കോടതി വ്യക്തമാക്കിയ പത്ത് സാഹചര്യങ്ങളും, സിസ്റ്റര്‍ അഭയ കൊലക്കേസും തമ്മിലുള്ള ബന്ധം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

18 August 2022

കോടതി വ്യക്തമാക്കിയ പത്ത് സാഹചര്യങ്ങളും, സിസ്റ്റര്‍ അഭയ കൊലക്കേസും തമ്മിലുള്ള ബന്ധം

സ്വന്തം ലേഖകൻ
ഒന്നാം പ്രതിയെന്ന് സംശയിക്കുന്നയാളുടെ അഭിഭാഷകനായ രാമന്‍ പിള്ളയ്ക്ക് പുറമെ മൂന്നാം പ്രതിയെന്ന് സംശയിക്കുന്നയാളുടെ അഭിഭാഷകനായ വിജയഭാനു ഇരുവരെയും പുറം ലോകത്തെ വെളിച്ചം കാണിക്കാന്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിരുന്നു. അഭയ കൊല്ലപ്പെട്ട ആ രാത്രിയില്‍ ഒന്നാം പ്രതിയെന്ന് സംശയിക്കുന്നയാളും രണ്ടാം പ്രതിയെന്ന് സംശയിക്കുന്നയാളും ഒരുമിച്ചായിരുന്നെന്നോ, അല്ലെങ്കില്‍ പരസ്പരം കണ്ടുമുട്ടിയതായോ, അല്ലെങ്കില്‍ ഏതെങ്കിലും പ്രവര്‍ത്തനം ഒരുമിച്ച് നടത്തിയതയോ, കൊല്ലപ്പെട്ടയാളുടെ മേല്‍ മുറിവേല്പിച്ചതായോ, കിണറ്റില്‍ തള്ളിയതായോ കാണിക്കാന്‍ ഒരു തെളിവും ഇല്ലെന്ന് അദ്ദേഹം കോടതിയില്‍ ശക്തമായി വാദിച്ചു. ഒന്നാം പ്രതിയെന്ന് സംശയിക്കുന്നയാളും മൂന്നാം പ്രതിയെന്ന് സംശയിക്കുന്നയാളും അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും, അതില്‍ ഏര്‍പ്പെട്ടിരിക്കെ മരണപ്പെട്ടയാള്‍ ആകസ്മികമായി അത് കണ്ടുവെന്നും, ഇയാളെ നിശബ്ദനാക്കാനാണ് വകവരുത്തിയതെന്നുമുള്ള വിശ്വാസ യോഗ്യമല്ലാത്ത സാക്ഷ്യങ്ങള്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്ന് അഭിഭാഷകനായ വിജയഭാനു കോടതിയില്‍ വ്യക്തമാക്കി.
സംഭവ ദിവസത്തെ രാത്രിയില്‍ ഒന്നും മൂന്നും പ്രതികള്‍ ഒരുമിച്ചുണ്ടായിരുന്നു എന്നതിന് യാതൊരുവിധ തെളിവുകളും കണ്ടെത്താനാവാത്ത സാഹചര്യത്തില്‍ ഇരുവരും ചേര്‍ന്ന് സംശയാസ്പദമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും മരണപ്പെട്ട വ്യക്തിയുടെ ശരീരത്തില്‍ കാണപ്പെട്ട മുറിവുകള്‍ക്ക് ഉത്തരവാദികളല്ലെന്നും അദ്ദേഹം കോടതിയില്‍ വിശദീകരിച്ചു.
