സോമർസെറ്റ്‌ സെൻറ്‌ തോമസ് ഫൊറോനാ ദേവാലയത്തിലെ ഈ വർഷത്തെ ക്രിസ്മസ് കാരോളിങിന് സമാപനം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

24 December 2022

സോമർസെറ്റ്‌ സെൻറ്‌ തോമസ് ഫൊറോനാ ദേവാലയത്തിലെ ഈ വർഷത്തെ ക്രിസ്മസ് കാരോളിങിന് സമാപനം

സെബാസ്റ്റ്യൻ ആൻ്റണി

ന്യൂജേഴ്‌സി: നിലാവിന്റേയും, നക്ഷത്രങ്ങളുടേയും, ചിമ്മിണി വെട്ടത്തിന്റേയും ഇത്തിരി വെളിച്ചത്തില്‍ ലോകരക്ഷകന്റെ ജനനം വിളിച്ചറിയിച്ച് കരോള്‍ സംഘങ്ങള്‍ ലോകമെമ്പാടും ക്രിസ്മസ് രാവുകളെ സമ്പന്നമാക്കുമ്പോള്‍, ശാന്തിയുടേയും സമാധാനത്തിന്റേയും സ്നേഹദൂതുമായി സോമര്‍സെറ്റ് സെൻറ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ഫൊറോന ദേവാലയവും വാര്‍ഡ് തോറുമുള്ള ഈ വര്‍ഷത്തെ ക്രിസ്‌മസ് കരോള്‍ ഭക്തിനിര്‍ഭരമായി നടത്തപ്പെട്ടു.

വാര്‍ഡ്‌ തിരിച്ചു നടത്തിയ ക്രിസ്‌തുമസ്‌ കരോളിംഗിന് വാര്‍ഡ്‌ പ്രതിനിധികള്‍ നേതൃത്വം നല്‍കി. ക്രിസ്‌മസ്‌ പാപ്പായുടെ അകമ്പടിയോടെ ഉണ്ണിയേശുവിനെ കൈയ്യിലേന്തി നടത്തിയ കുടുംബ സന്ദര്‍ശനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റേയും നിമിഷങ്ങളായിരുന്നു.

ഉണ്ണിയേശുവിന്റെ തിരുപ്പറവി നല്‍കുന്ന സന്ദേശവുമായി പ്രാര്‍ത്ഥനാ ചൈതന്യത്തോടെ നടത്തിയ കരോളിംഗില്‍ ഓരോ വീടുകളിലും കുടുംബ പ്രാര്‍ത്ഥനയോടെ ആരംഭിച്ച്‌, ക്രിസ്‌തുമസ്‌ സന്ദേശം നല്‍കി ക്രിസ്‌തുമസ്‌ ഗാനാലാപനത്തോടെയാണ്‌ സമാപിച്ചത്‌. കരോൾ സർവീസിന്റെ ഭാഗമായി ഉണ്ണി ഈശോയെ വരവേൽക്കാൻ എല്ലാം വീടുകളിലും ക്രിസ്മസ് ട്രീയും, മനോഹരമായ ദീപാലങ്കാരങ്ങളും നടത്തിയിരുന്നു.

വികാരി അച്ചനും ഇടവകാംഗങ്ങളോടൊപ്പം കരോളിംഗില്‍ പങ്കെടുത്തു. ശാന്തിയുടേയും സമാധാനത്തിന്റേയും സ്‌നേഹത്തിന്റേയും സന്ദേശം നാമോരുത്തരിലും നിറയ്‌ക്കുവാന്‍ ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷത്തിലൂടെ സാധിക്കണമെന്ന്‌ വികാരി ഫാ. ആൻ്റണി പുല്ലുകാട്ട് ആശംസാ സന്ദേശത്തിൽ പറഞ്ഞു.

സമാധാനത്തിന്റെയും, പ്രത്യാശയുടേയും നക്ഷത്രങ്ങളുദിച്ച ക്രിസ്‌മസ്‌ കാലത്തിന്റെ ഓര്‍മയുണര്‍ത്തി, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിൻറെ സദ്വാര്‍ത്ത ഉത്‌ഘോഷിച്ച ക്രിസ്മസ് രാത്രിയുടെ മനോഹാരിത വിളിച്ചോതുന്ന ഗാനങ്ങൾ കരോള്‍ സംഘം ഇംഗ്ലീഷിലും, മലയാളത്തിലും ആലപിച്ചു. നേറ്റിവിറ്റിയും, ക്രിസ്മസ് പാപ്പയും കരോളിംഗിനെ കൂടുതൽ ആകർഷകമാക്കി.

കോവിഡിന്റെ ദുരിതകാലത്തിനപ്പുറം നല്ല നാളെയുടെ പ്രതീക്ഷകള്‍ പങ്കുവെച്ചും, പ്രതികൂല കാലഘട്ടം പ്രതീക്ഷയുടെ കാലമാക്കി മാറ്റാംമെന്ന പ്രത്യാശയോടെ, ദുരിതങ്ങളില്ലാത്ത പുതുവര്‍ഷം നേർന്നും ഈ വർഷത്തെ ക്രിസ്‌മസ്‌ കാരോളിംഗിന് ഇതോടെ സമാപനമായി.

ഒമ്പത് വാര്‍ഡുകളിലായി നടത്തിയ കരോളിംഗില്‍ ഇടവകയിലെ 250 -ല്‍പ്പരം കുടുംബങ്ങള്‍ സന്ദര്‍ശിച്ചതായി മുഖ്യ സംഘാടകനായ ജോർജ് ചെറിയാൻ അറിയിച്ചു.

തെരേസ ജോർജ് (സെൻറ് അൽഫോൻസാ വാര്‍ഡ്‌), ജിജീഷ് തോട്ടത്തിൽ (സെൻറ് ആൻ്റണി വാർഡ്), റോണി മാത്യു ( സെൻറ് ജോർജ് വാർഡ് ), സാം മാത്യു (സെൻറ്‌ ജോസഫ് വാർഡ്), ദീപു വർഗീസ് (സെൻറ്‌ ജൂഡ് വാർഡ്), ബോബി വർഗീസ് (സെൻറ്‌ മേരിസ് വാർഡ്), ടോം ആൻ്റണി (സെൻറ്‌ പോൾ വാർഡ് ), റോബിൻ ജോർജ് (സെൻറ്‌ തെരേസ ഓഫ് കൽക്കത്ത വാർഡ് ), ജെയിംസ് പുതുമന (സെൻറ്‌ തോമസ് വാർഡ്) എന്നിവരാണ് വാര്‍ഡ്‌ പ്രതിനിധികള്‍.

സെബാസ്റ്റ്യൻ ആൻ്റണി (ട്രസ്റ്റി) 732-690-3934), ടോണി മാങ്ങൻ (ട്രസ്റ്റി) 347-721-8076, റോബിൻ ജോർജ് (ട്രസ്റ്റി) 848-391-6535, ബോബി വർഗീസ് (ട്രസ്റ്റി) 201-927-2254.

വെബ്: www.stthomassyronj.org