തോമസ് കുഴിക്കാലയെ ആദരിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

15 August 2022

തോമസ് കുഴിക്കാലയെ ആദരിച്ചു

മിഷിഗൺ: ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ നടത്തപ്പെട്ട ഇരുപത്തിയേഴാമത്‌ മാർത്തോമ്മാ ക്വയർഫെസ്റ്റിവലിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ പ്രശസ്ത ക്രൈസ്തവ ഗാനരചിയിതാവ് തോമസ് കുഴിക്കാലയെ ആദരിച്ചു. മനുഷ്യ മനസ്സുകളെ സാന്ദ്രമാക്കിയ ഒരുപിടി ക്രൈസ്തവ ഗാനങ്ങൾ രചിച്ച ദൈവത്തിൻറെ കൈയ്യൊപ്പുള്ള ഗാനരചയിതാവാണ് തോമസ് കുഴിക്കാല. വിശ്വപ്രസിദ്ധമായ മാരാമൺ കൺവൻഷൻ അടക്കം നിരവധി കൺവൻഷൻ വേദികളിൽ പാടിപതിഞ്ഞ അഞ്ഞൂറിലധികം ഗാനങ്ങളുടെ രചയിതാവാണ് അനുഗ്രഹീതനായ ഈ എഴുത്തുകാരൻ. ജീവിത നൊമ്പരങ്ങളുടെ, ആകുലതകളുടെ, ദുരന്തങ്ങളുടെ കനം വിങ്ങുന്ന മനസ്സുകൾക്ക് സാന്ത്വനമേകാൻ കുഴിക്കാലയുടെ ഗാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഒട്ടനവധി ക്രിസ്തുമസ്സ് ഗാനങ്ങളും അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. അതോടൊപ്പം ബ്രൈറ്റ് മിനിസ്ട്രീസ് എന്ന യൂട്യൂബ് ചാനലിലൂടെ സമൂഹത്തിന്റെ നന്മക്കായി തോമസ് കുഴിക്കാല തന്റെ ഗാനങ്ങൾ പ്രസിദ്ധീകരിക്കുന്നു. ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവക അംഗമായ ശ്രീ. തോമസ് കുഴിക്കാലക്ക് വികാരി റവ. വർഗ്ഗീസ് തോമസ് പൊന്നാടയും ഫലകവും നൽകി ആദരിച്ചു. റവ. അജിത് കെ. തോമസ്സ്, റവ. ഫിലിപ്പ് വർഗ്ഗീസ്. റവ. പി. ചാക്കോ, റവ. ജെസ്‌വിൻ ജോൺ, ഫിലിപ്പ് വർഗ്ഗീസ് (ജിജി), സാൻസു മത്തായി എന്നിവർ ആശംസകൾ അറിയിച്ചു.

അലൻ ചെന്നിത്തല