തൃക്കാക്കര തെരഞ്ഞെടുപ്പ്; കള്ളവോട്ട് തടയാൻ ക‍ര്‍ശന നടപടിയെന്ന് കളക്ടര്‍

sponsored advertisements

sponsored advertisements

sponsored advertisements

30 May 2022

തൃക്കാക്കര തെരഞ്ഞെടുപ്പ്; കള്ളവോട്ട് തടയാൻ ക‍ര്‍ശന നടപടിയെന്ന് കളക്ടര്‍

എറണാകുളം: തൃക്കാക്കരയിൽ കള്ളവോട്ട് തടയാൻ ശക്തമായ നടപടി സ്വീകരിച്ചെന്ന് എറണാകുളം കളക്ടർ ജാഫർ മാലിക്ക്. പോളിംഗ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അഞ്ചിൽ കൂടുതൽ പോളിംഗ് ബൂത്തുകളുള്ള ഇടങ്ങളിൽ മൈക്രോ ഒബ്‌സർവർമാർ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

39 പോളിംഗ് ബൂത്തുകളിലായി ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. വോട്ടെണ്ണൽ കേന്ദ്രമായ മഹാരാജാസ് കോളജിൽ രാവിലെ 7.30 മുതൽ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങും. ആകെ ഒരു ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി എണ്ണൂറ്റി അഞ്ച് വോട്ടർമാരാണ് മണ്ഡത്തിലുളളത്. ഇതിൽ 3633 കന്നിവോട്ടർമാരാണ്. മണ്ഡലത്തിൽ പ്രശ്‌ന ബാധിത ബൂത്തുകളോ പ്രശ്‌ന സാധ്യതാ ബൂത്തുകളോയില്ല. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചായിരിക്കും ബൂത്തുകൾ ഒരുക്കുന്നത്. കൊച്ചി കോർപ്പറേഷനിലെ 22 വാർഡുകളും തൃക്കാക്കര നഗരസഭയും ഉൾക്കൊളളുന്നതാണ് മണ്ഡലം.

ഒരു മാസം നീണ്ട പ്രചാരണത്തിന് ഒടുവിൽ തൃക്കാക്കര നാളെ പോളിംഗ് ബൂത്തിലെത്തും. ഇന്ന് മണ്ഡലത്തിൽ നിശബ്ദ പ്രചാരണ ദിനമാണ്. സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും അവസാനത്തെ വോട്ടും ഉറപ്പിക്കാനായി അരയും തലയും മുറുക്കി സജീവിമായി രംഗത്തുണ്ട്. നിശബ്ദ പ്രചാരണമായ ഇന്ന് ആളുകളെ നേരിൽ കണ്ട് വോട്ടുറപ്പിക്കുന്ന തിരിക്കിലായിരിക്കും സ്ഥാനാർത്ഥികൾ. മണ്ഡലത്തിലേയും ജില്ലയിലേയും നേതാക്കളോടൊപ്പമാകും സ്ഥാനാർത്ഥികളുണ്ടാകുക.