വോട്ടുതേടി മമ്മൂട്ടിയുടെ വീട്ടില്‍ ഉമാ തോമസ്

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

7 May 2022

വോട്ടുതേടി മമ്മൂട്ടിയുടെ വീട്ടില്‍ ഉമാ തോമസ്

കൊച്ചി: നടൻ മമ്മൂട്ടിയെ കണ്ട് വോട്ടു തേടി തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്. ഹൈബി ഈഡൻ എംപിയോടൊപ്പമാണ് സ്ഥാനാർത്ഥി മമ്മൂട്ടിയുടെ വീട്ടിലെത്തിയത്.

നടനും സംവിധായകനുമായി രമേഷ് പിഷാരടിയും അവിടെയുണ്ടായിരുന്നു. തൃക്കാക്കരയിലെ വോട്ടറാണ് മമ്മൂട്ടിയും കുടുംബവും.

രാവിലെ ലീലാവതി ടീച്ചറിനേയും ഉമ തോമസ് സന്ദർശിച്ചിരുന്നു. പി.ടി ക്ക് എന്ന പോലെ എനിക്കും തെരഞ്ഞെടുപ്പിൽ കെട്ടി വക്കാനുള്ള പണം കയ്യിൽ കരുതിവച്ചാണ് ടീച്ചർ സ്വീകരിച്ചതെന്ന് ഉമ തോമസ് പിന്നീട് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

‘നീ വന്നില്ലെങ്കിലും എന്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ട് ജയിച്ച് വരും’.ലീലാവതി ടീച്ചറിന്റെ ഈ വാക്കുകൾ മനസിൽ നൽകിയ ആത്മവിശ്വാസം ചെറുതല്ല.ഏറെ വൈകാരികമായ നിമിഷമായിരുന്നു അതെന്നും ഉമ തോമസ് അഭിപ്രായപ്പെട്ടു.