ഒരു കുഞ്ഞിക്കഥ (കഥ -നീതി ബാലഗോപാൽ )

sponsored advertisements

sponsored advertisements

sponsored advertisements

18 April 2022

ഒരു കുഞ്ഞിക്കഥ (കഥ -നീതി ബാലഗോപാൽ )

രു അവധിക്കാലമായിരുന്നത് .രാത്രി
പെയ്ത വേനൽ മഴയിൽ മുറ്റവും തൊടി യുമെല്ലാം നനഞ്ഞിരിക്കുകയായിരുന്നു .പു തുമഴയുടെ ഗന്ധം ആവോളം ആസ്വദിച്ച് അന്ന് വിരിഞ്ഞ മുല്ലപ്പൂവിനെ ഒന്നു തലോടി വാസനിച്ച് ,അവൾ ഓടി കശുമാവിൻ ചുവ ട്ടിൽ പോയി നിന്നു .അതു വഴി വരുന്ന ചേച്ചി യെയും കാത്ത് ..ചേച്ചി ചെടികളെ പരിപാലി ക്കുന്ന സമയമാണെന്നവൾക്കറിയാം .അവ ൾക്ക് കുസൃതി കാണിക്കാനാവും കശുമാവി ൻ്റെ ഇലകൾ മഴ വെള്ളം സംഭരിച്ചു വെച്ചിട്ടു ണ്ടായിരുന്നു .
ചേച്ചി അടുത്തെത്തിയതും കശുമാവിൻ്റെ
കൊമ്പു പിടിച്ചു കുലുക്കിയതും ഒപ്പമായിരു ന്നു .ചേച്ചി മഴവെള്ളത്താൽ അഭിഷിക്തയാ യത് കണ്ട് അവൾ ചിരിച്ചു കൊണ്ടോടി .ദേ ഷ്യം വന്നെങ്കിലും അവളെ പിടിക്കാൻ പിന്നാ ലെ ഓടാൻ മടിച്ച് ചേച്ചി അവളെ വെറുതെ വിട്ടു .
ഓരോ ചെടിയുടെയും അടുത്തിരുന്ന് ആ ചെടിക്ക് തടമിടുകയും അതിലെ കേടായ ഇല കൾ നുള്ളിക്കളയുകയും ഒക്കെയാണ് ചേ ച്ചി .അവൾ പതിയെ ചേച്ചിയുടെ അടുത്തു ചെന്നിരുന്നു .അടുത്ത വീട്ടിലെ ചേച്ചി ഒരാഴ്ച മുന്നേ കൊടുത്ത റോസയ്ക്കു തടമിടുക യാണ് ചേച്ചി .സംശയത്തിൻ്റെ അക്ഷയപാ ത്രം പോലെയാണവൾ .ഏത് നേരവും സംശ യങ്ങൾ. ..അവൾ ചേച്ചിയോട് ചോദിച്ചു ,
“ഏച്ചീ പിന്നില്ലേ ഇന്നലെ മഴ പെയ്തപ്പോ താ ഴേക്ക് വരാതെ മോളിലോട്ടു പോവാത്തതെ ന്താ ?”
ന്യൂട്ടൺസ് ലോ പഠിച്ചിട്ടുണ്ടെങ്കിലും ഈ മറു തായ്ക്കെങ്ങിനെ പറഞ്ഞു കൊടുക്കും എ ന്നോർത്താവും ചേച്ചി പറഞ്ഞു ,
“അതൊക്കെ നീ വലുതാവുമ്പോ പഠിച്ചോ ളും .ഇപ്പോ അറിയണ്ട “..
“എന്നാപ്പോട്ട് ..അല്ല നമ്മുടെ മൂക്കില്ലേ ?അതി നെ നമുക്ക് വായെന്ന് പറഞ്ഞൂടേ ?വായക്ക് മൂക്കെന്ന് പേരിട്ടൂടേ ?”
