Sowers Harvest Evangelical Church കൺവെൻഷൻ സെപ്റ്റംബർ മാസം 9, 10 ന് ഹൂസ്റ്റൻ ചർച്ചിൽ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements


23 August 2022

Sowers Harvest Evangelical Church കൺവെൻഷൻ സെപ്റ്റംബർ മാസം 9, 10 ന് ഹൂസ്റ്റൻ ചർച്ചിൽ

ദൈവേഷ്ടമായാൽ, Sowers Harvest Evangelical Church ന്റെ ആഭിമുഖ്യത്തിൽ ആദ്യ കൺവെൻഷൻ സെപ്റ്റംബർ മാസം 9, 10 തീയതികളിൽ ഹൂസ്റ്റൻ ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. ലോക പ്രസിദ്ധനായ ദൈവദാസൻ Dr. പി.ജി വർഗീസ് ആണ് ദൈവവചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നത്. ഇന്ത്യൻ ഇവാൻജലിക്കൽ ടീമിന്റെ സ്ഥാപകനും പ്രസിദ്ധ സുവിശേഷ പ്രവർത്തകനുമായ അദ്ദേഹം, വടക്കേ ഇന്ത്യ ഉൾപ്പെടെ വിവിധ മിഷൻ ഫീൽഡുകൾക്ക് നേതൃത്വം നൽകി വരുന്നു. അദ്ദേഹത്തെ പ്രസംഗകനായി ലഭിച്ചതിൽ വളരെ സന്തോഷമുണ്ട്. ദൈവം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ.
അതുപോലെതന്നെ ഹുസ്റ്റൺ പ്രദേശത്തു അനുഗ്രഹിക്കപ്പെട്ട ഒരു കൂട്ടമായി കഴിഞ്ഞ 40 വര്ഷത്തിൽ പരം ദൈവത്തിൻറെ വേലയിൽ ആയിരിക്കുന്ന Rev.K B Kuruvilla ആണ് ഈ സഭക്ക് നേതൃത്വം നൽകുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തെ ഓർത്ത് ദൈവത്തെ സ്തുതിക്കുന്നു. ഈ പള്ളിയുടെ ആരംഭം മുതൽ ഇന്ന് വരെയും അദ്ദേഹം നേതൃത്വം നൽകി വരുന്നു. ഇവിടെ സഭയിൽ സൺഡേ സ്കൂൾ, സേവിനി സമാജം,എന്നിവ മുടക്കം കൂടാതെ നടന്നുവരുന്നു. ഒരു ചെറിയ കൂട്ടമായി ഈ പ്രദേശത്ത് ദൈവത്തിന്റെ മാറ്റമില്ലാത്ത വചനം ഘോഷിച്ചുകൊണ്ടിരിക്കുന്നു. അതിന് നേതൃത്വം നൽകുന്ന അച്ചന്റെ കുടുംബത്തെയും പ്രാർഥനയിൽ ഓർക്കുക.

അതുപോലെ തന്നെ സെപ്റ്റംബർ 9, 10 തീയതികളിൽ നടത്തപ്പെടുന്ന ഈ കൺവെൻഷൻ എല്ലാവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്തു കൊള്ളുന്നു. കൂടാതെ കൂട്ടായ്മയുടെ അനുഗ്രഹത്തിനും ചർച്ച് പ്രവർത്തനങ്ങളെയും ഓർത്തുകൊണ്ട് ദൈവ മക്കളെല്ലാം പ്രാർത്ഥിക്കണമെന്ന് ഓർമ്മിപ്പിച്ചു കൊള്ളുന്നു ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ.

Abin Chacko.