ചിത്രശലഭം (കഥ-വിജിരാജ് അഞ്ചൽ)

sponsored advertisements

sponsored advertisements

sponsored advertisements

30 April 2022

ചിത്രശലഭം (കഥ-വിജിരാജ് അഞ്ചൽ)

ഴയ നോട്ടുബുക്കുകൾക്ക് ഇടയിൽ നിന്നും വിഷ്ണു തന്റെ ഓട്ടോഗ്രാഫിനെ കണ്ടെന്തി..
ഹയർസെക്കണ്ടറിസ്കൂൾ കാലഘട്ടത്തിനെ വിസ്മരിപ്പിക്കുന്ന ആ ഓർമ്മകുറിപ്പിൻ ഓരോ താളും അവൻ മറിച്ചുകൊണ്ടേയിരുന്നു…
ഇടക്ക് മയിൽ‌പീലി ഉള്ളിൽ തിരുകിയ താളിൽ അവൻ കൈകളാൽ തഴുകി
വിഷ്ണു മനസ്സിൽ വായിച്ചുതുടങ്ങി…
എങ്ങുനിന്നോ വന്ന പൂമ്പാറ്റയാണ് നീയും ..
ഒരുപാടു സന്തോഷങ്ങൾ തന്നു.
ഇന്നു നാം പിരിഞ്ഞാൽ
എനിക്കെന്നും വലിയ സങ്കടമാകും .
സുജ. എസ്.
ഫോൺ നമ്പർ.
ഓർമകളിങ്ങനെ വർഷങ്ങളുടെ താളുകളെ ഭേദിച്ചു യാത്ര തുടരുന്നു.
മഞ്ഞപ്പാറ വൊക്കേഷണൽഹൈയർസെക്രട്ടറി സ്കൂൾ
സ്കുളിലെക്കു ബസ്സുകാത്തിരിക്കുന്ന ആയൂർ നഗരത്തിലെ ഒരു കട തിണ്ണയിൽ വന്നു നിന്നു.
പത്താം ക്ലാസ്സ് പഠനം പൂർത്തിയാക്കിയ
വിഷ്ണുവിനു ആകെ കൺഫ്യൂഷനായിരുന്നു.
ഇനിയെന്ത്.?.
അവസാനം അവൻ വൊക്കേഷണൽ ഹൈർസെന്ററി പഠിക്കാൻ തീരുമാനിച്ചു..
സ്കൂൾ ബസ്സിലാണവന്റ യാത്ര..
ആയൂരിൽ എട്ടുമുപ്പത്തിനു എത്തുന്ന ബസ്സ്‌
അര മണിക്കൂറവിടെ പാർക്ക് ചെയ്യും
എല്ലാകുട്ടികളെയും ശേഖരിച്ചു പതിവു യാത്ര തുടരും
അന്നു സ്കൂളിലേക്കുള്ള അവന്റ ആദ്യദിനമായിരുന്നു.
അവൻ ബസിൽ കയറാൻ എട്ടുപതിഞ്ചിനു ആ കടത്തിണ്ണയിൽ തന്നെ വന്നേത്തി.
ബസ്സ് വന്നിട്ടില്ല.
പകരം ബസ്സ് കാത്തു നിൽക്കുന്ന കടത്തിണ്ണയിൽ ഒരു പെൺകുട്ടി..
ചിത്രശലഭം.
കാർക്കൂന്തൽ പിന്നി ചിറകുകൾ പതിച്ച ഡ്രസ്സ്‌ക്കെയിട്ട മാലാഖയായി അവൾ
അവനഅവളെ കണ്ടമാത്രയിൽ അവളവന്റെതെന്നു ഹൃദയം തുടിച്ചു.
കഴിഞ്ഞുപോയ ജന്മത്തിൽ എവിടെയോ നഷ്ടമായ ഒരു മാലാഖയേപ്പോൽ ഹൃദയം അവൾ കീഴടക്കിയിരിക്കുന്നു.
പ്രണയം…
അവനവളുടെ അടുത്തേക്കുനടന്നു അവളോടയി ചോദിച്ചു?
മഞ്ഞപ്പാറ സ്കൂളിൽ ആണോ കുട്ടി പഠിക്കുന്നത്?
അവളുടെ മറുപടി ഒരു മൂളലിൽ അവസാനിച്ചു.
മ്മ്..
അവനിൽ നിന്നും അടുത്ത ചോദ്യവും ഉയർന്നു.
