ഇടതുപക്ഷത്തിന് വേണ്ടി കെ വി തോമസ് പ്രചാരണത്തിന് ഇറങ്ങുമെന്ന് വിശ്വസിക്കുന്നില്ല: ഉമ തോമസ്

sponsored advertisements

sponsored advertisements

sponsored advertisements

7 May 2022

ഇടതുപക്ഷത്തിന് വേണ്ടി കെ വി തോമസ് പ്രചാരണത്തിന് ഇറങ്ങുമെന്ന് വിശ്വസിക്കുന്നില്ല: ഉമ തോമസ്

കൊച്ചി: കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ലെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. അഥവാ എല്‍ഡിഎഫിന് വേണ്ടി ഇറങ്ങിയാല്‍ അത് ദൗര്‍ഭാഗ്യകരമാണ്. വ്യക്തികള്‍ക്ക് അവരുടേതായ തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഉമ തോമസ് പറഞ്ഞു.

കെ വി തോമസിനെ പോയി കാണുമെന്ന തീരുമാനവും ഉമ തോമസ് മാറ്റി. പാര്‍ട്ടി പറഞ്ഞാല്‍ മാത്രമാകും കെ വി തോമസിനെ കാണുക. കെ വി തോമസിനെ കാണണോ എന്ന് പാര്‍ട്ടി തീരുമാനിക്കും. പാര്‍ട്ടി പറയുന്നത് അക്ഷരംപ്രതി അനുസരിക്കും. സ്ഥാനാര്‍ത്ഥിയുടെ പരിപാടികള്‍ നിശ്ചയിക്കുന്നത് ഡിസിസി ആണെന്നും ഉമ തോമസ് പറഞ്ഞു.