നൃത്തച്ചുവടും ഗാനധാരയും പൊൻവസന്തം വിരിയിച്ച്,ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഓണാഘോഷം

sponsored advertisements

sponsored advertisements

sponsored advertisements


29 August 2022

നൃത്തച്ചുവടും ഗാനധാരയും പൊൻവസന്തം വിരിയിച്ച്,ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഓണാഘോഷം

നീലീശ്വരം സദാശിവൻകുഞ്ഞി

ഇക്കൊല്ലം ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഓണാഘോഷത്തിന്റെ സാംസ്‌കാരിക പരിപാടികൾ മുമ്പെങ്ങും കാണാത്ത തരത്തിൽ വേദികൾ കീഴടക്കി നിറഞ്ഞാടി . സാംസ്‌കാരിക പരിപാടികളുടെ പ്രധാന കോർഡിനേറ്റർ ശ്രീ ബെന്നി കൊട്ടാരം ഈ മഹത്തായ വിജയത്തിന്റെ പൂർണ അഭിനന്ദനങ്ങളും അർഹിക്കുന്നു എന്ന് ചെയർമാൻ ശ്രീ സാജൻ വര്ഗീസ് പറഞ്ഞു . തന്റെ സംഗീത ജീവിതത്തിലെ മുപ്പത് വര്ഷം ആഘോഷിക്കുന്ന ശ്രീ ബിജു നാരായണൻ പാട്ടിന്റെ പാലാഴി തീർത്തപ്പോൾ തിങ്ങി നിറഞ്ഞ കാണികൾക്ക് അത് ശ്രവ്യ വിരുന്നായി മാറി . ശ്രീ ബിജു നാരായണന്, ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ആദരവ് മുഖ്യ അതിഥി ബഹുമാനപ്പെട്ട പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളി കൈമാറി . മികച്ച ഗായിക ശ്രീമതി സുഷമ പ്രവീൺ പാടിയ ഗാനങ്ങൾ ഒന്നിനൊന്ന് മികവ് പുലർത്തി .

ലാസ്യ ഡാൻസ് അക്കാദമി ഡയറക്ടർ ശ്രീമതി ആഷ അഗസ്റ്റിന്റെ നേതൃത്വത്തിൽ നൂറു കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ മെഗാ തിരുവാതിര, മനം മയക്കുന്ന തരത്തിലുള്ള ലാസ്യ പദ വിന്യാസം കൊണ്ട് കാണികളെ ആനന്ദസാഗരത്തിൽ ആറാടിച്ചു . നൂപുര ഡാൻസ് അക്കാദമി ഡയറക്ടർ ശ്രീമതി അജി പണിക്കരുടെ ക്ലാസിക്കൽ നൃത്തച്ചുവടുകൾ ഭാവ രാഗ താള താള മേളങ്ങളുടെ മോഹന സമ്മേളനമായിരുന്നു .റൈസിംഗ് സ്റ്റാഴ്‌സിലെ , കെവിൻ , സാജു , ഹെൽന , സച്ചു തുടങ്ങിയവർ ചേർന്നൊരുക്കിയ നൃത്തവും വന്നെത്തിയവർക്ക് മറക്കാനാവാത്ത നൃത്തവിരുന്നായപ്പോൾ കഴിഞ്ഞ ആഗസ്റ്റ് ഇരുപത് ഫിലാഡെൽഫിയയെ സംബന്ധിച്ചിടത്തോളം ഇന്നേവരെ കാണാത്ത കലാസാംസ്കാരിക സന്ധ്യയായി .വരും നാളുകളിലും ഇത്തരം പരിപാടക്കികൾക്ക് തന്റെ പൂർണ സഹകരണം ഉണ്ടായിരിക്കുമെന്ന് കോർഡിനേറ്റർ ശ്രീ ബെന്നി കൊട്ടാരം പറഞ്ഞു .