ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം ;എൽദോ പൗലോസ് എം എൽ ഏ മുഖ്യാതിഥി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

12 August 2022

ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം ;എൽദോ പൗലോസ് എം എൽ ഏ മുഖ്യാതിഥി

പി ഡി ജോർജ് നടവയൽ
ഫിലഡൽഫിയാ: അതിരുകാണാ തിരുവോണമായി പകർന്നു പടരുന്നതിന് മഹോത്സവത്തിരിതെളിച്ചുകൊണ്ട് ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓഗസ്റ്റ് 20 ശനിയാഴ്ച്ച ഈ വർഷത്തെ ആദ്യത്തിരുവോണാഘോഷം ഇരുപത് സാംസ്കാരിക സംഘടനകളുടെ അണിചേർച്ചയിൽ ഫിലഡൽഫിയയിൽ അരങ്ങുണർത്തുന്നു. അറുപതിനായിരം ഡോളറിൻ്റെ ആഘോഷ ബജറ്റിലാണ് ലോകത്ത് എല്ലായിടത്തുമുള്ള 2022 ലെ തിരുവോണാഘോഷങ്ങൾക്ക് നാന്ദി കുറിച്ച് ട്രൈസ്റ്റേറ്റ് കേരളാ ഫോറം ‘അതിരുകാണാ തിരുവോണം’ കൊണ്ടാടുന്നത്.
സാജൻ വർഗീസ് (ചെയർമാൻ), റോണി വർഗീസ് (ജനറൽ സെക്രട്ടറി), ഫീലിപ്പോസ് ചെറിയാൻ ( ട്രഷറാർ), ജീ മോൻ ജോർജ് (ഓണാഘോഷ സമിതി ചെയർമാൻ), ബെന്നി കൊട്ടാരത്തിൽ ( പ്രോഗ്രാം കോ ഓർഡിനേറ്റർ), വിൻസൻ്റ് ഇമ്മാനുവേൽ ( റിസോഴ്സസ് വൈസ് ചെയർമാൻ), രാജൻ സാമുവേൽ ( അവാർഡ് ക്മ്മിറ്റി ചെയർമാൻ), ആഷാ ആസ്റ്റിൻ ( മെഗാ തിരുവാതിരാ സമിതി ചെയർ), ബ്രിജിറ്റ് പാറപ്പുറത്ത് , ബ്രിജിറ്റ് വിൻസൻ്റ്, സുരേഷ് നായർ ( ഘോഷയാത്രാ സംഘാടക സമിതി ചെയർ) എന്നിങ്ങനെ അമ്പതംഗ സംഘാടക സമിതിയാണ് ട്രൈസ്റ്റേറ്റ് ഓണ മഹോത്സവം ശിൽപ്പപ്പെടുത്തുന്നത്.
സമകാലീന മലയാള സംസ്കൃതി പശ്ച്ചാത്തലത്തിൽ നവമലയാള വളർച്ചയുടെ പ്രതീകമായി സൂചിപ്പിക്കുന്നതിന് കഴിയുമെന്നതിനാൽ, എൽദോ കുന്നപ്പള്ളിയെ അതിരുകാണാ തിരുവോണാഘോഷസമ്മേളനത്തിൽ കേരള പ്രതീക ദീപം അവാർഡ് നൽകി ആദരിക്കുന്നു എന്ന് ട്രൈസ്റ്റേറ്റ് കേരളാഫോറം ചെയർമാൻ സാജൻ വർഗീസ് പറഞ്ഞു. എൽദോ കുന്നപ്പള്ളി ഏറ്റവും സാധാരണമായ അദ്ധ്വാന വർഗ ജീവിത ക്ലേശ സാഹചര്യങ്ങളിൽ നിന്ന് കഠിനാദ്ധ്വാനവും സമൂഹ സേവന മികവും ഈശ്വര ഭക്തിയും പുലർത്തി ശോഭിച്ച യുവവ്യക്തിത്വമാണ് എന്നതാണ് അദ്ദേഹത്തെ ആദരിക്കുന്നതിന് കാരണമെന്ന് ജനറൽ സെക്രട്ടറി റോണി വർഗീസ് പറഞ്ഞു.
താഴെപ്പറയുന്ന വസ്തുതകളാണ് ട്രഷറാർ ഫീലിപ്പോസ് ചെറിയാൻ എൽദോ കുന്നപ്പള്ളിയെക്കുറിച്ച് വിവരിച്ചത്. “എൽദോ കുന്നപ്പള്ളി, 2016 ൽ തൻ്റെ നിയോജകമണ്ഡലത്തിൽ ചെയ്ത പ്രധാന വികസന പ്രവർത്തനങ്ങളിൽ ഒന്നാണ് ശ്വാസം നിലക്കാത്ത ദേശം പദ്ധതി. ഈ പദ്ധതിയിലൂടെ പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ കിടപ്പു രോഗികളായ ഓക്സിജൻ ആവശ്യമുള്ള എല്ലാവർക്കും കൊടുക്കുന്ന പദ്ധതിയാണ് ആവിഷ്കരിച്ചത്.

