‘സമ്മർ ഇൻ ബത്‌ലഹേം’ രണ്ടാം ഭാഗം വരുന്നു

sponsored advertisements

sponsored advertisements

sponsored advertisements


27 April 2022

‘സമ്മർ ഇൻ ബത്‌ലഹേം’ രണ്ടാം ഭാഗം വരുന്നു

സിബി മലയില്‍ ചിത്രം ‘സമ്മര്‍ ഇന്‍ ബത്‌ലഹേ’മിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. 1998ലാണ് സിബി മലയില്‍ ചിത്രം സമ്മര്‍ ഇന്‍ ബത്‌ലഹേം പുറത്തിറങ്ങിയത്. മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയ ചിത്രത്തില്‍ സുരേഷ് ഗോപി, ജയറാം, മഞ്ജുവാര്യര്‍, കലാഭവന്‍ മണി, സുകുമാരി, ജനാര്‍ദ്ദനന്‍ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്നിരുന്നു.

സമ്മര്‍ ഇന്‍ ബത്‌ലഹേമിന് രണ്ടാം ഭാഗം വരുമോയെന്ന് ആരാധകര്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി.

ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി ഇരുപത്തിനാല് വര്‍ഷം പിന്നിടുന്ന വേളയില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് നിര്‍മാതാവ് സിയാദ് കോക്കര്‍. സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ രണ്ടാം ഭാഗം വരുന്നു എന്ന് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുകയാണ്. മഞ്ജുവാര്യര്‍-ജയസൂര്യ ചിത്രം മേരി ആവാസ് സുനോയുടെ ഓഡിയോ ലോഞ്ചിലാണ് പ്രഖ്യാപനം.

മഞ്ജുവും സിനിമയുടെ ഭാഗമാകുമെന്ന് സിയാദ് കോക്കര്‍ പറഞ്ഞു. ‘മഞ്ജുവും ഞാനും ഒരു കുടുബം പോലെയാണ്. ഒരു ചിത്രം മാത്രമാണ് താരത്തിനൊപ്പം ചെയ്യാന്‍ സാധിച്ചിട്ടുള്ളത്. സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടാകും.’ അദ്ദേഹം പറഞ്ഞു. മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് പുറത്തുവിട്ടിട്ടില്ല.