ന്യൂയോർക്ക് കൺവൻഷൻ വാഗ്ദാനത്തിന് മികച്ച പിന്തുണ; ട്രൈസ്റ്റേറ്റ്‌ മേഖലയിലെ അംഗസംഘടനകൾ ടീം ഫ്രണ്ട്‌സ് ഓഫ് ഫോമാ സ്ഥാനാർത്ഥികൾക്ക് സ്വീകരണം നൽകുന്നു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

23 March 2022

ന്യൂയോർക്ക് കൺവൻഷൻ വാഗ്ദാനത്തിന് മികച്ച പിന്തുണ; ട്രൈസ്റ്റേറ്റ്‌ മേഖലയിലെ അംഗസംഘടനകൾ ടീം ഫ്രണ്ട്‌സ് ഓഫ് ഫോമാ സ്ഥാനാർത്ഥികൾക്ക് സ്വീകരണം നൽകുന്നു

ജോസഫ് ഇടിക്കുള

ന്യൂയോർക്ക് : ന്യൂയോർക്ക് കൺവൻഷൻ വാഗ്ദാനത്തിന് മികച്ച പിന്തുണ നൽകി ട്രൈസ്റ്റേറ്റ്‌ മേഖലയിലെ അംഗസംഘടനകൾ
ടീം ഫ്രണ്ട്‌സ് ഓഫ് ഫോമാ സ്ഥാനാർത്ഥികൾക്ക് സ്വീകരണം നൽകുന്നു.

ഫോമയുടെ ആരംഭകാലം മുതലുള്ള അംഗസംഘടനകളുടെ ആവശ്യവും, സ്വപ്നവുമായ ന്യൂയോർക്ക് കൺവെൻഷൻ എന്ന ആശയം നടപ്പാക്കുമെന്ന വാഗ്ദാനം മുന്നോട്ട് വെച്ചാണ് ടീം ടീം ഫ്രണ്ട്‌സ് ഓഫ് ഫോമാ സ്ഥാനാർത്ഥികൾ ഒത്തൊരുമയോടെ 2022-2024 ഭരണ സമിതിയിലേക്ക് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ടീം ഫ്രണ്ട്‌സിന്റെ വാഗ്ദാനത്തിന് ആവേശകരമായ പ്രതികരണമാണു ന്യൂയോർക്ക്‌, ന്യൂജെഴ്സി, പെൻസിൽ വാനിയ,കണക്ടിക്കട്ട്‌, മാസുചറ്റ്സ്‌, ഡെലവയർ, മേരിലാൻഡ്‌, വെർജ്ജീനിയ, വാഷിംഗ്ടൻ ഡിസി മേഖലയിലെ അംഗസംഘടനകളും പ്രവർത്തകരും നൽകുന്നത്. അമേരിക്കയിലെ അംഗസംഘടനകളിലെ ഏതാണ്ട് അൻപത് ശതമാനം വരുന്ന അസോസിയേഷനുകൾസ്ഥിതി ചെയ്യുന്നത്‌. മെട്രോ റീജിയൻ, എംപയർ റീജിയൻ, ന്യൂ ഇംഗ്ലണ്ട്, മിഡ് അറ്റ്ലാന്റിക്, ക്യാപിറ്റൽ പ്രദേശങ്ങളിൽ ആണ്. ന്യൂയോർക്ക് കൺവെൻഷൻ എന്ന വാഗ്ദാനം അത് കൊണ്ട് തന്നെ ആവേശത്തോടെയാണ് അംഗ സംഘടനകളും, പ്രവർത്തകരും ഏറ്റെടുത്തത്. വാഹന മോടിച്ചു എത്താവുന്ന ദൂരത്തിലാണെന്നതും, അമേരിക്കയിലെ തന്ത്രപ്രധാനവും പ്രശസ്തവുമായ പട്ടണം എന്ന നിലയിലും, ന്യൂയോർക്കിൽ കൺവെൻഷൻ നടന്നാൽ മാധ്യമ ശ്രദ്ധ നേടുന്നതിനും, മറ്റു സ്ഥലങ്ങളിൽ നിന്ന് അംഗങ്ങൾക്ക് വന്നു പോകുന്നതിനും സൗകര്യമാണ്. കൂടുതൽ അംഗങ്ങൾക്ക് കുറഞ്ഞ ചിലവിൽ വന്നു പോകുന്നതിന് ന്യൂയോർക്ക് നഗരം എന്തുകൊണ്ടും അനുയോജ്യമാണ്.

ടീം ഫ്രണ്ട്‌സ് ഓഫ് ഫോമാ സ്ഥാനാർത്ഥികൾ മുന്നോട്ട് വെക്കുന്ന പ്രകടന പത്രികയിലെ ഓരോ വാഗ്ദാനങ്ങളും നടപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും, നടപ്പാക്കാൻ കഴിയുന്ന വാഗ്ദാനങ്ങൾ മാത്രമാണ് മുന്നോട്ട് വെക്കുന്നതെന്നും, ഏറ്റവും മികച്ച സ്ഥാനാര്ഥികളെയാണ് നേത്യസ്ഥാനത്തേക്ക് അവതരിപ്പിക്കുന്നതെന്നും പ്രസിഡന്റ് സ്ഥാനാർത്ഥിയും, ടീം ഫ്രണ്ട്‌സ് ഓഫ് ഫോമായുടെ വഴികാട്ടിയും, നട്ടെല്ലും,പ്രവർത്തന മികവിലൂടെ ശ്രദ്ധേയനുമായ ഡോക്ടർ ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു.സ്ത്രീ ശാക്തീകരണത്തിനും, വനിതകൾക്ക് പ്രാമുഖ്യം നൽകിയും, അമേരിക്കയിലെ എല്ലാ റീജിയനുകളിലെ പ്രവർത്തകരുടെ പ്രതീക്ഷകളും, ആവശ്യങ്ങളും അറിഞ്ഞാണ് സ്ഥാനാർത്ഥികളെ അവതരിപ്പിച്ചിട്ടുള്ളത്.

