിയെടുത്ത മുഖങ്ങൾ ഒരു നിമിഷം ഒന്നോർത്താൽ ഒരു മനോഹരമായ വീട് അദ്ദേഹത്തിന് ഉടൻ പൂർത്തിയാക്കുവാൻ സാധിക്കും.

എട്ടു കോടിയുടെ പ്രവർത്തനങ്ങൾ കഴിഞ്ഞ രണ്ട് വർഷമായി കേരളത്തിൽ നടപ്പിലാക്കിയ ഫോമ പ്രസിഡന്റ് അനിയൻ ജോർജിന്റെ നേതൃത്വവും ഈ മനസ്സും,ഫോമയും അഭിനന്ദിക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതുമാണ്. സുമനസുകൾ പ്രയാസം അനുഭവിക്കുന്നവരുടെ മനസുകൾ തിരിച്ചറിയട്ടെ.. പ്രാർത്ഥനകൾ.

അനിയൻ ജോർജ്

സിബി