മോന് എന്തെങ്കിലും പ്രത്യേക കഴിവ് ഉണ്ടോ എന്ന് ചോദിക്കുന്നവരോട് (സിനു കിഷൻ )

sponsored advertisements

sponsored advertisements

sponsored advertisements

5 April 2022

മോന് എന്തെങ്കിലും പ്രത്യേക കഴിവ് ഉണ്ടോ എന്ന് ചോദിക്കുന്നവരോട് (സിനു കിഷൻ )

സിനു കിഷൻ

പ്രത്യേക കഴിവുകള്‍ ഉള്ള മനുഷ്യര്‍ മാത്രം ആഘോഷിക്കപ്പെടുന്ന ഈ ഭൂമിയില്‍ ഒരു കഴിവുകളും ഇല്ലാത്ത മനുഷ്യരെക്കുറിച്ചും സംസാരിക്കേണ്ടതുണ്ട്. ഒരു കഴിവുകളും ഇല്ലാത്ത കുട്ടികളെപ്പറ്റി ഇനി എന്നാണ് നമ്മുടെ അധ്യാപകര്‍, കുടുംബങ്ങള്‍, തൊഴിലിടങ്ങള്‍ എല്ലാം ചര്‍ച്ചയ്ക്ക് മുതിരുന്നത്. യഥാര്‍ത്ഥത്തില്‍ ഒരു മനുഷ്യന് എന്തെങ്കിലുമൊക്കെ കഴിവുകള്‍ വേണമെന്നുണ്ടോ? ഒരിക്കലും ഇല്ലെന്നാണ് നമ്മള്‍ കരുതേണ്ടത്. കഴിവുകളെക്കാള്‍ കഴിവില്ലായ്യ്മയെ അംഗീകരിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. കാരണം ഭൂമിയില്‍ ഏറ്റവുമധികം സംരക്ഷണം നല്‍കേണ്ടത് അവര്‍ക്കാണ്. ഒരു ഫിസിക്കലി ഡിസേബിള്‍ഡ് ആയ കുട്ടിക്കോ, അവന്‍റെ മാതാപിതാക്കള്‍ക്കോ എപ്പോഴും നേരിടേണ്ടി വരുന്ന സമൂഹത്തിന്‍റെ ചോദ്യാവലികളില്‍ ഒന്നാണ് ദൈവം കനിഞ്ഞു നല്‍കിയ നിങ്ങളുടെ കുഞ്ഞിന്‍റെ പ്രത്യേക കഴിവ്. പലരും തിരിച്ചും മറിച്ചും ചോദിക്കും എന്തൊക്കെയാണ് പ്രത്യേക കഴിവുകള്‍ എന്ന്. അതെന്താ പ്രത്യേക കഴിവുകള്‍ വേണമെന്ന് വല്ല നിര്‍ബന്ധവുമുണ്ടോ?
ഒരു സമൂഹത്തിന്‍റെ മുഴുവന്‍ ഉപദേശങ്ങളും, അയ്യോ… പാവം.. കോണ്‍സപ്റ്റും മറികടന്നാണ് ഓരോ ഡിസേബിള്‍ഡ് കുഞ്ഞും ജനിക്കുന്നത്. അത്രത്തോളം കഷ്ടപ്പെട്ടും ആത്മാര്‍ത്ഥമായുമാണ് ആ കുഞ്ഞിനെ അവന്‍റെ വീട്ടുകാര്‍ പരിപാലില്‍കുന്നത് അവരോട് നിങ്ങളുടെ കുഞ്ഞിന്‍റെ പ്രത്യേക കഴിവ് ചോദിച്ചാല്‍ അതില്‍പരം വേദന മറ്റെന്തുണ്ട്. ഈ അവസ്ഥയെ ചൂണ്ടിക്കാണിക്കുന്നതാണ് സിനു കിഷന്‍. ഒരമ്മ എന്ന നിലയില്‍ തനിക്ക് പറയാനുള്ളതെല്ലാം സിനു കിഷന്‍ പറയുന്നു.
‘ഇങ്ങനെയുള്ള കുട്ടികള്‍ക്ക് എന്തെങ്കിലും ഒരു പ്രത്യേക കഴിവ് ദൈവം കൊടുത്തിട്ടുണ്ടാകും. അത് കണ്ടെത്തിയാല്‍ രക്ഷപ്പെട്ടു.’
എത്രപേര്‍ പറഞ്ഞിട്ടുണ്ടെന്നോ ഇങ്ങനെ. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നമ്മളില്‍ പലരും ടിവി യിലും, മറ്റു സമൂഹ മാധ്യങ്ങളിലും മറ്റും special needs ഉള്ള കുട്ടികളെ കണ്ടിരിക്കുന്നത് അങ്ങനെയാണ്. പാട്ട് പാടുന്നവരെ, ഡാന്‍സ് കളിക്കുന്നവരെ, അഭിനയിക്കുന്നവരെ.. അങ്ങനെ. അവരുടെ”special talents”ന്‍റെ പേരില്‍ മാത്രം.


