യുക്രൈനിൽ നിന്ന് 2,389 കുട്ടികളെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയെന്ന് യുഎസ് എംബസി

sponsored advertisements

sponsored advertisements

sponsored advertisements

23 March 2022

യുക്രൈനിൽ നിന്ന് 2,389 കുട്ടികളെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയെന്ന് യുഎസ് എംബസി

കീവ്:റഷ്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി യുഎസ് എംബസി രംഗത്ത്. യുക്രൈനിൽ നിന്ന് 2,389 കുട്ടികളെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയെന്ന് യുഎസ് എംബസി ആരോപിച്ചു. റഷ്യന്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ലുഹാന്‍സ്‌ക്, ഡൊണാട്ക്‌സ് മേഖലകളില്‍ നിന്നാണ് നിയമവിരുദ്ധമായി നീക്കം ചെയ്തതെന്ന് യുക്രൈൻ വിദേശകാര്യമന്ത്രാലയത്തെ ഉദ്ധരിച്ച് അമേരിക്കന്‍ എംബസി ട്വീറ്റ് ചെയ്തു. റഷ്യയിലേയ്ക്കാണ് ഇവരെ കൊണ്ടുപോയതെന്നും എംബസി പറയുന്നു.

റഷ്യയുടെ നടപടി അന്താരാഷ്ട്ര നിയമത്തിന്റെ കടുത്ത ലംഘനമാണെന്നും യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. വിഷയവുമായി ബന്ധപ്പെട്ട് യുക്രൈന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ഐറിന വെനെഡിക്ടോവ ഉള്‍പ്പടെ നിരവധി പേരാണ് റഷ്യയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.