കരിയർ ഗുരു സിനു തോമസിന് ഡോക്ടറേറ്റ്

sponsored advertisements

sponsored advertisements

sponsored advertisements

22 January 2022

കരിയർ ഗുരു സിനു തോമസിന് ഡോക്ടറേറ്റ്

കോട്ടയം: ഇന്ത്യയിലെ പ്രമുഖ കരിയർ ഗുരു സിനു തോമസ് മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് ഡവലപ്മെൻറ് സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടി. .

“കരിയർ ഡിസിഷൻ മേക്കിംഗ് സ്റ്റാറ്റസ് ആന്റ് ദി നീഡ് ഓഫ് കരിയർ ഗൈഡൻസ് എമംഗ് ഹയർ സെക്കണ്ടറി സ്റ്റുഡൻസ് ഇൻ കേരള” എന്നതായിരുന്നു വിഷയം.

മഹാത്മാ ഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിൽ നിന്നും നിന്ന് എം.എ. ഡെവലപ്മെന്റ് സ്റ്റഡീസും എം.എഫിലും ഡോക്ടറേറ്റും നേടിയ സിനു തോമസ് (ഐസക് ) 2008 മുതൽ കരിയർ ഗുരുവും പരിശീലകനുമാണ്.

25- ലധികം സംസ്ഥാനങ്ങളിൽ കരിയർ പരിശീലനത്തിനിടെ ലഭിച്ച അനുഭവ പാഠങ്ങളിൽ നിന്നാണ് ഇങ്ങനെയൊരു വിഷയം തിരഞ്ഞെടുത്തതെന്ന് ഡോ.സിനു തോമസ് പറഞ്ഞു. ഹയർ സെക്കണ്ടറിക്ക് ശേഷം എന്ത് പഠിക്കണമെന്ന് ഭൂരിഭാഗം വിദ്യാർത്ഥികൾക്കും മുൻ ധാരണയില്ല. അവർക്ക് മെന്റർമാരില്ല , സ്റ്റുഡന്റ് പ്രൊഫൈൽ ഇല്ല.
സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യം കണ്ടോ ഏജൻറുമാരുടെ സ്വാധീനം കൊണ്ടോ അത്തരം സ്ഥാപനങ്ങളുടെ ഓറിയന്റഷൻ ക്ലാസ്സുകൾ കൊണ്ടോ ആണ് പലരും വിഷയം തിരഞ്ഞെടുക്കുന്നതും ഉപരി പഠനത്തിന് ചേരുന്നതും. ഈ പ്രശ്നം തിരിച്ചറിഞ്ഞ് എല്ലാ ഹയർ സെക്കണ്ടറി സ്കൂളുകളിലും കരിയർ കൗൺസിലർമാരെ നിയോഗിക്കണമെന്നാണ് ഇതിനുള്ള പരിഹാര നിർദ്ദേശം .

സെൻറ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ, ചങ്ങനാശ്ശേരി പ്ലേസ്മെന്റ് ഓഫീസറായ സിനു അതിരമ്പുഴ ഓലിക്കൽ തോമസിന്റെയും, മേരി തോമസിന്റെയും മകനാണ്.
ഭാര്യ അനിററ് ഐസക് എസ് എഫ് എസ് സ്കൂൾ കൗൺസിലർ, ഏറ്റുമാനൂർ. മകൻ ഐൻസ്റ്റീൻ സെൻറ് ജോർജ് സ്കൂൾ ,കൈപ്പുഴ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

മഹാത്മാ ഗാന്ധി സർവ്വകലാശാല മുൻ രജിസ്ട്രാറും , ലൈഫ് ലോങ് ലേർണിംഗ്‌ & എക്സ്റ്റെൻഷൻ വകുപ്പ് മേധാവിയും , നാഷണൽ സർവീസ് സ്കീം സംസ്ഥാന ലയ്സൺ ഓഫീസറും ആയിരുന്ന ഡോ. കെ .സാബുകുട്ടന്റെ ഗൈഡൻസിലാണ് സിനു തോമസ് ഗവേഷണം പൂർത്തീകരിച്ച ശേഷം ഡോക്ടറേറ്റ് നേടിയത്.