ഫോമാ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായി സണ്ണി വള്ളിക്കളം (ജോസഫ് ഇടിക്കുള)

sponsored advertisements

sponsored advertisements

sponsored advertisements

21 April 2022

ഫോമാ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായി സണ്ണി വള്ളിക്കളം (ജോസഫ് ഇടിക്കുള)

ഷിക്കാഗോ :ഫോമായുടെ 2022 – 24 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഷിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്‍റ് സണ്ണി വള്ളിക്കളം സ്ഥാനാർത്ഥി.
അമേരിക്കൻ മലയാളികളുടെ സംഘടനാചരിത്രത്തിൽ ഒരു തിലകക്കുറിയായി മാറിയ സംഘടനകളുടെ സംഘടനയാണ് ഫോമ .തുടക്കം മുതൽ മലയാളികളുടെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ അതിന്റേതായ സ്ഥാനം നേടിയ ഫോമായുടെ നേതൃത്വ നിരയിലേക്കാണ് സണ്ണി വള്ളിക്കളം സ്ഥാനാർത്ഥിയായി എത്തുന്നത്, ഫ്രണ്ട്സ് ഓഫ് ഫോമാ എന്ന പേരിൽ താനും കൂടിയുൾപ്പെടുന്ന പാനലിലാണ് ഇത്തവണ ഫോമയുടെ തലപ്പത്തേക്ക് മത്സരാർത്ഥിയായ എത്തുന്നത് എന്നതും പ്രത്യേകതയാണ്.

ഫോമയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാമുഖം നൽകാൻ ഡോക്ടർ ജേക്കബ് തോമസ് പ്രസിഡന്റ് ആയും ജനറൽ സെക്രട്ടറിയായി ഓജസ് ജോൺ, ട്രഷറർ സ്ഥാനത്തേക്ക് ബിജു തോണിക്കടവിൽ, ജോയിന്റ് സെക്രട്ടറിയായി ഡോക്ടർ ജെയ്‌മോൾ ശ്രീധർ, ജോയിന്റ് ട്രെഷറർ സ്ഥാനത്തേക്കു ജെയിംസ് ജോർജ് എന്നിവർ ജനവിധി തേടുന്ന ടീം ഫ്രണ്ട്സ് ഓഫ് ഫോമയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി സണ്ണി വള്ളിക്കളവും കളം പിടിക്കുന്നത്, ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് തന്നെ മികച്ച പ്രവർത്തനങ്ങൾകൊണ്ട് ജന്മനസുകളിൽ ഇടം നേടിയ ഡ്രീം ടീം ഫ്രണ്ട്സ് ഓഫ് ഫോമ ലക്ഷ്യമിടുന്ന ന്യൂ യോർക്ക് ഫാമിലി കൺവെൻഷൻ – 2024 സാധ്യമാക്കുവാൻ ഫോമാ അംഗങ്ങളുടെയും മലയാളി സംഘടനകളുടെയും സമ്പൂർണ പിന്തുണ ഉണ്ടാവണമെന്ന് സണ്ണി വള്ളിക്കളം അഭ്യർഥിച്ചു .

ബാലജന സഖ്യത്തിലൂടെയാണ് സണ്ണി വള്ളിക്കളം തന്റെ സാമൂഹ്യ പ്രവർത്തനം ആരംഭിക്കുന്നത് .തുടർന്നു കാമ്പസ് രാഷ്ട്രീയത്തിലൂടെ വളരുകയും സാമൂഹ്യ സാംസ്കാരിക രംഗത്ത് മികച്ച പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനാവുകയും ചെയ്തു .ജന്മനാടായ ചങ്ങനാശേരിയിൽ കോളജ് വിദ്യാഭ്യാസ കാലം മുതൽ നടത്തിയ സാമൂഹ്യ പ്രവർത്തനങ്ങളുടെ മുതൽക്കൂട്ടുമായാണ് അദ്ദേഹം അമേരിക്കയിൽ എത്തിയത് .

ഷിക്കാഗോ മലയാളി അസോസിയേഷനിലൂടെയാണ് അമേരിക്കയിലെ സംഘടനാ പ്രവർത്തനം ആരംഭിക്കുന്നത് .നാലുവർഷം ഡയറക്ടർ ബോർഡ് അംഗമായിരുന്നു .പിന്നീട് വൈസ് പ്രസിഡന്‍റും തുടർന്നു പ്രസിഡന്‍റുമായി.