പേരെന്താ.?
അവൾ ദേഷ്യഭാവത്തോടെ ആരാഞ്ഞു.
അതെന്തിനാ താനറിയുന്നത്..?
ഹൃദയത്തിന്റെ മാറ്റൊലി പോലെ അവനിൽ നിന്നും അറിയാതെ പറഞ്ഞുപോയി.
എന്തോ എനിക്കറിയില്ല
എനിക്കു കുട്ട്യേ ഒരുപാടിഷ്ടയി.
I thing. I love u.
അവളവനെ തിരിഞ്ഞു നോക്കി
കോപത്തോടെ ചോദിച്ചു..
മഞ്ഞപ്പാറ സ്കൂളിലാണോ പഠിക്കുന്നത്?
അവന്റെ ശബ്ദം ഒരു മുളലിൽ നിലച്ചു.
മ്മ്..
അവാളുടെ ചോദ്യം വീണ്ടും.
സീനിയറാവുമല്ലെ?
അല്ല..
ജൂനിയറാണ്.
അതുവരെ ഉണ്ടാകാത്ത ആശങ്കകളവനെ വരിഞ്ഞു മുറുക്കി.
അവളോരുപക്ഷേ സീനിയറായിരിക്കുമോ?
ഭയം കീഴടക്കാൻ ശ്രെമിചെങ്കിലും അവനുള്ളിൽ പറഞ്ഞു.
ആയിരിക്കില്ല.
അവനവളോടു പറഞ്ഞു..
ഞാൻ മനസ്സിൽ വന്നത്
പറഞ്ഞെന്നുമാത്രം.
എന്തോ പറയാതെയിരിക്കാൻ കഴിഞ്ഞില്ല.
സോറി..
അവളോന്നു ചിരിച്ചതല്ലാതെ
പിന്നെ ഒന്നും ഉരിയാടിയതുമില്ല.
സ്സ്കൂൾ ബസ്സിങ്ങനെ ആഗമന ഗമന യാത്ര വേളകളിങ്ങനെ നടന്നു കൊണ്ടേയിരുന്നു.
അവളിലോരു മാറ്റവും അവന്റെ പ്രണയത്തിനു ചെയ്യാനും കഴിഞ്ഞില്ല.
രാവുകളും പകലുകളും പതിവുപോലെ ഓടിയോളിച്ചു കൊണ്ടേയിരുന്നു അവൾക്കവനോടുള്ള മനോഭാവത്തിൽ മാറ്റവും കാണാനില്ല.
ശനിയാഴിച്ചയും ക്ലാസ്സുണ്ട്
അന്നെ ദിവസത്തിന്റെ പ്രത്യകഥ യുണിഫോംധരിക്കേണ്ടതില്ലേന്നു മാത്രമല്ല
അന്നവളുടെ ഡ്രസ്സിനു വീണ്ടും ചിറകുമുളക്കും അവന്റെ മോഹങ്ങൾക്കും
ഡ്രസ്സിന്റെ നിറം മാറിയാലും ചിറകുകൾ മാറില്ല..
അവനവൾക്കൊരു ഒരു പേരിട്ടു
പൂമ്പാറ്റ…
കൊഴിഞ്ഞു വീണ ഒരു വർഷം..
ഒരേ ക്ലസിലിരുന്നിട്ടും
തങ്ങളിൽ ഉരിയാടാത്ത രണ്ടു ഹൃദയങ്ങൾ
രണ്ടാം വർഷം.
ക്ലാസിലെ എല്ലാവരുടെയും പോലെ ഇക്കൊല്ലം സൗഹൃദങ്ങൾ വല്ലാതെ വളർന്നിരിക്കുന്നു അവരുടെയും
അവനവളോടു പ്രണയത്തോടെ സംസാരിക്കാൻ മറന്നില്ല.
മാസങ്ങളുടെ ഓട്ട പാച്ചിലിൽ അവനും അവളുടെ മാനസിക അവസ്ഥ പരിഗണിച്ചു തുടങ്ങിയിരുന്നു.
തന്നെയവൾക്കു ഇഷ്ടമല്ലന്ന സത്യത്തേ ഉൾകൊള്ളാൻ സ്വയം മനസിന്റെ പരിശീലനം ആരഭിച്ചു തുടങ്ങിയിരിക്കുന്നു
അവർക്കിടയിലിപ്പോൾ മൗനമാത്രം..
എന്നാലവന്റെ ശല്യം ചെയ്യൽ അവൾ വല്ലാതെ ആസ്വദിക്കുന്നുണ്ടായിരുന്നു.
