ഇതുവരെ കാണാത്ത ഗെറ്റപ്പിൽ മഞ്ജു വാര്യർ; ‘തുനിവ്’ ട്രെയിലർ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


1 January 2023

ഇതുവരെ കാണാത്ത ഗെറ്റപ്പിൽ മഞ്ജു വാര്യർ; ‘തുനിവ്’ ട്രെയിലർ

അജിത് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘തുനിവി’ന്റെ ട്രെയിലർ റിലീസ് ചെയ്തു. ഒരു ബാങ്ക് കൊള്ളയടിക്കുന്നതോടെ ആരംഭിക്കുന്ന ട്രെയിലർ, അജിത് പൊലീസാണോ കൊള്ളക്കാരനാണോ എന്ന ചോദ്യം ബാക്കിയാക്കുന്നുണ്ട്. തിയറ്ററുകളിൽ തീ പടർത്താൻ പറ്റിയ സിനിമ തന്നെയാണ് പൊങ്കലിന് എത്തുകയെന്ന് ട്രെയിലർ ഉറപ്പ് തരുന്നുണ്ട്. അജിത്തിനൊപ്പം ഇതുവരെ കാണാത്ത ബോൾഡ് ​ഗെറ്റപ്പിൽ മഞ്ജു വാര്യരും ഉണ്ട്.

എച്ച് വിനോദിന്റെ സംവിധാനത്തിൽ അജിത് നായകനായി എത്തുന്ന ചിത്രം പൊങ്കൽ റിലീസ് ആയി തിയറ്ററുകളിൽ എത്തും. കൺമണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്.

വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ‘തുനിവി’ന്റെ ഓടിടി അവകാശം നെറ്റ്‍ഫ്ലിക്സിനാണ് ലഭിച്ചിരിക്കുന്നത് തിയറ്ററര്‍ റീലിസീന് ശേഷമാകും ഒടിടിയില്‍ ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങുക. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.

‘തുനിവി’നു ശേഷം വിഘ്‍നേശ് ശിവന്റെ സംവിധാനത്തിലാണ് അജിത്ത് നായകനാകുക. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

അതേസമയം, പൊങ്കല്‍ റിലീസ് ആയി മറ്റൊരു സൂപ്പര്‍താര ചിത്രം കൂടി എത്തുന്നുണ്ട്. വിജയ് നായകനായി എത്തുന്ന വരിശ് ആണ് ആ ചിത്രം. വംശി പൈഡിപ്പള്ളിയാണ് വാരിസിന്‍റെ സംവിധായകന്‍. നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അജിത്ത് കുമാര്‍, വിജയ് ചിത്രങ്ങള്‍ ഒരേ സമയത്ത് തിയറ്ററുകളില്‍ എത്തുന്നത്. 2014ല്‍ ജില്ലയും വീരവുമായിരുന്നു ഒരേ ദിവസം റിലീസ് ചെയ്ത സിനിമകൾ.