ഹൃദയസരസിലെ പ്രണയ പുഷ്പമേ (സണ്ണി നടയ്ക്കൽ ,ഡാളസ്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

18 March 2023

ഹൃദയസരസിലെ പ്രണയ പുഷ്പമേ (സണ്ണി നടയ്ക്കൽ ,ഡാളസ്

സണ്ണി നടയ്ക്കൽ ,ഡാളസ്
(പ്രൊഫ.ബാബു പൂഴിക്കുന്നേൽ എഴുതിയ ഹൃദയസരസിലെ പ്രണയപുഷ്പം എന്ന കഥയുടെ രണ്ടാം ഭാഗം )
നവംബർ 18 വ്യാഴം 6 30 എ എം ദോഹ ഇൻറർനാഷണൽ എയർപോർട്ട്.തോമസുകുട്ടിയും മോളിയും മക്കളെ കാണാനായി പുറപ്പെട്ടിരിക്കുകയാണ്. വെളുപ്പാൻകാലത്തുള്ള കൊച്ചി ഫ്ലൈറ്റിൽ നിന്ന് ഇപ്പോൾ ദോഹയിൽ എത്തി. 74 വയസ്സിലെ യാത്ര കഠിനമാണ്.

ഈ അമേരിക്കൻ യാത്രയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. ദോഹയിൽ നിന്ന് ന്യൂയോർക്ക് വരെയുള്ള 15 , 16 മണിക്കൂർ ഫ്ലൈറ്റിനെ കുറിച്ച് ഓർത്തപ്പോൾ സങ്കടം വരുന്നു .അവിടെ ചെന്നാലും മൂന്നാലു മാസം വിൻഡർ സമയത്ത് വിട്ടുതടങ്കൽ പോലെ മകന്റെ വീട്ടിൽ കഴിയണം. ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങിയുള്ള യാത്രയാണ് .മക്കൾക്ക് ആവശ്യം വരുമ്പോൾ അവരെ സഹായിക്കുക ഒരു “കർത്തവ്യമാണത്രേ”!

പ്രത്യേകിച്ച് ജീവിതത്തിൽ പോസിറ്റീവ് ആയി വളരെ കാര്യങ്ങളൊന്നുമില്ല.പണ്ട് പാടാൻ താല്പര്യമുണ്ടായിരുന്നു.ഇപ്പോൾ പാട്ട് കേൾക്കാൻ പോലും താൽപര്യമില്ല . ഒരു തമാശ പറഞ്ഞിട്ട് ഒന്ന് ഉച്ചത്തിൽ ഒന്ന് പൊട്ടിച്ചിരിച്ചതോ എന്നാണെന്ന് ഓർക്കുന്നില്ല.എന്നിരുന്നാലും യാത്രയും മാറുന്ന ഓരോ ദൃശ്യങ്ങളും യാത്രയ്ക്ക് ഒരു ഉത്സാഹം വരുത്തി.യാത്ര ചെയ്യാൻ തീരുമാനിച്ചത് ഒരു വിവരക്കേടാണെന്ന് വിചാരിക്കുമ്പോഴാണ് അപ്പുറത്തുള്ള സീറ്റുകളിൽ വേറൊരു മലയാളി കുടുംബം വന്നിരിക്കുന്നത്.അവരും കൊച്ചിയിൽ നിന്നും ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത് .അവർ പ്രായമായ ദമ്പതിമാരും,അവരുടെ മകൾ ആയിരിക്കണം ഒരു സ്ത്രീയും,പതിനെട്ടോ പതിനാറോ വയസുള്ള മകളും മകനും,എന്തോ കഴിക്കാൻ പോകുന്ന തിരക്കിലാണ് .

കാർന്നോർക്ക് എന്നെക്കാൾ പ്രായം കാണും.അയാളുടെ ഭാര്യക്ക് നടക്കുന്നതിന് എന്തോ വിഷമം ഉണ്ട്.ഒരു പക്ഷേ അവർ വീൽ ചെയർ യാത്രക്കാരായിരിക്കാം.പെട്ടിയിലെ ലേബലിൽ നിന്ന് അവർ ചിക്കാഗോയ്ക്കാണ് പോകുന്നതെന്ന് മനസ്സിലായി.സമയം കളയാൻ വേണ്ടി ആളുകളെ അവലോകനം ചെയ്യുന്നത് ഒരു രസമാണ്.
ഇനിയും ഒരു മണിക്കൂർ ഉണ്ട് ഫ്ലൈറ്റിന് ഫ്ലൈറ്റിൽ കയറിയാൽ നാലെണ്ണം വീശി നന്നായിട്ടൊന്ന് ഉറങ്ങണം.
വളരെ യാദൃച്ഛികമായാണ് ആ പതിനെട്ടുകാരിയുടെ മുഖം എന്റെ കണ്ണിൽ പെട്ടത് .എന്തുകൊണ്ടോ ,പെട്ടെന്ന് പരിചയത്തിന്റെ ഒരു തോന്നൽ .ഹേ അതെങ്ങനെയാവാൻ ,ആ കുടുംബത്തെ ഒരു പരിചയവുമില്ലല്ലോ .
താൻ അറിയാതെ തോമസുകുട്ടിയുടെ ഹൃദയമിടിപ്പ് കൂടി .എന്തോ അസാധാരണത്വം .ഉറപ്പാണ്, ആ കുട്ടിയെ പരിചയമില്ലെന്നത് . പക്ഷേ നോട്ടത്തിലും ഭാവത്തിലും എന്തോ ഒരു പരിചയ ഭാവം .ഒരുപക്ഷേ മോളി അത് മനസ്സിലാക്കി കാണും.”എന്തുപറ്റി ?”.വിശദീകരിച്ച ഒരു ഉത്തരത്തിന് തയ്യാറല്ലായിരുന്നു.”ഒന്നുമില്ല “.അവൾ തിരിച്ച് ഫോണിൽ എന്തോ കാണുന്ന പരിപാടിയിലേക്ക് പോയി.യൂട്യൂബിനോടാണ് ഈ ഇടയായി അവളുടെ താൽപര്യം.ആ കുട്ടിയുടെ മുഖം ഓർമ്മിക്കാൻ ശ്രമിച്ചിട്ടും പറ്റാത്തതിൽ ഒരു ആശങ്ക.ഹൃദയമിടിപ്പ് കൂടുന്നു.ഇത്തിരി വിയർപ്പും പൊടിയുന്നു.ആ കുടുംബത്തെ ഒരു പരിചയവുമില്ല.അപ്പോൾ ഫ്ലൈറ്റ് അനൗൺസ്മെൻറ് വരുന്നു.