യുപിയിൽ നവജാതശിശുക്കൾ ഓക്സിജൻ ലഭിക്കാതെ മരണപ്പെട്ടു വരുന്ന വാർത്തയിൽ മണ്ഡലത്തിലെ വിവിധങ്ങളായ ആളുകൾ വീടുകളിലെ കിടപ്പുരോഗികൾക്ക് ഓക്സിജൻ റീഫിൽ ചെയ്യുന്നതിന് മറ്റുമായി എന്നെ നേരിട്ടും ഫോണിലൂടെയും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകരുടെയും, പഞ്ചായത്ത് പ്രസിഡന്റുമാരുടെയും, മുൻസിപ്പൽ ചെയർമാന്റെയും വിളിച്ചുവരുത്തി പദ്ധതി ആവിഷ്കരിച്ചു. ഇതിന്റെ ഭാഗമായി പെരുമ്പാവൂർ മണ്ഡലത്തിലെ എല്ലാ പാലിയേറ്റീവ് കെയർ യൂണിറ്റുകൾക്കും അവരുടെ ആവശ്യനുസരണം സൗജന്യമായി ഓക്സിജൻ കോണ്സെൻട്രേറ്റർ നൽകി. അങ്ങനെ ഈ പദ്ധതിയിലൂടെ കിടപ്പു രോഗികളായ ആയിരക്കണക്ക് ആളുകൾക്ക് സൗജന്യമായി ഓക്സിജൻ ലഭ്യമാക്കി. പിന്നീട് കോവിഡ് എന്ന മഹാമാരി ലോകമെമ്പാടും പടർന്ന് പിടിച്ചപ്പോൾ സംസ്ഥാനത്ത് മാത്രമല്ല രാജ്യത്ത് ആദ്യമായി സൗജന്യമായി ഓക്സിജൻ വിതരണം ചെയ്യുന്നു എന്ന് പേരിന് പെരുമ്പാവൂർ നിയോജകമണ്ഡലം അർഹമായി. കോവിഡ് സമയത്തും ഒട്ടേറെ ജനങ്ങൾക്ക് ഓക്സിജൻ മെഷീൻ നൽകി അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞു എന്നത് ഈ മേഖലയിലെ ഏറ്റവും വലിയ വിജയമാണ്. സൗജന്യ ഓക്സിജൻ കോൺസെൻട്രേറ്റ റുകൾക്ക് പുറമെ നിയോജകമണ്ഡലത്തിലെ മുഴുവൻ പാലിയേറ്റീവ് യൂണിറ്റുകൾക്കും ആംബുലൻസ് ലഭ്യമാക്കിയിട്ടുണ്ട്. നിയോജകമണ്ഡലത്തിൽ പഠന ആവശ്യത്തിനായി ടെലിവിഷൻ ഇല്ലാത്ത എല്ലാ കുട്ടികൾക്കും സൗജന്യമായി ടെലിവിഷൻ നൽകാനായി കൊച്ചു ടി വി എന്ന പദ്ധതി ആവിഷ്കരിച്ചു. ഈ പദ്ധതി പ്രകാരം കുട്ടികൾക്ക് ആയിരത്തോളം ടെലിവിഷൻ പെരുമ്പാവൂർ മണ്ഡലത്തിൽ വിതരണം ചെയ്യാൻ സാധിച്ചത് വലിയ നേട്ടമാണ്. അതോടൊപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് ഈ കാലയളവിൽ സൗജന്യമായി മരുന്നു എത്തിക്കുന്നതിനായി മെഡിസിൻ ചലഞ്ച് എന്ന പദ്ധതി ഏറ്റെടുത്തു വിജയകരമായി നടപ്പിലാക്കാൻ സാധിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥി കൾക്ക് പഠനാവശ്യാത്തിനായി മൊബൈൽ ഫോണുകൾ, ലാപ്ടോപ് കൾ, ഐപാടുകൾ എന്നിവ പൊതുസമൂഹത്തിന്റെ സഹായത്തോടെ വിതരണം ചെയ്യാൻ സാധിച്ചു എന്നതും പ്രധാനപ്പെട്ട കാര്യമാണ്.”