ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് 9-ാമത് നാഷണല്‍ ചീട്ടുകളി മത്സരം ആവേശോജ്വലമായി

sponsored advertisements

sponsored advertisements

sponsored advertisements

2 April 2022

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് 9-ാമത് നാഷണല്‍ ചീട്ടുകളി മത്സരം ആവേശോജ്വലമായി

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ 9-ാമത് നാഷണല്‍ ചീട്ടുകളി മത്സരങ്ങള്‍ക്ക് തിരശ്ശീല വീണപ്പോള്‍ കോവിഡാനന്തര കാലഘട്ടത്തില്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഈ നാഷണല്‍ ചീട്ടുകളി മത്സരങ്ങളില്‍ 28 (ലേലം) മത്സരത്തില്‍ സാബു പടിഞ്ഞാറേല്‍, സൈമണ്‍ ചക്കാലപ്പടവില്‍, ജിബി കൊല്ലപ്പിള്ളി എന്നിവരുടെ ടീം ഒന്നാം സമ്മാനമായCurry Leaves Indian Grocery & Catering സ്പോണ്‍സര്‍ ചെയ്യുന്ന 1501 ഡോളറും എവര്‍റോളിംഗ് ട്രോഫിയും കരസ്ഥമാക്കി. രണ്ടാം സമ്മാനമായ സിറിയക്ക് കൂവക്കാട്ടില്‍ സ്പോണ്‍സര്‍ ചെയ്യുന്ന 751 ഡോളറും കെ.കെ. ചാണ്ടി കൂവക്കാട്ടില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ജോഷി മാത്യു, ഷാജി പിണര്‍കയില്‍, ബിനു പുതുശ്ശേരിയില്‍ എന്നിവരുടെ ടീമും, മൂന്നാം സമ്മാനമായ പീറ്റര്‍ കുളങ്ങര സ്പോണ്‍സര്‍ ചെയ്യുന്ന 501 ഡോളറും എവര്‍റോളിംഗ് ട്രോഫിയും രാജു ഇടിയാലി, അലക്സ് പടിഞ്ഞാറേല്‍, ബേബി തട്ടാമറ്റം എന്നിവരുടെ ടീമും, നാലാം സമ്മാനമായ സൈമണ്‍ ചക്കാലപടവില്‍ സ്പോണ്‍സര്‍ ചെയ്യുന്ന 251 ഡോളറും ട്രോഫിയും ടോമി പുല്ലുകാട്ട്, ബേബി മണ്ണാത്തുമാക്കില്‍, കുഞ്ഞുമോന്‍ കുളങ്ങര എന്നിവരുടെ ടീമും കരസ്ഥമാക്കി.
വളരെ വാശിയേറിയ റമ്മി മത്സരത്തില്‍ ഒന്നാം സ്ഥാനം തോമസ് കുന്നുംപുറത്ത് ലിന്‍റോ ജോസഫ് ഒറവക്കുഴിയില്‍ സ്പോണ്‍സര്‍ ചെയ്യുന്ന 1501 ഡോളറും ഒ.ഇ. ജോസഫ് ഒറവക്കുഴിയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കരസ്ഥമാക്കി. രണ്ടാം സ്ഥാനം ബിന്‍സ് വെളിയാത്ത്മാലിയില്‍ ജിബി കൊല്ലപ്പള്ളിയില്‍ സ്പോണ്‍സര്‍ ചെയ്യുന്ന 751 ഡോളറും തോമസ് കൊല്ലപ്പള്ളിയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കരസ്ഥമാക്കി. മൂന്നാം സമ്മാനമായ Cleartax Consulting സ്പോണ്‍സര്‍ ചെയ്യുന്ന 501 ഡോളറും ട്രോഫിയും അജീഷ് കാരാപള്ളി, നാലാം സമ്മാനമായ ജോയി നെല്ലാമറ്റം സ്പോണ്‍സര്‍ ചെയ്യുന്ന 251 ഡോളര്‍ ലൂക്കാച്ചന്‍ പൂഴികുന്നേലും സ്വന്തമാക്കി.
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ ഈ ജനകീയ ചീട്ടുകളി മത്സരം ഉജ്ജ്വലവിജയമാക്കിത്തന്ന ചിക്കാഗോയിലെ നല്ലവരായ സുഹൃത്തുക്കള്‍ക്കും, ഈ മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും, എല്ലാ സ്പോണ്‍സര്‍മാര്‍ക്കും നന്ദിയോടൊപ്പം വിജയിച്ച എല്ലാ ടീമുകള്‍ക്കും ആശംസകളും നേരുന്നതായി ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ പ്രസിഡന്‍റ് ബിനു കൈതക്കത്തൊട്ടിയിലും എക്സിക്യൂട്ടീവ് അംഗങ്ങളും സംയുക്തമായി അറിയിച്ചു.
മാത്യു തട്ടാമറ്റം