ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ 8-ാമത് ഇന്‍റര്‍നാഷണല്‍ വടംവലി മത്സരത്തിന്‍റെ കിക്കോഫ് അവിസ്മരണീയമായി

sponsored advertisements

sponsored advertisements

sponsored advertisements

9 June 2022

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ 8-ാമത് ഇന്‍റര്‍നാഷണല്‍ വടംവലി മത്സരത്തിന്‍റെ കിക്കോഫ് അവിസ്മരണീയമായി

മാത്യു തട്ടാമറ്റം

ചിക്കാഗോ : 2022 സെപ്റ്റംബര്‍ 5-ാം തീയതി നടക്കാന്‍ പോകുന്ന ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് 8-ാമത് ഇന്‍റര്‍നാഷണല്‍ വടംവലി മത്സരത്തിന്‍റെ കിക്കോഫ് കേരളത്തിന്‍റെ പ്രിയങ്കരനായ ബഹു. കേരള നിയമസഭ സ്പീക്കര്‍ ശ്രീ. എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തതോടുകൂടി ചിക്കാഗോ വടംവലിക്ക് ഔദ്യോഗികമായി കൊടി ഉയര്‍ന്നു. ചിക്കാഗോ സെന്‍റ് മേരീസ് ക്നാനായ ചര്‍ച്ച് ഹാളില്‍ വച്ച് നടന്ന പ്രൗഡഗംഭീരമായ പൊതുയോഗത്തില്‍ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് പ്രസിഡന്‍റ് ബിനു കൈതക്കത്തൊട്ടി അദ്ധ്യക്ഷനായിരുന്നു. ബഹു. സെന്‍റ് മേരീസ് ചര്‍ച്ച് വികാരി ഫാ. തോമസ് മുളവനാലും, ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്‍റ് സുനില്‍ തൈമറ്റവും മുഖ്യാതിഥികളായി പങ്കെടുക്കുകയുണ്ടായി.
ബഹു. കേരള നിയമസഭ സ്പീക്കര്‍ ശ്രീ. എം.ബി. രാജേഷ് തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള നല്ലതായ ഉദ്ദേശലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും അറിയാന്‍ കഴിഞ്ഞപ്പോള്‍ എന്‍റെ മനസ്സിലേക്കുദിച്ചത് മലയാളികള്‍ എവിടെയായിരുന്നാലും എത്ര ഉന്നതിയാലായിരുന്നാലും മലയാളത്തെയും മലയാള മണ്ണിനെയും കേരളത്തിന്‍റെ ഗ്രാമങ്ങളെയും നാടന്‍കലകളെയും, വടംവലി പോലെയുള്ള കായികവിനോദത്തെയും ഇന്നും നെഞ്ചിലേറ്റിക്കൊണ്ടിരിക്കുന്നു എന്നറിയാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. സോഷ്യല്‍ ക്ലബ്ബിന്‍റെ വടംവലിമാമാങ്കം വന്‍വിജയമായിത്തീരട്ടെ എന്നാശംസിക്കുന്നു. ഇതിന് ശേഷം നോര്‍ത്ത് അമേരിക്കയിലെ പല സ്റ്റേറ്റുകളിലും ഇതുപോലുള്ള വടംവലി മത്സരങ്ങള്‍ നടക്കുന്നത് സോഷ്യല്‍ ക്ലബ്ബിന്‍റെ ഈ വടംവലി മത്സരത്തില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണെന്ന് അറിയാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.
സോഷ്യല്‍ ക്ലബ്ബിന്‍റെ മുന്‍കാലങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ക്ലബ്ബ് നടത്തിയതും നടത്തുന്നതും നടത്താന്‍ ഉദ്ദേശിക്കുന്നതുമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രസിഡന്‍റ് ബിനു കൈതക്കത്തൊട്ടി അദ്ധ്യക്ഷപ്രസംഗത്തില്‍ വളരെ വിശദമായി പറയുകയുണ്ടായി.
അതോടൊപ്പം സോഷ്യല്‍ ക്ലബ്ബിന്‍റെ കഴിഞ്ഞ ഏഴു വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന ഈ മഹാവടംവലി മത്സരത്തിന്‍റെ വിജയത്തിനുള്ള പ്രധാനകാരണം സോഷ്യല്‍ ക്ലബ്ബിന്‍റെ കുടുംബാംഗങ്ങളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവും, ഒപ്പം നോര്‍ത്ത് അമേരിക്കയിലെ നല്ലവരായ വടംവലി പ്രേമികളുടെ പ്രോത്സാഹനവും, അതോടൊപ്പം ഞങ്ങളെ സാമ്പത്തികമായി അകമഴിഞ്ഞ് സഹായിച്ചുകൊണ്ടിരിക്കുന്ന സ്പോണ്‍സര്‍മാരുമാണെന്ന് സെക്രട്ടറി മനോജ് വഞ്ചിയിലും ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റും പറഞ്ഞു.