ഇത് പോലൊരു ചോദ്യം മാതാപിതാക്കളോട് ചോദിക്കുമ്പോള്‍ അവര്‍ അതെങ്ങനെയാണ് എടുക്കുന്നതെന്നോ, സത്യത്തില്‍ ഇതെത്രയോ ഇന്‍സെന്‍റീവ് ആയിട്ടുള്ള ചോദ്യമാണെന്നോ നിങ്ങള്‍ക്ക് അറിയാന്‍ വഴിയില്ല. ‘എന്തെങ്കിലും ഒരു കഴിവ്’, എന്ന ചോദ്യം കൊണ്ട് അര്‍ത്ഥമാക്കുന്നത്, കുട്ടിക്ക് സ്പെഷ്യല്‍ needs ഉണ്ടല്ലോ, അത് കൊണ്ട് ‘മറ്റൊന്നും’ ചെയ്തില്ലെങ്കിലും കുഴപ്പമില്ല, എന്തെങ്കിലും ഒരു “gifted talent” കൊടുത്തിട്ടുണ്ടാകും’ എന്നാണ്. ഇനിയൊന്നു കൂടി ആലോചിച്ചു നോക്കൂ, ഈ ചോദ്യം എത്രത്തോളം inappropriate and insensitive ആണെന്ന്.
സ്പെഷ്യല്‍ needs ഉള്ള കുട്ടികളും മറ്റുള്ളവരെ പോലെ തന്നെയാണ്. അവരെ അവരുടെ disabilityയുടെ പേരില്‍ മാത്രം label ചെയ്യുകയോ define ചെയ്യുകയോ അരുത്. Downs child എന്ന് പറയുന്നതും Down Syndrome ഉള്ള കുട്ടി എന്ന് പറയുന്നതും തമ്മില്‍ ‘വലിയ’ വ്യത്യാസം ഉണ്ട്.) മറ്റുള്ളവരെ എങ്ങനെ നിങ്ങള്‍ treat ചെയ്യുന്നുവോ, അതുപോലെ തന്നെ അവരെയും പരിഗണിക്കുക. ലോകത്തുള്ള എല്ലാ കുട്ടികള്‍ക്കും നാം കരുതുന്ന ഈ എന്തെങ്കിലും ‘ഒരു പ്രത്യേക കഴിവ്’ ഉണ്ടാകില്ലല്ലോ. എല്ലാ മാതാപിതാക്കളോടും ആരും പോയി ഇത് പോലെ പറയുകയും ഇല്ല. അപ്പോള്‍ പിന്നെ ദയവു ചെയ്തു ഞങ്ങളോടും ചോദിക്കരുത്. ‘സാരമില്ല, എന്തെങ്കിലും ഒരു കഴിവ് ഉണ്ടാകും’ എന്ന് ആശ്വസിപ്പിക്കരുത്. യാതൊരു ആവശ്യവും ഇല്ലാത്ത, അത്യാവശ്യം നല്ല അസ്വസ്ഥതയുണ്ടാക്കുന്ന ഒരു വാചകം ആണത്.


