“സുഗന്ധ സ്മൃതികൾ” സോവനീർ പ്രകാശനം ചെയ്തു

sponsored advertisements

sponsored advertisements

sponsored advertisements

28 May 2022

“സുഗന്ധ സ്മൃതികൾ” സോവനീർ പ്രകാശനം ചെയ്തു

യശശ്ശരീരനായ വന്ദ്യശ്രീ ഡോക്ടർ യോഹന്നാൻ ശങ്കരത്തിൽ കോറെപ്പിസ്‌കോപ്പയുടെ ഓർമ്മകൾ ഉൾകൊള്ളുന്ന ഒരു സ്മരണിക “സുഗന്ധസ്മൃതികൾ” മെയ് മാസം 26 നു ഹിസ് ഹോളിനെസ്സ് ബാവാ തിരുമേനി ബസേലിയോസ് മാർത്തോമാ മാത്യുസ് III, കോട്ടയം ദേവലോകത്ത് വച്ച് പ്രകാശനം ചെയ്തു. തദവസരത്തിൽ ബഹുമാനപ്പെട്ട യോഹന്നാൻ അച്ചന്റെ പ്രിയ പത്നി ശ്രീമതി എൽസി യോഹന്നാൻ ശങ്കരത്തിൽ, മാത്യു ശങ്കരത്തിൽ, ഫാദർ ജോൺ ശങ്കരത്തിൽ, ബാബു ശങ്കരത്തിൽ എന്നിവരും മറ്റനേകം അഭ്യുദയകാംക്ഷികളും സന്നിഹിതരായിരുന്നു. സ്മരണികക്ക് പുറകെ ബഹുമാനപ്പെട്ട അച്ചന്റെ അഭീഷ്ടപ്രകാരം അദ്ദേഹത്തിന്റെ ഇടവകയിലെ പള്ളിയിൽ അദ്ദേഹത്തിനായി ഒരു സ്മാരകശില നിർമ്മിച്ചുകൊണ്ടിരിക്കുന്നു. നിനച്ചിരിക്കാത്ത നിമിഷത്തിൽ വേർപെട്ടുപോയ പ്രിയഭർത്താവിന്റെ ഓർമ്മക്കായി ഇതെല്ലാം സാക്ഷാത്കരിക്കാൻ കഴിഞ്ഞതിൽ സംതൃപ്തയാണെന്ന് ഗദ്ഗദകണ്ഠയായി ശ്രീമതി എൽസി യോഹന്നാൻ ശങ്കരത്തിൽ സംസാരിച്ചു. ജൂൺ ആദ്യവാരം ന്യുയോർക്കിലേക് മടങ്ങുന്ന അവർ സ്മരണിക വീണ്ടും ഇവിടെ പ്രകാശനം ചെയ്യാനും വിതരണം ചെയ്യാനും ഉദ്ദേശിക്കുന്നതായി അറിയിച്ചു.