എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15ന് മുന്‍പ് പ്രഖ്യാപിക്കും: മന്ത്രി വി ശിവന്‍കുട്ടി

sponsored advertisements

sponsored advertisements

sponsored advertisements

5 May 2022

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15ന് മുന്‍പ് പ്രഖ്യാപിക്കും: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 15ന് മുൻപ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രക്ഷിതാക്കളും വിദ്യാർഥികളും ആശങ്കപ്പെടേണ്ടതില്ല. ശരിയുത്തരമെഴുതിയ എല്ലാവർക്കും മാർക്ക് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ വാരിക്കോരി മാർക്ക് നൽകുന്നത് സർക്കാരിൻറെ നയമല്ല. നൂറ് ശതമാനം വിജയം ഉറപ്പാക്കാൻ പരീക്ഷാ സംവിധാനത്തിൽ വെള്ളം ചേർക്കാനാകില്ല. ചിലരുടെ സ്ഥാപിത താത്പര്യങ്ങളാണ് നിലവിലെ വിവാദങ്ങൾക്ക് പിന്നിലെന്നും മന്ത്രി പറഞ്ഞു.