ബിജു മേനോനും ജോജു ജോർജും മികച്ച നടന്മാർ, നടി രേവതി

sponsored advertisements

sponsored advertisements

sponsored advertisements

27 May 2022

ബിജു മേനോനും ജോജു ജോർജും മികച്ച നടന്മാർ, നടി രേവതി

തിരുവനന്തപുരം: 2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. ബിജു മേനോനും(ആര്‍ക്കറിയാം) ജോജു ജോർജുമാണ് (മധുരം,നായാട്ട്) മികച്ച നടന്മാർ. രേവതിയെ മികച്ച നടിയായും തെരഞ്ഞെടുത്തു.ഭൂതകാലത്തിലെ അഭിനയത്തിനാണ് അവാർഡ്. കൃഷാന്ത് ആർകെ സംവിധാനം ചെയ്ത ആവാസവ്യൂഹമാണ് മികച്ച ചിത്രം. ജോജി സിനിമയ്ക്ക് ദിലീഷ് പോത്തൻ മികച്ച സംവിധായകനായി.

മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം ജിയോ ബേബിയുടെ ഫ്രീഡം ഫൈറ്റിന് ലഭിച്ചു. ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പരാമർശം ആർ ഗോപാലകൃഷ്ണൻറെ നഷ്ടസ്വപ്നങ്ങൾക്ക് ലഭിച്ചു.

മികച്ച സംവിധായകൻ- ദിലീഷ് പോത്തൻ

മികച്ച രണ്ടാമത്തെ ചിത്രം- ചവിട്ട്, നിഷിദ്ദോ

മികച്ച നടൻ-ബിജു മേനോൻ, ജോജു ജോർജ്ജ്

മികച്ച നടി- രേവതി

സ്വഭാവ നടി- ഉണ്ണിമായ

മികച്ച വിഷ്വല് എഫ്ക്ട്- മിന്നൽ മുരളി( ആൻഡ്രൂസ്)

മികച്ച ചലച്ചിത്ര ഗ്രന്ഥം- ചമയം (പട്ടണം റഷീദ്)

നവാഗത സംവിധായകൻ – കൃഷ്ണേന്ദു കലേഷ്

മികച്ച ജനപ്രിയ ചിത്രം- ഹൃദയം

നൃത്ത സംവിധാനം- അരുൾ രാജ്

ഡബ്ബിംഗ് ആർട്ടിസ്റ്റ്- ദേവി എസ്

വസ്ത്രാലങ്കാരം – മെൽവി ജെ (മിന്നൽ മുരളി)

മേക്കപ്പ് അപ്പ് – രഞ്ജിത് അമ്പാടി – (ആർക്കറിയാം)

ശബ്ദമിശ്രണം – ജസ്റ്റിൻ ജോസ് (മിന്നൽ മുരളി)

സിങ്ക് സൗണ്ട്- അരുൺ അശോക്, സോനു കെ പി

കലാ സംവിധായകൻ- എവി ഗേകുൽദാസ്

പിന്നണി ഗായിക- സിതാര കൃഷ്ണ കുമാർ

സംഗീത സംവിധയാകൻ – ഹിഷാം അബ്ദുൽ വഹാബ് (ഹൃദയം)

ഗാനരചന – ബി കെ ഹരിനാരായണൻ

തിരക്കഥ- ശ്യാംപുഷ്കർ

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള 142 ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്. ചുരുക്ക പട്ടികയിൽ എത്തിയത് 29 ചിത്രങ്ങളാണ്. രണ്ട് സിനിമകൾ ജൂറി വീണ്ടും വിളിച്ചുവരുത്തി കണ്ടു. മികച്ച നടൻ-നടി അടക്കം പ്രധാന വിഭാഗങ്ങളിൽ കടുത്ത മത്സരമാണ് ഇത്തവണ നടന്നത്.