ചിക്കാഗോ സീറോമലബാര്‍ കത്തീഡ്രല്‍ എസ്എംസിസി 2022 – 24 പ്രവര്‍ത്തനോദ്ഘാടനം നടത്തി

sponsored advertisements

sponsored advertisements

sponsored advertisements

6 April 2022

ചിക്കാഗോ സീറോമലബാര്‍ കത്തീഡ്രല്‍ എസ്എംസിസി 2022 – 24 പ്രവര്‍ത്തനോദ്ഘാടനം നടത്തി

ചിക്കാഗോ: ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്‍റെ 2022-24 വര്‍ഷങ്ങളിലെ പ്രവര്‍ത്തനോദ്ഘാടനം ചിക്കാഗോ സെയിന്‍റ് തോമസ് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് നിര്‍വഹിച്ചു. പ്രസ്തുത സമ്മേളനത്തില്‍ സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവരും സംബന്ധിച്ചു. ഈ മൂന്നു പിതാക്കന്‍മാരുടെയും സാന്നിധ്യം എസ്എംസിസി ചിക്കാഗോയെ സംബന്ധിച്ച് വളരെ അനുഗ്രഹപ്രദവുമായിരുന്നു.
പ്രസിഡണ്ട് ബിജി കൊല്ലാപുരത്തിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അനീഷാ സാബു പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. എസ്എംസിസി ട്രഷറര്‍ സണ്ണി വള്ളിക്കളം എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. ഇടവകയോടും വൈദികരോടും പിതാക്കന്‍മാരോടും ചേര്‍ന്നു നിന്നുകൊണ്ട് ഇടവക സമൂഹത്തിന്‍റെ ആത്മീയവും സാമൂഹികവുമായ പുരോഗതിക്കുള്ള പ്രവര്‍ത്തനങ്ങള്‍ എസ്എംസിസി തുടര്‍ന്നും നടത്തുന്നതാണെന്ന് പ്രസിഡണ്ട് പറഞ്ഞു.


അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട്, മാര്‍ തോമസ് തറയില്‍ എന്നിവര്‍ ഭദ്രദീപം കൊളുത്തി. പുതിയ ഭരണ സമിതിയുടെ പ്രവര്‍ത്തനോദ്ഘാടന വേളയില്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് എസ്എംസിസി നമ്മുടെ സഭയുടെ കൂട്ടായ്മയെ ഉയര്‍ത്തുന്നതിനും വളര്‍ച്ചയ്ക്കും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്ന് ഉദ്ബോധിപ്പിച്ചു.
മാര്‍ ജോയി ആലപ്പാട്ട് തന്‍റെ പ്രസംഗത്തില്‍ സഭയ്ക്കെതിരായി നില്‍ക്കുന്ന ശക്തികളെ തിരിച്ചറിയണമെന്നും അതിനെതിരെ നിലകൊണ്ട് പ്രവര്‍ത്തിക്കണമെന്നും ആഹ്വാനം ചെയ്തു.
ചങ്ങനാശ്ശേരി രൂപതയുടെ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ തന്‍റെ ആശംസാപ്രസംഗത്തില്‍ എസ്എംസിസി പോലുള്ള സംഘടനകള്‍ നമ്മുടെ വളര്‍ന്നു വരുന്ന തലമുറയ്ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം ലഭിക്കുന്നതിനും നേതൃത്വസ്ഥാനങ്ങളില്‍ മുന്നേറാനുമുള്ള സഹായങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഒരുക്കണമെന്ന് ഉദ്ബോധിപ്പിച്ചു. കത്തീഡ്രല്‍ വികാരി ഫാ. തോമസ് കടുകപ്പള്ളില്‍ പുതിയ ഭാരവാഹികള്‍ക്ക് ആശംസയര്‍പ്പിച്ചു. നാഷണല്‍ എസ്എംസിസി വൈസ് പ്രസിഡണ്ട് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ഭാവുകങ്ങള്‍ നേര്‍ന്നു. എസ്എംസിസി യൂണിറ്റ് വൈസ് പ്രഡിഡണ്ട് മേഴ്സി കുര്യാക്കോസ് നന്ദിയര്‍പ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിന് സജി വര്‍ഗീസ് എംസിയായി പ്രവര്‍ത്തിച്ചു.
മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ആന്‍റോ കവലയ്ക്കല്‍, സെക്രട്ടറി ജാസ്മിന്‍ ഇമ്മാനുവേല്‍, ഷാജി കൈലാത്ത്, ഷിബു അഗസ്റ്റിന്‍, ഷിജി ചിറയില്‍, കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍, ജോസഫ് നാഴിയമ്പാറ എന്നിവരും പങ്കെടുത്തു.