സിപിഎം സെമിനാറിൽ പങ്കെടുത്താൽ കെ വി തോമസിനെതിരെ നടപടി; കെ. സുധാകരൻ

sponsored advertisements

sponsored advertisements

sponsored advertisements

7 April 2022

സിപിഎം സെമിനാറിൽ പങ്കെടുത്താൽ കെ വി തോമസിനെതിരെ നടപടി; കെ. സുധാകരൻ

ഡൽഹി: സിപിഎം സെമിനാറിൽ പങ്കെടുത്താൽ കെ വി തോമസിനെതിരെ നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പാർട്ടി അച്ചടക്കം എല്ലാവർക്കും ബാധകമാണ്. പങ്കെടുത്താൽ കെ വി തോമസിനെതിരെ നടപടിയെടുക്കാൻ കെപിസിസി കോൺഗ്രസ് ഹൈക്കമാൻഡിന് ശുപാർശ നൽകുമെന്നും കെ സുധാകരൻ വ്യക്തമാക്കി.

കെ വി തോമസ് എഐസിസി മെമ്പറാണ്. അതിനാലാണ് എഐസിസിക്ക് ശുപാർശ നൽകുന്നത്. താൻ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. മാധ്യമങ്ങളോട് പറഞ്ഞതു മാത്രമേയുള്ളൂ. അദ്ദേഹത്തോട് നേരിട്ടൊന്നും പറഞ്ഞിട്ടില്ല. എന്താ ഭീഷണിയെന്ന് കെവി തോമസിനോട് ചോദിക്കാനും കെ സുധാകരൻ പറഞ്ഞു.

ഏത് വാക്കാണ് ഭീഷണിയെന്ന് അദ്ദേഹത്തോട് ചോദിക്കണം. നീ ആരാ എന്നു ചോദിച്ചാൽ അതു ഭീഷണിയായി കരുതുന്നവരുണ്ട്. അതുകൊണ്ട് ഏത് സെൻസിലാണ് ഭീഷണിയെന്ന് ചോദിക്കണം. കെ വി തോമസിനെപ്പോലെ ഒരു നേതാവ് ഒരിക്കലും പോകരുതെന്നാണ് ആഗ്രഹിക്കുന്നത്. അദ്ദേഹം തിരുത്തട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്.

അദ്ദേഹത്തെപ്പോലെ ഒരാൾ പാർട്ടിയിൽ നിന്നും പോകുന്നത് നഷ്ടമാണ്. അത് ഉൾക്കൊള്ളുന്നു. ആ ബഹുമാനം നിലനിർത്തുന്നു. പക്ഷെ ആരായാലും പാർട്ടിക്ക് വിധേയനാകണ്ടേയെന്ന് സുധാകരൻ ചോദിച്ചു. പാർട്ടിയിലുള്ളവർ ആക്ഷേപിക്കുന്നു എന്ന കെ വി തോമസിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി, ഇത്തരം അധിക്ഷേപം നടത്തിയവർക്കെതിരെ കടുത്തനടപടിയെടുക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുനൽകിയതാണെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.