സ്കൂൾ ബസ്സിൽ നിന്നും കാലം.
ഒരു ദിവസമവരെ ടൂർ ബസ്സിലെത്തിച്ചു..
നാലു ദിവസത്തെ ടൂറിന്റ.
മൂന്നാം ദിവസം…
കോടെകനലിന്റ മഞ്ഞുവീഴുന്ന സായാഹ്നം സാക്ഷിയാക്കി
അവളവനോടുള്ള പ്രണയത്തിന്റെ ഭാരം ഇറക്കവക്കാൻ പറഞ്ഞു.
വിഷ്ണു.
താനെന്താടോ
എന്നോടു മിണ്ടാത്തത്?
അവന്റെ മറുപടി
എന്തു മിണ്ടാൻ?..
താൻതന്റെ പൂമ്പാറ്റയെ മറന്നോ?
അവനവളെ നോക്കിയതല്ലതെ ഒരു ചെറു പുഞ്ചിരി പോലും കൊഴിച്ചില്ല.
പകരം അവനവന്റ ഓട്ടോ ഗ്രാഫ് അവളിലേക്ക് നീട്ടി.
അവളതിൽ എന്തോ എഴുതി
മടക്കി അവന്റ കൈയിൽ കൊടുത്തുകൊണ്ടേ
അവനോടയി പറഞ്ഞു
പൂവിനെ ഒരുപാടിഷ്ടം തോന്നുന്ന പൂമ്പാറ്റയെന്ന പോലെ പൂമ്പാറ്റക്കു പൂവിനോടും ഒരുപാട് ഇഷ്ടമാണ്.
എന്താ?
അവൾ വിളറിയ ചുവന്ന മുഖം വീണ്ടും ചുമപ്പിച്ചു ചെറു നാണത്തോടെ മൊഴിഞ്ഞു
എനിക്കു നിന്നെ ഇഷ്ടമാണെന്നു പോട്ട..
കുറച്ചു നേരത്തെ മൗനത്തിനൊടുവിൽ..
അവനവളോടു പറഞ്ഞു.
എനിക്കിപ്പോൾ തന്നെ ഇഷ്ടമല്ല സുജ..
അവളുടെ മുഖത്തെന്തോ അന്ധകാരം ബാധിച്ച പോലെ വടി തളർന്ന പൂവുപൊലെ
ബസ്സിലെ യാത്ര അവളും അവനും ഒരേ സീറ്റിലാണെകിലും
മൗനം മാത്രം..
ഇടക്കവൻ അവളറിയാതെ അവളുടെ ഓട്ടോ ഗ്രാഫിൽ ഇങ്ങനെ കുറിച്ചു..
പൂവിനു പൂമ്പാറ്റയോടെത്ര ഇഷ്ടമുണ്ടെന്നെനിക്കറിയില്ല
എനിക്കു നീ എന്റെ ജീവനാണ്.
ഒരുപാടു ഒരുപടിഷ്ടമാണ്
Love u suja.. m
വിഷ്ണു..ആർ
ഫോൺ നമ്പർ
അവളറിയാതെ ആ ഓട്ടോഗ്രഫിനെ മടക്കിയവളുടെ ബാഗിൽ തിരികെ വച്ചു
യാത്രയുടെ അവസാനമദ്ധ്യേ അവളുടെ ആങ്ങളയോടൊപ്പം ബൈക്കിനു പുറകിൽ കയറി യാത്രയായി..
പോകും മുന്നേ അവള അവനെ നോക്കി.
അത്ര ഭംഗിയില്ലത്ത ഒരു ചെറു പുഞ്ചിരിയും സമ്മാനിച്ചു..
അവളെ അവൻ പിന്നെ കണുന്നത് പിറ്റേന്നുള്ള
പ്രഭാതപത്രത്തിന്റെ ഉൾപേജിലായിരുന്നു..
രഗ ബോധം ഇല്ലാത്ത കോമാളിയാണ് മരണം.
വാഹനാപകടം സഹോരങ്ങൾക്ക്
നാടിന്റെ കണ്ണീരിൽ പൊതിഞ്ഞ യാത്രയയപ്പ്..
പോയിപോയ വർഷങ്ങളിൽ നിന്നും
അവൻ തിരികെ എത്തുമ്പോൾ
രണ്ടുതുള്ളി കണ്ണീർ ആ ഓട്ടോഗ്രാഫിലെ ചിത്രശലഭത്തിനു നൽകാൻ അവൻ മറന്നില്ല.