ആ നിമിഷം(കവിത -സിനി തോമസ് )

sponsored advertisements

sponsored advertisements

sponsored advertisements

2 March 2023

ആ നിമിഷം(കവിത -സിനി തോമസ് )

സിനി തോമസ്

നീ വരുന്നതും കാത്ത്
ഒറ്റക്കിരിക്കുമ്പോൾ
മീൻ മണമുള്ളാരോർമ്മ
തട്ടി മറിഞ്ഞുവീഴും ,
ആ നേരങ്ങളിൽ
കണ്ണുകളടച്ച്
ഒരു പൂച്ചക്കുഞ്ഞിനെ
മനസ്സിലിരുത്തി കളിപ്പിക്കും ,
വിരലുകൊണ്ട് തലയിലും
കവിളു കൊണ്ട് ദേഹത്തും
വെറുതെ തലോടും,
എന്നിട്ട്
ഞാനതിനെ
നിന്റെ പേരിട്ട് വിളിക്കും ,
മീഞ്ചാറു കുഴച്ച ഉരുളകളെ
ആദ്യത്തെ നിനക്കും
രണ്ടാമത്തെ എനിക്കും
പങ്കു വയ്ക്കും ,
മറന്നു വയ്ക്കാതെ
നുറുക്കി വച്ച ഓർമ്മത്തുണ്ടുകളെ
ഉപ്പു നീരിറ്റിച്ചു ഉണക്കി വയ്ക്കും
നീ വരും …
ഞാൻ
കണ്ണു തുറക്കും
സ്നേഹമേയെന്ന്
മുരളന്നതും
മുഖമുരസന്നതും കാണും
ആ നിമിഷം
നിന്നെ
മീൻ മണക്കുന്നു

സിനി തോമസ്