ഞങ്ങളുടെ മക്കള്‍ എന്താണ് എന്ന കൃത്യമായ ബോധം അഥവാ awareness ഉള്ളവര്‍ ആണ് ഞങ്ങളില്‍ നല്ലൊരു ഭാഗവും. അവര്‍ എങ്ങനെയാണ് എന്ന് മനസ്സിലാക്കി, accept ചെയ്തിരിക്കുന്നവര്‍. നിങ്ങളീ പറയുന്ന ‘പ്രത്യേകമായ കഴിവുകള്‍’ ഒന്നും ഇല്ലെങ്കിലും യാതൊരു പ്രശ്നവുമില്ല. അവരുടെ അവസ്ഥ മനസ്സിലാക്കി, അവരെ എത്രത്തോളം support ചെയ്യാം, ആരോഗ്യപരമായി വളര്‍ത്താം എന്നതൊക്കെയാണ് ഞങ്ങളുടെ ചിന്തകള്‍.
ഇനി യദുകുട്ടനെക്കുറിച്ച് ‘മോന് എന്തെങ്കിലും special talents ഉണ്ടോ’ എന്ന് ചോദിക്കുന്നവരോട്…..
ഉണ്ട്.
നല്ല ഒന്നാന്തരം ‘സ്നേഹക്കാരന്‍’ ആണ്. അവന്‍റെ കാര്യങ്ങള്‍ ഒക്കെ അത്യാവശ്യം നന്നായി ചെയ്യും. മനുഷ്യരോടും, മറ്റു ജീവികളോടും ഭയങ്കര ഇഷ്ടമാണ്. ഒരിക്കല്‍ നിങ്ങളെ പരിചയപ്പെട്ടാല്‍ പേര്, പിറന്നാൾ , നിങ്ങളുടെ വണ്ടിയുടെ മോഡൽ ഉള്‍പ്പടെ ഓര്‍ത്തു വയ്ക്കും. അത്യാവശ്യം നന്നായി വായിക്കും. പാട്ട് കേള്‍ക്കും. Treadmill ചെയ്യും. സൈക്കിള്‍ ചവിട്ടും. നല്ല caring ആണ്. Foodie ആണ്. (പ്രത്യേകിച്ചും ഇന്ത്യന്‍ ഫുഡ്). പിന്നെ latest development പറയുകയാണെങ്കില്‍, മോശമല്ലാത്ത രീതിയില്‍ വളരെ cute Bb flirting തുടങ്ങിയിട്ടുണ്ട്. ഇതിനൊക്കെയപ്പുറം ‘പ്രത്യേക talent ഇത് വരെ കണ്ടു പിടിച്ചിട്ടില്ല. അങ്ങനെ സംഭവിക്കുമ്പോള്‍ തീര്‍ച്ചയായും എഴുതുന്നതായിരിക്കും.
കുറച്ച് facts കൂടി….
Down Syndrome, Hcp genetic disorder ആണ്. ഇന്ന് വരെ ഇതിന് ഒരു “cure”കണ്ടു പിടിച്ചിട്ടില്ല.Down syndrome എന്ന പേര്, ഈ condition കണ്ടു പിടിച്ച ഡോക്ടറുടെ പേരില്‍ നിന്നും വന്നതാണ്. There is nothing “down” about it..Disability ഉള്ള മനുഷ്യര്‍ക്ക് വേണ്ടത് സ്വീകാര്യതയും, അവര്‍ക്ക് ജീവിതം എളുപ്പമാക്കാന്‍ പറ്റുന്നത്ര conditions, accessibility and adaptability ആണ്. അതിനു വേണ്ടിയാണ് നാം ഓരോരുത്തരും ശ്രമിക്കേണ്ടത്. സഹതാപം കൊണ്ട് പ്രത്യേകിച്ച് യാതൊരു പ്രയോജനവും ഇല്ല.
മാര്‍ച്ച് 21 നായിരുന്നു World Do-wn Syndrome day. . ഈ കുട്ടികളില്ലാത്ത ലോകത്തിന് എത്ര തെളിച്ചം കുറവായിരുന്നേനെ.