ഫോമ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി സണ്ണി വള്ളിക്കളം സംഘടനയ്ക്ക് മുതൽക്കൂട്ട്

sponsored advertisements

sponsored advertisements

sponsored advertisements

31 August 2022

ഫോമ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി സണ്ണി വള്ളിക്കളം സംഘടനയ്ക്ക് മുതൽക്കൂട്ട്

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയുടെ ഫോമയുടെ 2022-2024 വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സണ്ണി വള്ളിക്കളം ഫോമയ്‌ക്ക് എക്കാലത്തെയും മികച്ച സംഘാടകൻ ആയിരിക്കുമെന്നതിൽ സംശയമില്ല .പ്രവർത്തന രംഗത്തെ നിലപാടുകൾ കൊണ്ടും, സുതാര്യതകൊണ്ടും, അതിലുപരി പ്രവർത്തന പരിപാടികളുടെ വിജയ ശിൽപ്പി എന്ന നിലയിലും വൈസ് പ്രസിഡന്റും, പ്രസിഡന്റുമായിരിക്കെ ഷിക്കാഗോ മലയാളികൾക്കിടയിൽ ശ്രദ്ധേയനായ വ്യക്തിയാണ് സണ്ണി വള്ളിക്കളം .ഷിക്കോഗോ മലയാളി അസോസിയേഷന്റെ ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന സണ്ണി വള്ളിക്കളം, ബാലജന സഖ്യത്തിലൂടെയും, ചങ്ങനാശേരി എസ് ബി കോളേജിലെ പഠനകാലത്ത്‌  സർവകലാശാല  രാഷ്‌ടീയത്തിലൂടെയും ആണ് സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായത്. ബാലജന സഖ്യവും, കാമ്പസ് രാഷ്‌ടീയവും നൽകിയ അനുഭവങ്ങളും, പാഠങ്ങളും ഷിക്കാഗോയിലെ സാമൂഹ്യ പ്രവർത്തനങ്ങളിൽ സണ്ണിക്ക് മുതൽക്കൂട്ടായി.2018 ൽ ഷിക്കാഗോയിൽ നടന്ന ഫോമ നാഷണൽ കൺവൻഷന്റെ ചെയർമാൻ ആയിരുന്ന സണ്ണിയുടെ പ്രവർത്തങ്ങളും സംഘാടക മികവും ഷിക്കാഗോ കൺവെൻഷനെ ഫോമയുടെ ഏറ്റവും മികച്ച കൺവെൻഷനുകളിൽ ഒന്നാക്കി.

ഷിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്‍റ്  സണ്ണി വള്ളിക്കളം പ്രസിഡന്റ് സ്ഥാനാർഥിയായി ഡോ.ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ ഓജസ് ജോൺ  സെക്രട്ടറിയും, ബിജു തോണിക്കടവിൽ ട്രഷററായുംമത്സരിക്കുന്ന പാനലിലാണ് സണ്ണി വള്ളിക്കളം വൈസ് പ്രസിഡന്റായി മത്സരിക്കുന്നത്.ഷിക്കാഗോ മലയാളികൾക്കിടയിലും അമേരിക്കയിലെ ഫോമയുടെ പ്രവർത്തകർക്കിടയിലും, വളരെ സുപരിചിതമായ പേരാണ് സണ്ണി വള്ളിക്കളം.

ഫോമായുടെ ആരംഭ കാലം മുതൽ  സജീവ പ്രവർത്തകനായി തുടരുന്ന സണ്ണി വള്ളിക്കളം ദേശീയ സമിതി അംഗം, മേഖല  വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഒരു മികച്ച സംഘാടകനായ സണ്ണി, കൂട്ടായ പ്രവർത്തനങ്ങളിലൂടെ  ഫോമയെ കൂടുതൽ കരുത്താർജ്ജിപ്പിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. സെപ്റ്റംബർ മൂന്നാം തീയതി നടക്കുന്ന ഫോമ 2022-2024 കാലയളവിൽ ഡോ.ജേക്കബ് തോമസ് നയിക്കുന്ന പാനലിനെ മികച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് സണ്ണി വള്ളിക്കളം അഭ്യർത്ഥിച്ചു.


സണ്ണി വള്ളിക്കളം