ട്രൈസ്റ്റേറ്റ് കേരളാ ഫോറം പ്രവർത്തന ഉത്‌ഘാടനവും ടിക്കറ്റ് കിക്ക്‌ ഓഫും വർണാഭമായി

sponsored advertisements

sponsored advertisements

sponsored advertisements

25 May 2022

ട്രൈസ്റ്റേറ്റ് കേരളാ ഫോറം പ്രവർത്തന ഉത്‌ഘാടനവും ടിക്കറ്റ് കിക്ക്‌ ഓഫും വർണാഭമായി

ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തി൯റ്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉൽഘാടനം ഏഷ്യാനെറ്റ് ന്യൂസ് യു എസ് എ പ്രഥമൻ ഡോ. കൃഷ്ണ കിഷോർ ഭദ്ര ദീപം തെളിയിച്ചു നിർവഹിച്ചു. അതോടൊപ്പം ഫിലാഡൽഫിയ ട്രൈസ്റ്റേറ്റ് ഏരിയയിലെ മലയാളികളുടെ മാമാങ്കമായ ഓണാഘോഷത്തിന്റെ ടിക്കറ്റ് വിതരണോൽഘാടനവും ബ്രിജിത് വി൯സെ൯റ്റിനു ആദ്യ ടിക്കറ്റ് നൽകിക്കൊണ്ട് നിർവഹിക്കപ്പെട്ടു.

ചെയർമാൻ സാജൻ വ൪ഗീസ് നേതൃത്വം നൽകിയ പരിപാടിയിൽ ഓണം ചെയർമാൻ ജീമോൻ ജോർജ് സ്വാഗതം അരുളി. ജനറൽ സെക്രട്ടറി റോണി വർഗീസ് ചടങ്ങുകൾ നിയന്ത്രിച്ചു. പെൻസിൽവാനിയ പൊളിറ്റീഷൻ സാം ഒറോപെസ, പമ്പ അസോസിയേഷൻ പ്രസിഡ൯റ്റ് ഡോ. ഈപ്പൻ ഡാനിയേൽ, കോട്ടയം അസോസിയേഷൻ പ്രസിഡ൯റ്റ് ജോബി ജോർജ്, മാപ്പ് അസോസിയേഷൻ പ്രെതിനിധി ഷാലു പുന്നൂസ്, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പ്രെതിനിധി ജോർജ് ജോസഫ്, മേള അസോസിയേഷൻ പ്രസിഡ൯റ്റ് ജോർജി കടവിൽ എന്നിവർ ആശംസ അർപ്പിക്കാനെത്തിയിരുന്നു.

ഏഷ്യാനെറ്റ് അമേരിക്ക ഈ ആഴ്ച പരിപാടിയിലൂടെ 250 എപ്പിസോഡ് തികച്ച കൃഷ്ണ കിഷോറിന് ചടങ്ങിൽ പ്രേത്യേക ആദരവ് നൽകുകയുണ്ടായി.