പ്രചാരണ പ്രവർത്തനങ്ങളിൽ ടീം ഫ്രണ്ട്‌സ് ഓഫ് ഫോമായുടെ സ്ഥാനാർത്ഥികൾ വളരെ മുന്നേറി കഴിഞ്ഞു. ഫോമയുടെ പന്ത്രണ്ടു മേഖലയിലെ അംഗങ്ങളും പ്രവർത്തകരും നൽകുന്ന പിന്തുണയും, സഹകരണവും, പ്രചാരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജവും, തങ്ങളെ കൂടുതൽ കർത്തവ്യ ബോധമുള്ളവരാക്കുന്നുവെന്നും സ്ഥാനാർത്ഥികൾ പറഞ്ഞു.

ഡോക്ടർ ജേക്കബ് തോമസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി നേതൃത്വം നൽകുന്ന മുന്നണിയുടെ ജനറൽ സെക്രട്ടറിയായി മത്സരിക്കുന്നത് ഓജസ് ജോൺ ആണ് . പ്രവർത്തന മികവും, ഊർജസ്വലതയും കൈമുതലായുള്ള ഓജസ് ജോണിന് പകരം വെക്കാൻ മറ്റൊരു സ്ഥാനാർത്ഥിയില്ല. ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ബിജു തോണിക്കടവിൽ മുന്നണിയുടെ സൗമ്യ മുഖമാണ്. ഒരു വിളിപ്പാടകലെ ഇപ്പോഴും സഹായവുമായുള്ള ബിജുവാണ് മുന്നണിയിലെ ശ്രദ്ധേയമായ ഒരു സ്ഥാനാർഥി. വൈസ് പ്രസിഡന്റായി മത്സരിക്കുന്ന സണ്ണി വള്ളിക്കളം ഏറ്റെടുത്ത പരിപാടികളും പദവികളും തികഞ്ഞ ഗൗരവത്തോടെ സമീപിക്കുകയും, കൃത്യ നിർവഹണം വഹിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്. ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്ന ഡോക്ടർ ജെയ്‌മോൾ ശ്രീധറാണ് മുന്നണിയുടെ വനിതാ പോരാളി. ഒരു വനിതാ സ്ഥാനാർത്ഥിയെ അവതരിപ്പിച്ചുകൊണ്ട് മുന്നണി ശ്രദ്ധേയമായ ചുവട് വെയ്പാണ് മത്സര രംഗത്ത് നടത്തിയത്. ജോയിന്റ് ട്രഷറായി മത്സരിക്കുന്ന ജെയിംസ് ജോർജ്ജ് കാഞ്ചിന്റെ പ്രവർത്തനങ്ങളിലൂടെയും, കാഞ്ചിന്റെ ഭാരവാഹിയായിരുന്നപ്പോൾ നടത്തിയ കാരുണ്യ പ്രവർത്തികളിലൂടെയും ന്യൂ ജേഴ്‌സിയിൽ അംഗങ്ങൾക്കിടയിൽ പ്രശംസ പിടിച്ചു പറ്റിയ പ്രവർത്തകനാണ് .
താഴെപറയുന്ന തീയതികളിൽ അതാതിടങ്ങളിലെ അംഗസംഘടനകൾ ഒരുക്കുന്ന മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയിൽ ടീം ഫ്രണ്ട്‌സ് ഓഫ് ഫോമായുടെ സ്ഥാനാർത്ഥികൾ പങ്കെടുക്കുകയും പര്യടനം നടത്തുകയും ചെയ്യും.

മാർച്ച് 25 വെള്ളിയാഴ്ച – മെട്രോ റീജിയൻ & സ്റ്റാറ്റൻ ഐലൻഡ് അസോസിയേഷനുകൾ
മാർച്ച് 26 ശനിയാഴ്ച – ബാൾട്ടിമോർ – കാപിറ്റൽ റീജിയൻ, & KAGW, വാഷിംഗ്ടൺ DC
മാർച്ച് 26 – ഡെൽമ, ഡെലവെയർ
മാർച്ച് 26 – മിഡ് അറ്റ്ലാന്റിക് മേഖല, ന്യൂജേഴ്സി
മാർച്ച് 27 ഞായറാഴ്ച – MAP, ഫിലാഡൽഫിയ, കല, ഫിലാഡൽഫിയ
മാർച്ച് 27 വൈകിട്ട് – എംപയർ റീജിയൻ ന്യൂ ഇംഗ്ലണ്ട് റീജിയൻ
മാർച്ച് 28 തിങ്കളാഴ്ച – കെഎസ്എൻജെ, ന്യൂജേഴ്സി

ടീം ഫ്രണ്ട്‌സ് ഓഫ് ഫോമാ സ്ഥാനാർത്ഥികളുടെ പര്യടന പരിപാടികളിലും മീറ്റ് ദി കാൻഡിഡേറ്റ് പരിപാടികളിലും പങ്കെടുക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ടീം ഫ്രണ്ട്‌സ് ഓഫ് ഫോമാ സ്ഥാനാര്ഥികളായ ഡോക്ടർ ജേക്കബ് തോമസ്, ഓജസ് ജോൺ, ബിജു തോണിക്കടവിൽ, സണ്ണി വള്ളിക്കളം, ഡോക്ടർ ജെയ്‌മോൾ ശ്രീധർ, ജെയിംസ് ജോർജ്ജ് എന്നവർ അറിയിച്ചു.