ചേച്ചി അമ്പരന്ന് അവളുടെ നേരെ നോക്കി..
“അതെന്തിന് ?”
“അല്ലേച്ചി, കണ്ണിനെ ചെവി എന്നും ചെവിയെ
കണ്ണെന്നും വിളിച്ചൂടേ ?”
“അതെന്തിനാ ?”
ചേച്ചി അക്ഷമയോടെ ചോദിച്ചു .
“പറയ് ന്ന കേൾക്ക് .. നമ്മടെ കണ്ണ് കയ്യിലാ
ണെങ്കിലോ ? നമുക്ക് കാണാൻ വേണ്ടി
കൈ പൊക്കി ഒക്കെ നോക്കായിരുന്നില്ലേ ?
അലമാരേടെ മോളിൽ നോക്കണെങ്കി കൈ
പൊക്കിപ്പിടിച്ചാ പോരേ ? കസേരയിൽ കയറി
നിക്കണോ ?”
ചേച്ചിടെ മുഖത്ത് ചിന്താക്കുഴപ്പം .ശരിയാണ
ല്ലോ ..
“അതിനിപ്പോ കണ്ണ് മുഖത്തല്ലേ ?നമ്മളെന്തു ചെയ്യും ?”
“എന്നാപ്പോട്ട് ..ഈ കാലിനു പകരം ..”
“അല്ലാ നീ അച്ഛനെ അമ്മ എന്നും അമ്മയെ അച്ഛൻ എന്നും വിളി ക്യോ ?”
ചേച്ചീടെ ചോദ്യം ..
മനസിരുത്തി ഒന്നാലോചിച്ചു നോക്കി .
അമ്മയെ അച്ഛനെന്നു വിളിക്കാനോ ? മീശയു
ള്ള അമ്മയും ,നീണ്ട മുടിയുള്ള അച്ഛനും .
അയ്യേ രസമില്ല .വേണ്ട
“ഇല്ലല്ലോ ?അപ്പോ മിണ്ടാണ്ട് പോയേ .ഓരോ പൊട്ടത്തരം കൊണ്ടു വന്നേക്കുന്നു “.
കുറച്ചു നേരം മിണ്ടാതിരുന്നപ്പോ നാക്ക് ചൊ റിയാൻ തുടങ്ങി.തലയക്കകത്ത് സംശയ ങ്ങൾ വീണ്ടും തലപൊക്കിത്തുടങ്ങി. സംശയി ച്ച് പേടിച്ച് പതിയേ ചോദിച്ചു .
“എച്ചീ ഈ ചെടി നട്ടിട്ട് ഒരാഴ്ച ആയില്ലേ ?”
“ആ ,എന്തേ ?”
“അല്ലാ ഞാനാലോയ്ക്യാ ഇതിന് വേര് വന്നു
കാണില്ലേ ?”
“അറിയില്ല ,ഉണ്ടാവണം ”
“എന്നാ വേര് വന്നോന്ന് നോയ്ക്കൂടേ ?”
ചോദിച്ചതും ചെടി പിടിച്ച് വലിക്കലും ഒന്നിച്ചു
കഴിഞ്ഞു . ചേച്ചി ദേഷ്യം വന്നിട്ട് ഉറക്കെ അ
മ്മയെ വിളിക്കാൻ തുടങ്ങി .ബഹളം കേട്ട് ‘അമ്മയെത്തിയപ്പോഴേക്കും അവൾ തൊട്ട പ്പുറത്ത് മാമിയുടെ വീട്ടിലെത്തിയിരുന്നു .സം ശയങ്ങളുടെ ഭാണ്ഡവും പേറി .. മാമിയുടെ കാര്യം പോക്കാ ..
ഈ കഥയിലെ അനിയത്തിയുമായി എനി ക്കൊരു ബന്ധവുമില്ലാ ,ഞാനിങ്ങനെയല്ലാ