മൂന്നാം പ്രതി വൈദ്യശാസ്ത്രപ്രകാരം തന്‍റെ കന്യകത്വം കോടതിക്ക് മുന്നില്‍ തെളിയിച്ച സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍റെ ഈ വാദവും അപ്രസക്തമാവുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം മരണകാരണം വെള്ളത്തില്‍ വീണതാണെന്ന് വ്യക്തമായി പറയുന്നുണ്ടെങ്കിലും ഇത് തിരുത്തി എഴുതാന്‍ ശ്രമം നടന്നതായി ഇരുപത്തി മൂന്നാം പ്രോസിക്യൂഷന്‍ സാക്ഷി ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. മൃതദേഹത്തില്‍ കാണപ്പെട്ട ചെറുതും സാധാരണവുമായ ആറ് മുറിവുകളെ മാരകമായി ചിത്രീകരിച്ച് മരണ കാരണമാകും വിധം മാറ്റിയെഴുതപ്പെടാനും ശ്രമം നടന്നിരുന്നു. പിന്നീട് വന്ന വൈദ്യശാസ്ത്ര വിദഗ്ധന്‍റെയും മൊഴിയും റിപ്പോര്‍ട്ടും തമ്മില്‍ അന്തരം ഉള്ളതായി കോടതിയുടെ ശ്രദ്ധയില്‍ പെട്ടതാണ്. മരണകാരണം തലയില്‍ കാണപ്പെട്ട മുറിവും ഒപ്പം വെള്ളത്തില്‍ വീണതും ആണെന്നാണ് അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍. മൂന്നാം പ്രതി തന്‍റെ മുറിയില്‍ നിന്നും അധികം പുറത്തിറങ്ങാന്‍ ആഗ്രഹിക്കാത്ത പ്രകൃതക്കാരിയാണെന്ന് കോണ്‍വെന്‍റിന്‍റെ മറ്റ് അന്തേവാസികളുടെ മൊഴിയെ വളച്ചൊടിച്ച് മൊഴിയിലെ സത്യസന്ധതയെ കാറ്റില്‍ പറത്തി സംസാരിക്കുകയായിരുന്നു ട്രയല്‍ ജഡ്ജ്. ഇതിലൂടെ ഊര്‍ജ്ജ തന്ത്രവും മനശാസ്ത്രവും വൈദ്യശാസ്ത്രവും കൂട്ടി കലര്‍ത്തിയുള്ള മുട്ടപോക്ക് ന്യായങ്ങള്‍ കൊണ്ട് നിലവിലുള്ള നിയമങ്ങള്‍ക്ക് അംഗീകരിക്കാനാകാത്ത, സമാനതകള്‍ ഇല്ലാത്ത ഒരു പുതിയ നിയമ ശാസ്ത്രത്തെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ് ട്രയല്‍ ജഡ്ജ് എന്ന് ശ്രീ വിജയഭാനു പറഞ്ഞു.
വാദി പ്രതിവാദങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചതിനു ശേഷം കോടതിയുടെ കണ്ടെത്തലുകളും നിഗമനങ്ങളും ഇവിടെ വിശദീകരിക്കുന്നു. ജന മനസ്സുകളെ ഞെട്ടിത്തരിപ്പിച്ച ഒരു യുവകന്യാസ്ത്രീയുടെ അതിദാരുണമായ മരണത്തെ കുറിച്ചാണ് ഈ കേസില്‍ നമ്മള്‍ സംസാരിക്കുന്നത്. വളരെ ചെറുപ്പം ചെന്ന് ഒരു കന്യാസ്ത്രീ, അകാലത്തില്‍ മരണപ്പെട്ടു എന്നതും പൊതുസമൂഹം പ്രതിഷേധവുമായി മുന്നോട്ടുവന്നു എന്നതും ഈ കേസിലെ പ്രതികളുടെ ശിക്ഷാര്‍ഹതയ്ക്കുള്ള മാനദണ്ഡങ്ങളായി പരിഗണിക്കാനാകില്ല. തെളിവുകളാണ് മുഖ്യം. പ്രതികളായി അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഒരു മതവിഭാഗത്തിന്‍റെ ആരാധനാ പാത്രങ്ങള്‍ ആണെന്നതുകൊണ്ട് കോടതിയുടെ തീരുമാനങ്ങള്‍ സത്യസന്ധമായി അറിയിക്കുന്നതില്‍ ഈ കോടതി ഒട്ടും തന്നെ ഭയപ്പെടുന്നില്ല. പ്രഥമ ദൃഷ്ടിയില്‍ ഒരു കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ കുറ്റം ചെയ്തവരാണെന്ന് തെളിയിക്കുന്ന രേഖകളും സാക്ഷി മൊഴികളും പരിശോധിച്ച് സുതാര്യമായി വിധി