സിതാര കൃഷ്ണകുമാർ ന്യൂ ജേഴ്സിയിലെത്തുന്നു ഈ വെള്ളിയാഴ്ച, കൂടെ ജോബ് കുര്യനും ഹരീഷ് ശിവരാമകൃഷ്ണനും

sponsored advertisements

sponsored advertisements

sponsored advertisements

20 September 2022

സിതാര കൃഷ്ണകുമാർ ന്യൂ ജേഴ്സിയിലെത്തുന്നു ഈ വെള്ളിയാഴ്ച, കൂടെ ജോബ് കുര്യനും ഹരീഷ് ശിവരാമകൃഷ്ണനും

ജോസഫ് ഇടിക്കുള

കുറച്ചു വർഷങ്ങൾക്ക്‌ മുമ്പ്‌ ഒരു പതിനേഴുകാരി ഗന്ധർവ സംഗീതം എന്ന റിയാലിറ്റി ഷോയുടെ ടൈറ്റിൽ വിജയിയായി മലയാള സംഗീത മേഖലയിലേക്ക് കടന്നു വരുമ്പോൾ ആരും കരുതിയിട്ടുണ്ടാവില്ല അവൾ മലയാള സിനിമാ സംഗീതത്തിന്റെ ഹൃദയമിടിപ്പാകുമെന്ന്. 2012ൽ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ആ പെൺകുട്ടി പാടിയ “ഏനുണ്ടോടീ അമ്പിളിച്ചന്തം’ എന്ന ആ ഗാനം ഏറ്റുപാടി മലയാളികൾ അവളെ ഹൃദയത്തോട് ചേർത്തു…

സംഗീതത്തിന്റെ ബഹുസ്വരമായ ഭാവലയങ്ങളിലൂടെ കേൾവിക്കാരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഗായികയാണ് ഇന്ന് സിതാര കൃഷ്ണകുമാർ. പല താളങ്ങളിൽ പാടിയും ഒരൊറ്റ നിലപാടിൽ പറഞ്ഞും ഒരു പതിറ്റാണ്ടിലേറെയായി ആ ശബ്ദം നമുക്കിടയിലുണ്ട്. അരക്ഷിതാവസ്ഥയുടെയും അടഞ്ഞുകിടക്കലിന്റെയും നാളുകളിൽ സംഗീതംകൊണ്ട് സാന്ത്വനമേകിയും ശബ്ദം കൊണ്ട് ചേർത്തുപിടിച്ചും സിതാര നമുക്കൊപ്പമുണ്ട്…

സിതാര പറയുന്ന.
നാലാം വയസ്സിലാണ് പാട്ട്‌ പഠിച്ചുതുടങ്ങിയത്, ഓര്‍മവച്ചു തുടങ്ങിയ കാലം മുതല്‍ ഞാൻ പാടുകയാണ്. അന്നു മുതൽ പാട്ടുകാരി എന്ന നിലയിലും കേൾവിക്കാരി എന്ന നിലയിലും സംഗീതത്തോടുള്ള എന്റെ ആഭിമുഖ്യം പല രൂപാന്തരങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. ഇക്കാലമത്രയും സംഗീതം പരിശീലിച്ചിരുന്ന ഒരാളെന്ന നിലയിൽ, സംഗീതത്തെ ജീവിതത്തിൽനിന്ന്‌ വേറിട്ടു കാണാനാകില്ല. സംഗീതം ഇല്ലാത്ത ഒരു കാലത്തെ കുറിച്ച് ആലോചിക്കാനുമാകില്ല. അതുതന്നെയാണെന്റെ ജീവിതം. സംഗീതമില്ലെങ്കില്‍ പിന്നെന്ത്, എങ്ങനെ നിലനില്‍ക്കും എന്ന് ചിന്തിച്ചിട്ടു പോലുമില്ല. സംഗീതം എനിക്ക് എല്ലാമാണ്.

പാട്ടുകാരി എന്ന അസ്തിത്വവും ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലായി രൂപപ്പെട്ടതാണ്. സംഗീതം അഭ്യസിച്ചുതുടങ്ങിയ ഒരു കുട്ടി, പിന്നീട് യുവജനോത്സവങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥി, നിരവധി പാട്ടുകാരെ കാണാന്‍ അവസരം കിട്ടുന്ന ഒരാൾ, സിനിമയിലെത്തി സംഗീതം എന്റെ തൊഴിൽ കൂടിയാകുമ്പോള്‍ പാട്ടുകാരി എന്ന നിലയില്‍ എത്രയോ മാറ്റങ്ങള്‍! കൂടുതൽ ഉയരങ്ങളിലേക്ക് എന്നല്ല, കൂടുതൽ മുന്നോട്ട് എന്നാണ് ആ മാറ്റങ്ങളെ വിശേഷിപ്പിക്കേണ്ടത്.

സെപ്തംബർ 23 വെള്ളിയാഴ്ച ന്യൂ ജേഴ്സിയിൽ എത്തുകയാണ് സിതാര ,കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി അമേരിക്കൻ മലയാളി വിദ്യാർഥികൾക്ക് വേണ്ടി നടത്തുന്ന ഒരു സ്കോളർഷിപ്പ് ഫണ്ട് റൈസിംഗ് ഇവന്റിന്, ന്യൂ യോർക്കിലെയും ന്യൂ ജേഴ്സിയിലെയും പെൻസിൽവാനിയയിലെയും കണക്ടിക്കട്ടിലെയും സംഗീത പ്രേമികൾക്ക് വേണ്ടി, കൂടെ ഹരീഷ് ശിവരാമകൃഷ്ണനും ജോബ് കുര്യനും, മികച്ച കോമ്പിനേഷൻ,

2016 ന് ശേഷം കാഞ്ചിനു വേണ്ടി ഒരിക്കൽ കൂടി മലയാളത്തിന്റെ സ്വന്തം ഗായിക എത്തുകയാണ് ജോയ് ആലുക്കാസ് മ്യൂസിക് ഓൺ ഹൈ

ലിമിറ്റഡ് സീറ്റുകൾ മാത്രമുള്ള ഈ ഷോയുടെ കൂടുതൽ വിവരങ്ങൾക്കും എൻട്രി ടിക്കറ്റുകൾക്കും Visit . KANJ.ORG,

ജോസഫ് ഇടിക്കുള – 201-421-5303.
സോഫിയ മാത്യു – 848-391-8460.
ബിജു ഈട്ടുങ്ങൽ – 646-373-2458,
റോബർട്ട് ആന്റണി – 201-508-7755.

വാർത്ത : ജോസഫ് ഇടിക്കുള