ചിക്കാഗോ: ഒഹയർ വിമാനത്താവളത്തിലെത്തിയ തോമസ് ചാഴികാടൻ എം പി ക്ക് ഊഷ്മളമായ വരവേൽപ്പ് നൽകി. ജൂലൈ 21 മുതൽ 24 വരെ ഇന്ത്യാനാ പോളിസിൽ വെച്ചു നടക്കുന്ന പതിനാലാമത് കെ.സി.സി.എൻ.എ കൺവൻഷനിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് തോമസ് ചാഴികാടൻ അമേരിക്കയിലെത്തിയത്.
കെ.സി.സി. എൻ. എ ക്ക് വേണ്ടി പി.ആർ. ഒ സൈമൺ മുട്ടത്തിലും , പ്രവാസി കേരളാ കോൺഗ്രസിനു വേണ്ടി ജെയ്ബു മാത്യു കുളങ്ങരയും അദ്ദേഹത്തെ ബൊക്കെ നൽകി സ്വീകരിച്ചു. കേരളാ എക്സ് പ്രസ് എക്സിക്യുട്ടീവ് എഡിറ്റർ ജോസ് കണിയാലി, മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സ്റ്റീഫൻ കിഴക്കേക്കുറ്റ്, കെ.സി. എസ് മുൻ വൈസ് പ്രസിഡന്റ് കുര്യൻ നെല്ലാമറ്റം എന്നിവരും സന്നിഹിതരായിരുന്നു. കൺവൻഷനിൽ പങ്കെടുക്കാനെത്തിയ നടനും മിമിക്രി കലാകാരനുമായ ജയരാജ് വാര്യരെ കെ.സി.സിഎൻ എ പി.ആർ. ഒ സൈമൺ മുട്ടത്തിൽ ബൊക്കെ നൽകി സ്വീകരിച്ചു.