പറയുക മാത്രമാണ് ഈ കോടതിയുടെ ലക്ഷ്യം. സെഷന്‍ ജഡ്ജിന്‍റെ കോടതിവിധി പ്രകാരം അദ്ദേഹം കേസിന്‍റെ കണ്ടെത്തലുകള്‍ 5 പോയിന്‍റുകളില്‍ ആയാണ് വിശദീകരിച്ചത്. അതില്‍ ഒന്നാമത്തേത് ഈ മരണം കൊലപാതകം ആണെന്ന് സ്ഥിരീകരണത്തിലേക്ക് നയിച്ച സാഹചര്യ തെളിവുകളെ പരിശോധിച്ചു എന്നതാണ്. രണ്ടു മുതല്‍ അഞ്ചു വരെയുള്ള പോയിന്‍റുകളില്‍ കുറ്റം ചെയ്ത പ്രതികളുടെ ശിക്ഷാര്‍ഹതയെ സംബന്ധിക്കുന്നതും ആയിരുന്നു. എന്നാല്‍ ഈ കോടതി ഇരുഭാഗത്തിന്‍റെയും വാദങ്ങള്‍ കേട്ട ശേഷം കോടതിയുടെ കണ്ടെത്തലുകളെ നേര്‍വിപരീതമായി പരിഗണിക്കുന്നു. ആദ്യം പ്രതികള്‍ കുറ്റക്കാര്‍ ആവുന്ന സാഹചര്യവും രണ്ടാമതായി മരണകാരണവും പരിശോധിക്കുന്നു.
ആദ്യമായി പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിയിക്കുന്ന സാഹചര്യങ്ങളെ വിലയിരുത്തുന്നു. അതിനായി സെഷന്‍ ജഡ്ജ് ഈ സാഹചര്യങ്ങളെ 10 പോയിന്‍റുകളായി തിരിക്കുകായും ഈ സാഹചര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും കാര്യകാരണസഹിതം വ്യക്തമാക്കുകയും ചെയ്യുകയാണ് പിന്നീട്.
അവയില്‍ ആദ്യത്തെ രണ്ട് സാഹചര്യങ്ങളും കോണ്‍വന്‍റിലെ ഒരു ജോലിക്കാരിയുടെ മൊഴിപ്രകാരമുള്ളതാണ്. 27-3-1992 സംഭവ ദിവസം രാവിലെ ആദ്യമായി അടുക്കളയില്‍ കയറിയത് ഈ ജോലിക്കാരിയാണ്. അലേദിവസം രാത്രിയില്‍ വര്‍ക്ക് ഏരിയയില്‍ നിന്നും പുറത്തേക്കുള്ള വാതിലുകള്‍ എല്ലാം തന്നെ ഭദ്രമായി അടച്ചുപൂട്ടിയ ശേഷമാണ് താന്‍ മുറിയിലേക്ക് പോയതെന്ന് പതിനൊന്നാം പ്രോസിക്യൂഷൻ സാക്ഷി മൊഴിയില്‍ പറയുന്നുണ്ട്. കൂടാതെ തലേന്നുള്ള ബൈബിള്‍ കണ്‍വന്‍ഷനില്‍ തങ്ങള്‍ ഒരുമിച്ച് ആയിരുന്നെന്നും രാത്രി 8:30 ഓടെ തിരികെ എത്തിയെന്നും മൊഴിയില്‍ ഉണ്ട്. പിറ്റേന്ന് രാവിലെ അതായത് സംഭവദിവസം രാവിലെ 5 മണിക്ക് ഉണര്‍ന്ന പതിനൊന്നാം പ്രോസിക്യൂഷൻ സാക്ഷി അടുക്കളയില്‍ ചെന്നപ്പോള്‍ ലൈറ്റുകള്‍ എല്ലാം തന്നെ ഓണാക്കിയ നിലയില്‍ കാണപ്പെട്ടു. കൂടാതെ പുറത്തേക്കുള്ള വാതിലുകള്‍ തുറന്നു കിടന്നതായും ആ വാതിലില്‍ കൊളുത്ത് പിടിച്ചു നിലയില്‍ കന്യാസ്ത്രീകള്‍ ധരിക്കുന്ന ഒരു ശിരോവസ്ത്രവും കിടന്നതായും ഈ സാക്ഷി വ്യക്തമാക്കി. മാത്രമല്ല ഫ്രിഡ്ജിന്‍റെയും വാഷ്ബേഴ്സിനെയും ഭാഗത്തായി രണ്ട് ചെരിപ്പുകളും കണ്ടതായി മൊഴിയില്‍ ഉണ്ട്. ഉടനെതന്നെ കൂടെ ജോലി ചെയ്യുന്ന വരോട് സിസ്റ്റര്‍ സ്റ്റെഫിയെ വിളിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് കോണ്‍വന്‍റിലെ മദര്‍ ആണ് അടുക്കളയില്‍ നിന്നും കണ്ടെടുക്കപ്പെട്ടവ മരണപ്പെട്ട സിസ്റ്ററുടെതാണെന്ന് സ്ഥിരീകരിച്ചത്. എങ്കിലും അടുക്കളയില്‍ കണ്ട ശിരോവസ്ത്രവും ചെരിപ്പുകളും മരണപ്പെട്ട സിസ്റ്ററെ കാണാതായപ്പോഴും പിന്നീട് മരണം സ്ഥിരീകരിച്ചപ്പോഴും മറ്റുള്ളവരിലേക്ക് സംശയം തിരിഞ്ഞില്ല.