“PASSENGERS TO NEWYORK ON QUTAR AIRWAYS FLIGHT QR 701 PLEASE PROCEED TO THE GATE FOR PASSPORT CHECK”

ഗേറ്റിലേക്ക് നടക്കുമ്പോൾ ആലോചിച്ചു.ഇതിന് ഉത്തരം കിട്ടാൻ പോകുന്നില്ല. ജീവിതത്തിൽ ഉത്തരം കിട്ടാത്ത അങ്ങനെ എത്ര കാര്യങ്ങൾ. ഡോക്കുമെന്റ് പരിശോധന കഴിഞ്ഞു ജറ്റ് വേയിലേക്ക് കയറുമ്പോഴും മനസ്സൊരു വിഭ്രാന്തിയിൽ.
പെട്ടെന്ന് മനസ്സിൽ ഒരു മിന്നൽപിണർ!.ആ മുഖവും ഭാവവും പണ്ടെങ്ങോ കണ്ട ഡെയ്‌സിയുടെ മുഖവും ഭാവവുമല്ലേ ? ദൈവമേ ..തീർച്ചയായതും ഉറപ്പാണ് .അങ്ങനെയാണെങ്കിൽ പ്രായം വെച്ച് നോക്കിയാൽ ,ആ പ്രായമായ സ്ത്രീ അമ്മൂമ്മയാണെങ്കിൽ അത് അത് ഡെയ്‌സി ആയിരുന്നോ ? .പെട്ടെന്നുണ്ടായ മനസ്സിന്റെ വിതുമ്പലിലും അങ്കലാപ്പിലും അവരെ ഒന്നുകൂടി നോക്കാൻ വേണ്ടി തിരിച്ചു നടക്കാൻ ശ്രമിച്ചു.എയർലൈൻസ് സ്റ്റാഫും മോളിയും എന്നെ തടഞ്ഞു. പ്രായത്തിന്റെ കൺഫ്യൂഷൻ ആണെന്നവർ വിചാരിച്ചു കാണും.ദൈവാനുഗ്രഹം അവർ അങ്ങനെ ആലോചിച്ചോട്ടെ.ജെറ്റ് വെയിലൂടെ ഫ്ലൈറ്റിലേക്ക് നടക്കുമ്പോഴും മനസ്സ് ഒരു വിഭ്രാന്തിയിൽ പല ദശാബ്ദങ്ങളിലൂടെ ഓടുന്നു പക്ഷേ ആരോടും വിശദീകരിക്കേണ്ട കാര്യമില്ലല്ലോ

ഈ ഇരുണ്ട ചിന്തകളിൽ മനസ്സറിയാതെ ഒന്നു മൂളിപ്പോയി.ശബ്ദം പുറത്തുവന്നു കാണും.”ഹൃദയസരത്തിലെ….” മോളി തിരിഞ്ഞുനോക്കി ആ നോട്ടത്തിന്റെ രൂക്ഷതയിൽ രണ്ടാമത്തെ വരി പുറത്തുവന്നില്ല .എങ്ങനെയാണ് ഈ ഇരുണ്ട ചിന്തകളിൽ നിന്ന് രക്ഷപ്പെടുന്നത്.പണ്ട് ആരോ പറഞ്ഞു ഒരു സൂക്തം ഓർത്തു.EVERYTHING WILL EVENTUALLY END’
അതിന് അധികം സമയമെടുത്തില്ല.പ്ലെയിനിന്റെ വാതിൽക്കൽ ഉക്രൈനിയൻ സുന്ദരി.ഫ്ലൈറ്റ് അനൗൺസ്‌മെന്റിന്റെ ഊഷ്മളമായ വരവേൽപ്പ്’ WELCOME ABROAD SIR”