ജോസ് കാടാപുറം
ന്യൂജേഴ്‌സി :ന്യൂജേഴ്‌സിയിൽ നടന്ന നാഷണൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ നേഴ്സസ് ഓഫ് അമേരിക്കയുടെ എട്ടാമത് കോൺഫ്രൻസിൽ നഴ്സിംഗ് രംഗത്തെ സേവനത്തിനു ശോശാമ്മ ആൻഡ്രൂസിന് നൈന യുടെ ഫ്ലോറെൻസ് നൈറ്റിങ്ങേൽ അവാർഡ് നൽകി ആദരിച്ചു .. 1974 മുതൽ ന്യൂയോർക്കിലെ വിവിധ ഹോസ്പിറ്റലുകളിൽ സേവനം അനുഷ്ഠിച്ച ശോശാമ്മ ന്യൂയോർക്കിലെ നേഴ്സസ് അസ്സോസിയേഷൻ സ്ഥാപക നേതാക്കളിൽ ഒരാളാണ്..ന്യൂയോർക്കിലെ ക്രീഡ് മൂർ സൈക്യാട്രി സെന്റർ നേഴ്സ് അഡ്മിനിട്രേറ്റർ ആയി വിരമിച്ച ശോശാമ്മ കോട്ടയം കുറിച്ചി സ്വദേശിയാണ് .. വിവിധ സംഘടന അവാർഡുകളും നഴ്സസ് അവാർഡുകളും ലഭിച്ചിട്ടുള്ള ശോശാമ്മ മുൻ ഫൊക്കാന നേതാവ് ആൻഡ്രൂസ് കുന്നുംപറമ്പിലിന്റെ സഹധർമണി കൂടിയാണ്.