സംഭവം നടക്കുന്നതിന്‍റെ തലേദിവസം ബൈബിള്‍ കണ്‍വന്‍ഷനില്‍ മരണപ്പെട്ട സിസ്റ്ററോടൊപ്പം താന്‍ പങ്കെടുത്തിരുന്നു എന്നാണ് പതിനൊന്നാം പ്രോസിക്യൂഷൻ സാക്ഷിയുടെ മൊഴി. തലേദിവസത്തെ ഇരുവരുടെയും കൂടിക്കാഴ്ചയില്‍ നിന്നും ആത്മഹത്യാപരമായ ചിന്തകളോ കൊല്ലപ്പെടുമെന്ന് തരത്തിലുള്ള സംസാരങ്ങളോ പെരുമാറ്റങ്ങളോ ഉണ്ടായിട്ടില്ല എന്ന് അവർ ഉറപ്പിച്ചു പറയുകയുണ്ടായി. അടുക്കളയോട് ചേര്‍ന്നുള്ള മുറിയിലെ മൂന്നാം പ്രതിയുടെ താമസത്തെ കുറിച്ചും അവർ വിശദീകരിക്കുന്നുണ്ട്. മൂന്നാം പ്രതിയോടൊപ്പം താമസിച്ചിരുന്ന സിസ്റ്റര്‍ ഹെലന്‍ ദിവസങ്ങളായി കോണ്‍വെന്‍റില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ സഹവാസിയായ സിസ്റ്റര്‍ മുറിയില്‍ ഇല്ലാത്ത സാഹചര്യം തന്‍റെ ലൈംഗിക വേഴ്ചയ്ക്കായി മൂന്നാംപ്രതി പ്രയോജനപ്പെടുത്തി എന്നതിന് യാതൊരു തെളിവുകളും നല്‍കാന്‍ ആയിട്ടില്ല. ആയതിനാല്‍ മേല്‍പ്പറഞ്ഞ ഈ സാഹചര്യത്തില്‍ ഒന്നും മൂന്നും പ്രതികളെ കുറ്റക്കാരായി കാണാന്‍ കഴിയില്ലെന്ന് കോടതി വിധിയെഴുതി.
ജം3 നല്‍കിയ മൊഴിയുമായി ബന്ധപ്പെട്ട സാഹചര്യത്തെയാണ് അടുത്തതായി വിശകലനം ചെയ്യുന്നത്. താന്‍ ഒരു കള്ളനാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ഒപ്പം കോണ്‍വെന്‍റില്‍ കടന്നശേഷം എന്തെല്ലാം വസ്തുക്കള്‍ മോഷ്ടിച്ചു എന്ന് കൃത്യമായി വെളിപ്പെടുത്തുകയും ചെയ്ത പതിനൊന്നാം പ്രോസിക്യൂഷൻ സാക്ഷി സംഭവ ദിവസത്തെ രാത്രിയെ ഇങ്ങനെ വിശദീകരിക്കുന്നു.
(തുടരും…)