ചിക്കാഗോ: ഗുഡ്ന്യൂസ് വാരിക മാനേജിംഗ് എഡിറ്ററും ഐ.പി.സി. മുന്‍ ജനറല്‍ ട്രഷററുമായിരുന്ന തോമസ് വടക്കേക്കുറ്റ് (88) അന്തരിച്ചു. ശാരീരിക പ്രയാസങ്ങളെത്തുടര്‍ന്ന് എറണാകുളത്തെ ഭവനത്തില്‍ വിശ്രമിച്ചുവന്ന അദ്ദേഹത്തിന്റെ അന്ത്യം ജൂണ്‍ 2ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു. കോട്ടയം വടക്കേക്കുറ്റ് കുടുംബാംഗമായ അദ്ദേഹം ജോലിയോടുള്ള ബന്ധത്തില്‍ എറണാകുളത്ത് താമസമാക്കി. തോമസ് രൂപം നല്കിയ അഡ്മിറല്‍ ട്രാവല്‍സിന് കേരളത്തിലും പുറത്തുമായി നിരവധി ശാഖകള്‍ ഉണ്ടായിരുന്നു. കേരളാ മിഡ് ഡേ ടൈംസ് എന്ന പത്രത്തിന്റെ പത്രാധിപരായിരുന്നു. കലൂരിലുള്ള ഗ്രീറ്റ്സ് അക്കാഡമിയുടെയും അനാഥശാലയുടെയും മുഖ്യ നടത്തിപ്പുകാരനായിരുന്നു. ഈടുറ്റ ലേഖനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുള്ള പരേതന് ഐപിസി ഗ്ലോബല്‍ മീഡിയാ അസോസിയേഷന്റെ മാധ്യമപുരസ്കാരം, സര്ഗ്ഗസമിതി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ ഏലിയാമ്മ. മക്കള്‍: സാബു, മിനി മറിയം, ഗ്ലോറി വര്‍ഗീസ് (ഡാളസ്), മേഴ്സി ജോണ്‍ (യുഎഇ), സാം തോമസ് (ഒക്കലഹോമ), സന്തോഷ് തോമസ് (ഡാളസ്). മരുമക്കള്‍: അനിത, വിജൂ, ഷാജി മണിയാറ്റ്, ആഷ്ലി, എല്‍സ, ജോയിസ്. സഹോദരങ്ങള്‍: മാത്യു തോമസ് (ഡാളസ്), തോമസ് കുര്യന് (ചിക്കാഗോ). സംസ്കാരം പിന്നീട്.
കുര്യന് ഫിലിപ്പ്