ഫോമായുടെ തുടക്കം മുതൽ സജീവ പ്രവർത്തകനായി തുടരുന്ന സണ്ണി വള്ളിക്കളം നാഷണൽ കമ്മിറ്റി മെമ്പർ ,റീജണൽ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ കഴിവ് തെളിയിച്ചു .2018 ൽ ഷിക്കാഗോയിൽ നടന്ന ഫോമ നാഷണൽ കൺവൻഷന്റെ ചെയർമാനായി പ്രവർത്തിച്ചത് സംഘടനാപാടവത്തിന്റെ മുതൽക്കൂട്ടായി മാറി. ഷിക്കാഗോ സെന്‍റ് തോമസ് സീറോ മലബാർ കത്തീഡ്രൽ പള്ളിയിൽ രണ്ട് ടേം പാരീഷ് കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ഫോമായുടെ തുടക്കം മുതൽ തുടരുന്ന പ്രധാന പ്രവർത്തനങ്ങളാണ് സഹജീവികളെ സഹായിക്കുക എന്നത് .മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകി ആര്യോഗ്യം പാർപ്പിടം എന്നീ പ്രവർത്തനങ്ങളിലാണ് ഫോമ ശ്രദ്ധ വയ്ക്കുന്നത്. കഴിഞ്ഞ പ്രളയകാലത്തും കോവിഡ് കാലത്തും ഫോമ കേരളത്തിനു നൽകിയ പരിരക്ഷ വീടുകളായും ആരോഗ്യ സംരക്ഷണമായും മുന്നോട്ടു പോകുമ്പോൾ അതിന്റെ ഒരു കണ്ണിയായി നിൽക്കുക എന്നതാണ് ആഗ്രഹം. ഇതൊരു നിയോഗമായി കണക്കാക്കുന്നു. എല്ലാ സുഹൃത്തുക്കളുടേയും പിന്തുണമാത്രമല്ല കൂടെ നിന്നു പ്രവർത്തിക്കുവാനും എല്ലാവരുടെയും സഹകരണങ്ങൾ സണ്ണി വള്ളിക്കളം അറിയിച്ചു.

ഷിക്കാഗോയിലെ പൊതു രംഗങ്ങളിൽ നിറ സാന്നിദ്ധ്യമായ സണ്ണി വള്ളിക്കളം ഇന്നുവരെയുള്ള തന്റെ പൊതുപ്രവർത്തനങ്ങളിൽ തന്നെ പ്രോത്സാഹിപ്പിക്കുകയും ഫോമാ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട അഭ്യൂദയകാംക്ഷികൾ, സുഹൃത്തുക്കൾ, ഫോമായുടെ മുൻകാല നേതാക്കൾ തുടങ്ങിയ എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയുണ്ട്. തന്നിൽ ഏൽപ്പിക്കുന്ന വിശ്വാസത്തിന് ആത്മാർഥമായ പ്രവർത്തനത്തിലൂടെ ജനങ്ങൾക്കൊപ്പം എപ്പോഴും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി.

ഫോമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നല്ല കൺവെൻഷനുകളിലൊന്നായി കരുതപ്പെടുന്ന 2022 സെപ്തംബർ 2 മുതൽ 5 വരെ മെക്സിക്കോയിലെ കാൻകുണിൽ നടത്തപ്പെടുന്ന ഗ്ലോബൽ ഫാമിലി കൺവെൻഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ടീം ഫ്രണ്ട്സ് ഓഫ് ഫോമാ അറിയിച്ചു,

ഫോമയുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി എത്രയും പെട്ടന്ന് നിങ്ങളുടെ കൺവൻഷൻ രജിസ്ട്രേഷൻ പൂർത്തിയാക്കി ഏർലി ബേർഡ് സൗജന്യ നിരക്കുകൾ നേടിയെടുക്കണമെന്ന് ടീം ഫ്രണ്ട്സ് ഓഫ് ഫോമായ്ക്കുവേണ്ടി ഡോക്ടർ ജേക്കബ് തോമസ് (പ്രസിഡന്റ് സ്ഥാനാർഥി) ഓജസ് ജോൺ (ജനറൽ സെക്രട്ടറി സ്ഥാനാർഥി) ബിജു തോണിക്കടവിൽ (ട്രഷറർ സ്ഥാനാർഥി ) സണ്ണി വള്ളിക്കളം (വൈസ് പ്രസിഡന്റ് സ്ഥാനാർഥി ) ഡോക്ടർ ജെയ്‌മോൾ ശ്രീധർ (ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി ) ജെയിംസ് ജോർജ് (ജോയിന്റ് ട്രെഷറർ സ്ഥാനാർഥി ) എന്നിവർ അഭ്യർഥിച്ചു.

വാർത്ത : ജോസഫ് ഇടിക്കുള.