കിടങ്ങൂർ സൗത്ത് തെങ്ങനാട്ട് പരേതനായ ജോസിന്റെ ഭാര്യ മറിയക്കുട്ടി ടീച്ചറിന്റെ (76) സംസ്ക്കാര ചടങ്ങുകൾ നവംബർ 11 ന് വെള്ളിയാഴ്ച നടത്തപ്പെടും.
ഉച്ചകഴിഞ്ഞു 2.30 നു വീട്ടിൽ ചടങ്ങുകൾ ആരംഭിക്കും. പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ സംസ്ക്കാരം നടക്കും. പരേത പുന്നത്തുറ ചേന്നാട്ട് കുടുംബാംഗമാണ്.
മക്കൾ: ജോസ്മി ഇടുക്കു തറയിൽ, ജ്യോതിഷ് തെങ്ങനാട്ട്, ജസ്റ്റിൻ തെങ്ങനാട്ട് (കെ.സി.സി.എൻ. എ ആർ വി.പി) .
മരുമക്കൾ: മാത്യു ഇടുക്കുതറയിൽ , സന്നു കളത്തിൽ,
ഷോമ എട്ടുപറയിൽ .
കൊച്ചുമക്കൾ: മിന്നാര , ഭാവന, മെനീറ , യോഹൻ, റെയ്ഹാൻ, ജെർമിൻ, ഡാൻ, ഇഷാന .
കെ.സി.സി. എൻ. എ റീജിയണൽ വൈസ് പ്രസിഡന്റ് ജസ്റ്റിൻ തെങ്ങനാട്ടിന്റെ മാതാവ് മറിയക്കുട്ടി ടീച്ചറിന്റെ നിര്യാണത്തിൽ കെ.സി.സി. എൻ.എ പ്രസിഡന്റ് സിറിയക് കൂവക്കാട്ടിലും, ചിക്കാഗോ കെ.സി. എസ് പ്രസിഡന്റ് തോമസ് പൂതക്കരിയും അനുശോചനം രേഖപ്പെടുത്തി.
