ഹൃദയത്തിൽ സ്വീകരിച്ചു നമ്മുക്ക് ദൈവസ്നേഹത്തിലും പരസ്നേഹത്തിലും ജീവിക്കാം(സുനി ഷാജി)

sponsored advertisements

sponsored advertisements

sponsored advertisements

16 April 2022

ഹൃദയത്തിൽ സ്വീകരിച്ചു നമ്മുക്ക് ദൈവസ്നേഹത്തിലും പരസ്നേഹത്തിലും ജീവിക്കാം(സുനി ഷാജി)

നുഷ്യകുലത്തിന് പ്രത്യാശയുടെ സന്ദേശവുമായി എത്തുന്ന ഈസ്റ്റർ ‘തിരുനാളുകളുടെ തിരുനാളുകൾ’ എന്നാണ് അറിയപ്പെടുന്നത്.

ക്രിസ്തീയ വിശ്വാസത്തിന്റെ തന്നെ അടിസ്ഥാനമാണ് ഈശോയുടെ ഉയർപ്പ്.
തിന്മയെ കീഴടക്കിയ നന്മയുടെ ശക്തി വെളിവായ ദിവസം.

പീഡാസഹനത്തിന്റെയും കുരിശു മരണത്തിന്റെയും ദുഃഖവെള്ളി കടന്ന് ഉയർത്തെഴുന്നേറ്റ യേശു
മരണത്തെ കീഴടക്കികൊണ്ട്
ഓരോ മരണവും ഉത്ഥാനത്തിലേയ്ക്കുള്ള വാതിൽ ആണെന്ന് കാട്ടിത്തരുന്നു.
വിശ്വാസത്തിന്റെ വലിയ സന്ദേശമാണത്.

നമ്മുടെ ഇന്നലെ വരെയുള്ള പാപജീവിതത്തെ ഉപേക്ഷിച്ച് പുതിയ മനുഷ്യനായി ക്രിസ്തുവിൽ ഉയർത്തെഴുന്നേൽക്കാൻ കൂടി ആഹ്വാനംചെയ്യുന്നു ഓരോ ഈസ്റ്ററും.

ജീവിതയാത്രയിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ ഒഴിവാക്കാൻ അല്ല അവയോടൊപ്പം യാത്രചെയ്തു അതിനെ നേരിടാനുള്ള മനശക്തിക്ക് വേണ്ടിയാണ് നാം ദൈവത്തോട് പ്രാർത്ഥിക്കേണ്ടതെന്ന് ക്രിസ്തു തന്റെ കുരിശു മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും കാണിച്ചു തരുന്നു.

ക്രിസ്തുവിന്റെ സഹനത്തിന് ഒരു ഈസ്റ്റർ ദൈവം കാത്തുവെച്ചിരുന്നു.
അതുപോലെ നമ്മുടെ സഹനങ്ങൾക്കും ഒരു ഈസ്റ്റർ ദൈവം കരുതി വച്ചിട്ടുണ്ട്.
ദുഃഖവെള്ളി കടക്കാതെ നമുക്ക് അതിനെ നേടാനാവില്ല.
സമയത്തിന്റെ പൂർണ്ണതയിൽ അവിടുന്ന് നമ്മുക്ക് വേണ്ടത് നല്കും.

സമൂഹത്തിൽ നിലനിൽക്കുന്ന മാരകമായ രോഗങ്ങളും,ദുരിതങ്ങളും, യുദ്ധവും, അസമാധാനവും,സ്നേഹരാഹിത്യവും,രാഷ്ട്ര -രാഷ്ട്രീയ വൈരാഗ്യങ്ങളും,
വർണ്ണ -വർഗ്ഗ വിവേചനങ്ങളും കൊണ്ട് കൂരിരുൾ നിറഞ്ഞ ലോകത്തിൽ പ്രത്യാശയുടെ പ്രകാശം പരത്താൻ ഈസ്റ്ററിന് കഴിയട്ടെ.

പരസ്പരം ക്ഷമിച്ചും, സഹിച്ചും ജീവിതത്തെ ധന്യമാക്കുക. സ്വയം പ്രകാശിക്കുന്നതിനൊപ്പം ചുറ്റുമുള്ളവർക്കുകൂടി പ്രകാശം പരത്താൻ ശ്രമിക്കുക.

സഹനങ്ങളിലൂടെ അവിടുത്തോട് കൂടുതൽ അടുക്കുക.
ജീവിതത്തിന്റെ എല്ലാ അനുഭവങ്ങളിലും, അവസ്ഥകളിലും ദൈവം നമ്മോടു കൂടെയുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുക.
ഈസ്റ്റർ നൽകുന്ന സന്ദേശം ഹൃദയത്തിൽ സ്വീകരിച്ചു നമ്മുക്ക്
ദൈവസ്നേഹത്തിലും
പരസ്നേഹത്തിലും ജീവിക്കാം.

സുനി ഷാജി