ബോർഡ് ഓഫ് ട്രസ്റ്റി ബോർഡ് അംഗമായി മത്സരിക്കുന്ന ടോമി അമ്പേനാട്ട് ഫൊക്കാനയ്ക്ക് മുതൽക്കൂട്ട്

sponsored advertisements

sponsored advertisements

sponsored advertisements

4 July 2022

ബോർഡ് ഓഫ് ട്രസ്റ്റി ബോർഡ് അംഗമായി മത്സരിക്കുന്ന ടോമി അമ്പേനാട്ട് ഫൊക്കാനയ്ക്ക് മുതൽക്കൂട്ട്

മേരിക്കൻമലയാളികളുടെ സംഘടനയുടെ സംഘടനായ ഫൊക്കാന ഇപ്പോൾ കൺവൻഷൻ നിറവിലാണ് .അതുപോലെ തന്നെ അടുത്ത ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ചൂടിലും .ഫൊക്കാനയുടെ ട്രസ്റ്റി ബോർഡിലേക്ക് ചിക്കാഗോയിലെ പ്രമുഖസംഘടനാ പ്രവർത്തകനും സൗമ്യ സാന്നിധ്യവുമായ ടോമി അമ്പേനാട്ട് ഫൊക്കാന 2022 -2024 ബോർഡ് ഓഫ് ട്രസ്റ്റി ബോർഡ് അംഗമായി മത്സരിക്കുകയാണ് അമേരിക്കൻ മലയാളി സമൂഹത്തിനു മുതൽക്കൂട്ടായ ഒരു യുവ നേതാവാണ് ടോമി.

അദ്ദേഹത്തിന്റെ ട്രാക്ക് റിക്കാർഡ് മാത്രം മതി ട്രസ്റ്റിബോർഡിലേക്ക് ജയിച്ചു വരാനുള്ള പിൻബലം .ചിക്കാഗോയിലെ പ്രമുഖ സംഘടനാ പ്രവർത്തകനായ അദ്ദേഹം ഫൊക്കാനയുടെയും സജീവ നേതുത്വം വഹിച്ചിട്ടുള്ള നേതാവാണ്.ചിക്കാഗോ മലയാളി അസോസിയേഷ (സി.എം.എ) നു സ്വന്തമായി ഓഫീസും കോൺഫറൻസ് ഹാളും നിർമ്മിച്ചത് 7 വര്ഷം മുൻപ് ടോമി സി. എം. എയുടെ പ്രസിഡണ്ട് ആയിരുന്നപ്പോഴാണ്. സി.എം.എക്കു സ്വന്തമായി ആസ്ഥാനം
എന്ന സ്വപനം യാഥാർഥ്യമാകുവാൻ നീണ്ട 45 വർഷത്തെ കാത്തിരിപ്പിനു ശേഷം ടോമിയുടെ നേതൃത്വത്തിലൂടെ
യാഥാർഥ്യമായി .ഫോക്കാന ഓഡിറ്റർ ആയിരുന്ന ടോമി ഫൊക്കാനയുടെ റീജിയണൽ വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. ചിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡണ്ട്, സെക്രട്ടറി എന്നീ പദവികൾ വഹിച്ച ടോമി ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് (ഐ എൻ..ഒ.സി.)ന്റെ ചിക്കാഗോ ചാപ്റ്റർ വൈസ് പ്രസിഡണ്ടുമായിരുന്നു. ചിക്കാഗോ കെ.സി.എസിന്റെ ഫിനാൻസ് കമ്മിറ്റി അംഗം, ലെയ്സൺ ബോർഡ് ചെയർപേഴ്‌സൺ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ചിക്കാഗോ ബ്രദേഴ്‌സ് ക്ലബ്ബിന്റെ സെക്രട്ടറിയാണ്.

ഏറ്റെടുക്കുന്ന എല്ലാ ജോലികളും ഭംഗിയായി നടപ്പിലാക്കാൻ ശ്രമിക്കുന്ന ടോമി ഫൊക്കാനയുടെ നിലവിലെ കമ്മിറ്റിയിൽ ട്രസ്റ്റി ബോർഡ് അംഗം ആകേണ്ട വ്യക്തി ആയിരുന്നു. എന്നാൽ മറ്റൊരാളെ ബോർഡിൽ ഉൾക്കൊള്ളിക്കാൻ മാറിക്കൊടുക്കുകയായിരുന്നു .തിരികെ വന്നവരെ ഉൾക്കൊള്ളിക്കാൻ ചർച്ചയ്ക്ക് നേതൃത്വം നൽകിയ മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ.മാമ്മൻ സി . ജേക്കബ് രാജി സന്നദ്ധത അറിയിച്ചപ്പോൾ അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ മുന്നോട്ടു വന്ന ടോമി സ്വയം സ്ഥാനത്യാഗം ചെയ്യാൻ തയാറാകുകയായിരിന്നു. ബോർഡിൽ നിന്ന് രാജി വച്ച ടോമിയെ പിന്നീട് നാഷണൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നു. കഴിഞ്ഞ തവണ കൈവെടിഞ്ഞ സ്ഥാനം ഇക്കുറി ടോമിക്ക് തന്നെ നൽകണമെന്നാണ് ഫൊക്കാന നേതാക്കൾക്കിടയിലെ പൊതുവായ ആഗ്രഹം .ഉഴവൂർ സിന്റ് സ്റ്റീഫൻ കോളേജിൽ നിന്ന് ബിരുദവും ബിഎഡും നേടിയ ടോമി കോളേജ് യൂണിയൻ സെക്രട്ടറിയായിരുന്നു.യൂത്ത് കോൺഗ്രസ് ഉഴവൂർ മണ്ഡലം പ്രസിഡണ്ട്,പാലാ ബ്ലോക്ക് വൈസ് പ്രസിഡണ്ട് എന്നി പദവികളും വഹിച്ചിട്ടുണ്ട്. കോട്ടയം ഉഴവൂർ സ്വദേശിയായ മാത്യു (മത്തായി) അമ്പേനാത്തിന്റെയും അന്നമ്മയുടെയും ഏഴു മക്കളിൽ മൂന്നാമനായ ടോമി കഴിഞ്ഞ 26 വർഷമായി ചിക്കാഗോ എൽമ്‌സ്റ്റ് ഹോസ്പിറ്റലിൽ റേഡിയോളജി ടെക്‌നീഷനായി ജോലി ചെയ്തു വരുന്നു. റെസ്‌പിറ്ററി തെറപ്പിസ്റ്റായ സാലിയാണ് ഭാര്യ. മക്കൾ:ടോണിയ,ടാഷ,സിറിൽ.
കഴിവുള്ളവരെ ഫൊക്കാന നേതൃത്വം എന്നും പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളു .അതുകൊണ്ട് തന്റെ വിജയം ഉറപ്പാണെന്ന്
അദ്ദേഹം വിശ്വസിക്കുന്നു .

ടോമി അമ്പേനാട്ട് 630- 992-1500

 

ടോമി അമ്പേനാട്ട്