യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയും യുക്രെയ്‌നും തമ്മിലുള്ള ചര്‍ച്ചയില്‍ പുരോഗതി

sponsored advertisements

sponsored advertisements

sponsored advertisements

29 March 2022

യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയും യുക്രെയ്‌നും തമ്മിലുള്ള ചര്‍ച്ചയില്‍ പുരോഗതി

ഇസ്താംബുള്‍: യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയും യുക്രെയ്‌നും തമ്മിലുള്ള ചര്‍ച്ചയില്‍ പുരോഗതി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പു നല്‍കിയാല്‍ നാറ്റോയില്‍ ചേരില്ലെന്ന് യുക്രെയ്ന്‍ നിലപാട് എടുത്തു. യുക്രെയ്ന്‍ തലസ്ഥാനമായ കീവ്, ചെര്‍ണീവ് എന്നിവിടങ്ങളില്‍ ആക്രമണം കുറയ്ക്കുമെന്നു റഷ്യയും ഉറപ്പ് നല്‍കി.

തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗന്റെ ഓഫിസില്‍ ആരംഭിച്ച സമാധാന ചര്‍ച്ച പൂര്‍ത്തിയായി. റഷ്യയുമായി നല്ല ബന്ധം സൂക്ഷിക്കുന്ന നാറ്റോ രാജ്യമാണ് തുര്‍ക്കി. റഷ്യക്കെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങളെ തയീപ് എര്‍ദോഗന്‍ എതിര്‍ത്തിരുന്നു.

ചര്‍ച്ചയ്‌ക്കെത്തിയ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ പരസ്പരം അഭിവാദ്യം ചെയ്യുകയോ ഹസ്തദാനം നല്‍കുകയോ ചെയ്തില്ല.&ിയുെ; രാജ്യത്തിന്റെ പരമാധികാരവും അതിര്‍ത്തിയും സംരക്ഷിക്കുക എന്നതായിരിക്കും ചര്‍ച്ചയിലെ നിലപാടെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

രണ്ടാഴ്ചകള്‍ക്ക് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും തമ്മില്‍ മുഖാമുഖ ചര്‍ച്ചകള്‍ നടക്കുന്നത്. യുക്രെയ്ന്‍ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യം ശ്രമം നടത്തുന്നതിനിടെ സമീപ നഗരമായ ഇര്‍പിന്‍ യുക്രെയ്ന്‍ സേന തിരിച്ചുപിടിച്ചതായി മേയര്‍ ഒലെക്‌സാണ്ടര്‍ മാര്‍കുഷിന്‍ വ്യക്തമാക്കിയിരുന്നു.