സണ്ണി വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റ് ; പ്രവര്‍ത്തന നൈപുണ്യം കൊണ്ട് ശ്രദ്ധേയനായ നേതാവ്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


4 September 2022

സണ്ണി വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റ് ; പ്രവര്‍ത്തന നൈപുണ്യം കൊണ്ട് ശ്രദ്ധേയനായ നേതാവ്

സ്വന്തം ലേഖകൻ

അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയുടെ 2022 -2024 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയില്‍ വൈസ് വൈസ് പ്രസിഡന്റായി ചിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് സണ്ണി വള്ളിക്കളം തെരഞ്ഞെടുക്കപ്പെട്ടു .
അമേരിക്കന്‍ മലയാളികളുടെ സംഘടനാ ചരിത്രത്തില്‍ ഒരു തിലകക്കുറിയായി മാറിയ സംഘടനയാണ് ഫോമ. തുടക്കം മുതല്‍ മലയാളികളുടെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലകളില്‍ അതിന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഫോമയുടെ നേതൃത്വ നിരയിലേക്ക് കടന്നുവന്ന സണ്ണി വള്ളിക്കളം സംഘടനാ പ്രവർത്തങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് .
ലോകത്തു തന്നെ പ്രവര്‍ത്തന നൈപുണ്യം കൊണ്ട് ശ്രദ്ധേയമായ ബാലജനസഖ്യത്തിലൂടെയാണ് സണ്ണി വള്ളിക്കളം തന്‍റെ സാമൂഹ്യ പ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന് കാമ്പസ് രാഷ്ട്രീയത്തിലൂടെ വളരുകയും സാമൂഹ്യ – സാംസ്കാരിക രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനാവുകയും ചെയ്തു. ജന്മനാടായ ചങ്ങനാശേരിയില്‍ കോളേജ് വിദ്യാഭ്യാസ കാലം മുതല്‍ നടത്തിയ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ മുതല്‍ക്കൂട്ടുമായാണ് അദ്ദേഹം അമേരിക്കയില്‍ എത്തിയത്.
ചിക്കാഗോ മലയാളി അസ്സോസിയേഷനിലൂടെയാണ് അമേരിക്കയിലെ സംഘടനാ പ്രവര്‍ത്തനം ആരംഭിക്കുന്നത്. നാലുവര്‍ഷം ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. പിന്നീട് വൈസ് പ്രസിഡന്‍റായി. വാശിയേറിയ തെരഞ്ഞെടുപ്പില്‍ സംഘടനയുടെ പ്രസിഡന്‍റുമായി.
ഫോമയുടെ തുടക്കം മുതല്‍ സജീവ പ്രവര്‍ത്തകനായി തുടരുന്ന സണ്ണി വള്ളിക്കളം നാഷണല്‍ കമ്മിറ്റി മെമ്പര്‍, റീജിയണല്‍ വൈസ് പ്രസിഡന്‍റ് എന്നീ നിലകളില്‍ കഴിവ് തെളിയിച്ചു. 2018ല്‍ ചിക്കാഗോയില്‍ നടന്ന ഫോമ നാഷണല്‍ കണ്‍വന്‍ഷന്‍റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചത് സംഘടനാപാടവത്തിന്‍റെ മുതല്‍ക്കൂട്ടായി മാറി. ചിക്കാഗോ സെന്‍റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ പള്ളിയില്‍ രണ്ട് ടേം പാരീഷ് കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചിക്കാഗോയിലെ പൊതുരംഗങ്ങളില്‍ നിറസാന്നിദ്ധ്യമായ സണ്ണി വള്ളിക്കളത്തിന്റെ കഴിവുകള്‍ ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി മുതൽക്കൂട്ടാകും .
ഫോമയുടെ തുടക്കം മുതല്‍ തുടരുന്ന പ്രധാന പ്രവര്‍ത്തനങ്ങളാണ് സഹജീവികളെ സഹായിക്കുക എന്നത്. മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ആര്യോഗ്യം, പാര്‍പ്പിടം എന്നീ പ്രവര്‍ത്തനങ്ങളിലാണ് ഫോമ ശ്രദ്ധ വയ്ക്കുന്നതെന്നു സണ്ണി വള്ളിക്കളം കേരളാ എക്സ് പ്രസ്സിനോട് പറഞ്ഞു . കഴിഞ്ഞ പ്രളയകാലത്തും, കോവിഡ് കാലത്തും ഫോമ കേരളത്തിനു നല്‍കിയ പരിരക്ഷ ഏറെ മാദ്ധ്യമ ശ്രദ്ധ നേടിയിരുന്നു. ഫോമ വില്ലേജ് അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. നാല്‍പ്പതോളം വീടുകള്‍ തിരുവല്ലയില്‍ ഒന്നാംഘട്ടത്തില്‍ നിര്‍മ്മിച്ചു നല്‍കി. പത്തനാപുരത്ത് പതിനഞ്ചോളം വീടുകള്‍ രണ്ടാം ഘട്ടത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കേരളത്തിന്‍റെ ആരോഗ്യ രംഗത്ത് നല്‍കിയ സംഭാവനകള്‍ ഈ കോവിഡ് കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. നിരവധി ആശുപത്രികളില്‍ വെന്‍റിലേറ്ററുകള്‍ തുടങ്ങി ആരോഗ്യരക്ഷ ഉപകരണങ്ങള്‍ നല്കുന്നതുൾപ്പെടെ .എട്ടു കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടത്തിയത് . കേരളത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം തുടങ്ങി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ അതിന്‍റെ ഒരു കണ്ണിയായി ഒപ്പം നിൽക്കുകയാണ് . ഇതൊരു നിയോഗമായി കണക്കാക്കുന്നു. ഫോമയുടെ ഇനിയുള്ള നാളുകളും ഇതുപോലെ പൊതുജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സജീവമാകണം. അതിനായി എല്ലാ സുഹൃത്തുക്കളുടേയും പിന്തുണമാത്രമല്ല കൂടെ നിന്ന് പ്രവര്‍ത്തിക്കുവാനുമുള്ള സന്മനസ് പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക് ഉണ്ടാവണം. ഫോമയുടെ ജീവകാരുണ്യ, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടേയും സഹകരണങ്ങള്‍ ഉറപ്പാക്കുകയും 2022-24 ഫോമായുടെ പ്രവർത്തനകാലയളവ് വിജയത്തിന്റേതാക്കി മാറ്റുവാൻ എല്ലാവരുടെയും പിന്തുണ ഉണ്ടാവണം .
ഇന്നുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ തന്നെ പ്രോത്സാഹിപ്പിക്കുകയും ഫോമാ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത ഫോമാ പ്രവർത്തകർ , അഭ്യൂദയകാംക്ഷികള്‍, സുഹൃത്തുക്കള്‍, ഫോമയുടെ മുന്‍കാല നേതാക്കള്‍ തുടങ്ങിയ എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയുണ്ട്. തന്നില്‍ ഏല്‍പ്പിക്കുന്ന വിശ്വാസത്തിന് ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിലൂടെ ജനങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടാകും. അദ്ദേഹം ഉറപ്പു നല്‍കി.

സണ്ണി വള്ളിക്കളം