പെയ്തൊഴിയാതെ (കവിത -സുനിത സുകുമാരൻ, അടാട്ട്)

sponsored advertisements

sponsored advertisements

sponsored advertisements


5 August 2022

പെയ്തൊഴിയാതെ (കവിത -സുനിത സുകുമാരൻ, അടാട്ട്)

ർമ്മകൾക്കു ചിറകുതന്ന മേഘപാളിയൊന്നതിൽ
വീണ വിള്ളലൂടടർന്നുപെയ്ത മാരിയിന്നിതാ
പിൻതിരിഞ്ഞു പോകുവതിനിമ്പമില്ലയെന്നപോൽ
നിന്നുറഞ്ഞു പെയ്തിവിടം അംബുധിസമാനമായ്‌.

വിണ്ണിലേക്കുയർന്നുനോക്കി നിന്ന ശൈലശാഖയിൽ
പെയ്തുപെയ്തൊഴുക്കിയുരുൾപ്പൊട്ടലായി ഭൂവിതിൽ
വിത്തുകൾക്കു നനവുനൽകി പാദപമായ് മാറ്റിനീ
നൃത്തമിന്നതിന്റെ കാൽക്കൽ മണ്ണിനെയൊഴിപ്പതോ?

മാമരങ്ങൾ നാട്ടിലും മലകളിലും കാട്ടിലും
ഈറനൊന്നു മാറിടുവാനേറെ മോഹമോടെയായ്.
തീരമെത്താനോടിടുവാൻ തിരിഞ്ഞിടാത്ത പോലെയായ്‌
ഏറെ നേരം പെയ്തുനിന്ന വീഥികൾ മറഞ്ഞുപോയ്.

വേനലിലെ ചൂടതിൽ കുളിരു പെയ്ത മേഘമേ
കാലവർഷമേകി നീ കാത്തു നാടിതെങ്കിലും
പെയ്തൊഴിയാതിന്നു നീ താണ്ഡവസമാനമായ്‌
കാലമെല്ലാം മാറിയെത്തി ആടുവതെന്തിങ്ങനെ?

സുനിത സുകുമാരൻ, അടാട്ട്